"ഒന്നുമില്ല';ഉംദാ റെസ്റ്റോറന്റിന്റെ തനതായ മെനു കൗതുകകരം
Saturday, August 10, 2024 11:59 AM IST
ഭക്ഷണശാല നമ്മുടെയൊക്കെ ജീവിതചര്യയുടെ ഭാഗമായിക്കഴിഞ്ഞല്ലൊ. മിക്കവരും വാരാന്ത്യത്തിലൊ അല്ലെങ്കില്‍ പ്രിയങ്കരരര് വരുമ്പൊഴൊ ഒക്കെ റെസ്റ്റോറന്റുകളില്‍ എത്തുമല്ലൊ.
എത്ര വലിയ ഭക്ഷണശാലകള്‍ എത്തിയാലും നമ്മുടെ മനസിന് ഇഷ്ടമായ ഇടങ്ങളിലേക്ക് പിന്നെയും പോകുവാനെ നാം ശ്രമിക്കാറുണ്ട്. അത്തരത്തില്‍ ഒരു ഉപഭോക്താവിന്റെ ശ്രദ്ധ ഭക്ഷണശാലകള്‍ നേടുന്നത് പലകാരണങ്ങള്‍ കൊണ്ടാകം.
അതിലൊന്ന് ആ സ്ഥലത്തിന്റെ അന്തരീക്ഷം അതല്ലെങ്കില്‍ അവിടുത്തെ ആളുകളുടെ ഇടപെടല്‍. ഇതൊന്നുമല്ലെങ്കില്‍ മെനുവിന്റെ പ്രത്യേകത. അത്തരത്തില്‍ മെനുവിന്റെ ഉള്ളടക്കം നിമിത്തം വൈറലായ ഒരു ഹോട്ടലിന്റെ കാര്യമാണിത്.
എക്സിലെത്തിയ ദൃശ്യങ്ങളില്‍ ഒരാള്‍ ഉംദാ എന്നൊരു ഹോട്ടലിനുള്ളില്‍ ഇരിക്കുകയാണ്. അയാള്‍ കാട്ടുന്ന സ്പെഷല്‍ മെനുവില്‍ ഈ ഹോട്ടലിലുള്ള ഭക്ഷണങ്ങളുടെ പേര് കുറച്ച് വെറൈറ്റി ആണ്. "കുച്ച് നഹി', "കുച്ച് ബി', "ആസ് യുവര്‍ വിഷ്', "നഹി തും ബോലൊ', "നഹി നഹി തും ബോലൊ' എന്നൊക്കയാണ് അതിന്റെ പേരുകള്‍.
ഏകദേശം 230 മുതല്‍ 300 രൂപ വരെയുള്ള വിഭവങ്ങളാണിത്. വിഭവത്തിന്റെ പേരുകള്‍ വ്യത്യസ്തമാണെങ്കിലും വില അല്പം കൂടുതലാണെന്നാണ് നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നത്.
എന്തായാലും കൗതുകം പകര്‍ന്ന ഈ മെനുവിന് നിരവധി കമന്റുകള്‍ ലഭിച്ചു. "ലൊക്കേഷന്‍ എവിടാണ്, എനിക്ക് ഭാര്യയ്ക്കൊപ്പം പോകണം' എന്നാണൊരാള്‍ കുറിച്ചത്. "സോറി' ആ മെനുവില്‍ ഉണ്ടായിരിക്കണം' എന്നാണ് മറ്റൊരു ഉപയോക്താവ് എഴുതിയത്.