കോ​ട്ട​യം മണർകാട് നൂ​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള കി​ണ​ര്‍ ക​ണ്ടെ​ത്തി. മ​ണ​ര്‍​കാ​ട് ആ​ശു​പ​ത്രി​ക്കും പ​ള്ളി​ക്കും മ​ധ്യേ​യു​ള്ള റോ​ഡി​ലാ​ണ് നൂ​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള കി​ണ​ര്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. റോ​ഡ് ഇ​ടി​ഞ്ഞു താ​ഴ്ന്ന​പ്പോ​ൾ കി​ണ​ർ കാ​ണു​ക​യാ​യി​രു​ന്നു.

കഴിഞ്ഞദിവസം വൈ​കു​ന്നേ​ര​മാ​ണു സം​ഭ​വം. റോ​ഡി​ലു​ടെ ടി​പ്പ​ര്‍ ക​ട​ന്നു​പോ​യ​തി​നു പി​ന്നാ​ലെ അ​രി​കു താ​ഴ്ന്ന​താ​യി കാ​ണ​പ്പെ​ട്ടു. അ​ല്‍​പ്പ​സ​മ​യ​ത്തി​നു ശേ​ഷം ആ ​ഭാ​ഗ​ത്തെ മ​ണ്ണും ക​ല്ലും അ​ട​ര്‍​ന്നു താ​ഴേ​ക്കു പോ​യി.


തു​ട​ര്‍​ന്നാ​ണ് കി​ണ​ര്‍ ക​ണ്ടെ​ത്തി​യ​ത്. പീ​ന്നി​ട് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ല്ലും മ​ണ്ണും ഉ​പ​യോ​ഗി​ച്ച് കി​ണ​ര്‍ നി​ക​ത്തു​ക​യും ചെ​യ്തു. മ​ണ​ര്‍​കാ​ട് പ​ള്ളി​ക്കും ആ​ശു​പ​ത്രി​ക്കും മ​ധ്യേ​യു​ള്ള റോ​ഡി​ല്‍ നൂ​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള കി​ണ​ര്‍ ക​ണ്ടെ​ത്തി​യ​പ്പോ​ള്‍.