സ്റ്റെെലില്‍ നടക്കാന്‍ ആണ് പലരും ശ്രമിക്കുക. അതില്‍ പലരും സ്വന്തമായ ശൈലികള്‍ പരീക്ഷിക്കും. ചിലത് വിജയിക്കും. ചിലത് ആളുകളെ ഞെട്ടിക്കും. പലരും ടാറ്റൂവിലാണ് ഇപ്പോള്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്.

പാശ്ചാത്യ രാജ്യങ്ങളിലുള്ള ചിലര്‍ ഒന്നുകൂടിക്കടന്ന് സ്വന്തം ശരീരങ്ങളെ ആശയ ശാലയാക്കുന്നു. പലരും ജീവനുള്ള മോഡേണ്‍ ചിത്രം പോലെ കാണപ്പെടുന്നു. അത്തരത്തിലുള്ള ഒരു മനുഷ്യന്‍ തന്‍റെ മൂക്കില്‍ നിന്നും മീശ മുളപ്പിച്ച കാര്യമാണിത്.

ഇന്‍സ്റ്റഗ്രാമിലെത്തിയ ദൃശ്യങ്ങളില്‍ ടാറ്റൂ പ്രേമിയായ റെമിയ ആണുള്ളത്. ഒരു വീഡിയോയില്‍ മൂക്കിനുള്ളില്‍ നിന്നുള്ള മീശയുടെ വിശേഷമാണ് അയാൾ പറയുന്നത്. ഇദ്ദേഹത്തിന്‍റെ ശരീരമാസകലം ടാറ്റുവാണ്. മാത്രമല്ല നാക്കും രണ്ടായി പിളര്‍ത്തിയിരിക്കുന്നു.

മറ്റൊരു വീഡിയോയില്‍ റെമിയയുടെ കൂട്ടുകാരി അയാളുടെ മൂക്കിലൂടെ വിരല്‍ ഇടുന്നതായി കാണാം. മൂക്കിനകത്തുകൂടി നിസാരമായി അവര്‍ വിരല്‍ ഇട്ട് മറുപുറത്തെത്തിക്കുന്നു. ആളുകളെ അമ്പരപ്പിക്കുന്ന പരിഷ്‌ക്കാരങ്ങള്‍ ഇനിയും തുടരുമെന്നാണ് റെമിയ പറയുന്നത്.
"മൂക്കു കയര്‍ ഇടാത്തിന്‍റെ കുഴപ്പമാണ്' എന്നാണൊരാള്‍ കമന്‍റായി പറഞ്ഞത്.