മൂന്ന് കാലുള്ള കോഴി; എക്സ്ട്രാ ലെഗ് പീസെന്ന് നെറ്റിസണ്‍സ്
Saturday, August 24, 2024 3:19 PM IST
കോഴി എന്ന് പറയമ്പോഴെ രണ്ട് കാലുള്ള ജീവിയാണല്ലൊ മനസില്‍ തെളിയുക. കാലാകാലങ്ങളായി അങ്ങനെയാണ്. എന്നാല്‍ എല്ലാ കാലത്തും അങ്ങനെ ആയിരിക്കണമെന്നില്ലല്ലൊ. അതേ അത്തരമൊരു സംഭവമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ കൗതുകം പടര്‍ത്തുന്നത്.
അതേ ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചില്‍ മൂന്ന് കാലുകളുള്ള കോഴിയുണ്ടത്രെ. അതും ബ്രോയിലര്‍ കടയില്‍. കഴിഞ്ഞ പത്തുവര്‍ഷമായി ബഹ്റൈച്ച് നഗരത്തില്‍ കോഴിക്കട നടത്തുകയാണ് അഫ്താബ് ആലം.
അദ്ദേഹത്തിന്റെ കടയിലാണ് ഇത്തരമൊരു കോഴി എത്തിയത്. ഒട്ടനവധി കോഴികള്‍ക്കിടയില്‍ ഇതിനെ കണ്ടപ്പോള്‍ ആലം ഞെട്ടി. പിന്നാലെ കോഴിയെ കാണാനെത്തിയ നാട്ടുകാരും ഞെട്ടി. വാര്‍ത്ത കാട്ടുതീയായപ്പോള് നിരവധിപേര്‍ കോഴിയെ കാണാന്‍ എത്തി.
മൂന്നാമത്തെ കാല് പിന്നിലായിട്ടാണുള്ളത്. ജനിതവൈകല്യമാകാം ഈ കാലിന് കാരണമെന്നാണ് കരുതുന്നത്. എന്തായാലും നിരവധിപേര്‍ മൂന്ന് കാലില്‍ പ്രതികരിച്ചു. "അതിനെ വാങ്ങുന്നവന് മൂന്ന് ചിക്കാന്‍ കാല്; കോളടിക്കും' എന്നാണൊരാള്‍ കുറിച്ചത്. "ഈ കൗതുകം കാരണം ആ പാവം ഇപ്പോഴും കൊല്ലപ്പെടാതെ കൂട്ടില്‍ നില്ക്കുന്നു' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.