ജീവനുള്ള ചിത്രശലഭങ്ങളാല്‍ നിറഞ്ഞ വസ്ത്രം; മോഡലിന്റെ വസ്ത്രത്തിന് കെെയടിച്ച് നെറ്റിസണ്
Tuesday, October 3, 2023 4:35 PM IST
ഏറെ കൗതുകവും പരീക്ഷണവും അരങ്ങേറുന്ന ഒരിടമാണല്ലൊ ഫാഷന്‍ ലോകം. വ്യത്യസ്തമായ ലുക്കിനാല് പല മോഡലുകളും നമ്മുടെ ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തില്‍ ആളുകളെ ഞെട്ടിക്കുന്ന ഒന്നാണ് റാംപ് വാക്ക്.
അടുത്തിടെ ഈ റാംപ് വാക്കില്‍ ഒരു മോഡല്‍ ധരിച്ചെത്തിയ വസ്ത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറല്‍. പാരീസ് ഫാഷന്‍ വീക്ക് 2023ന്റെ വേദിയിലാണ് ഇത്തരമൊരു വസ്ത്രം കൗതുകമുണര്‍ത്തിയത്.
ജീവനുള്ള ചിത്രശലഭങ്ങളാല്‍ നിറഞ്ഞ വസ്ത്രം ധരിച്ചാണ് ഈ മോഡല്‍ എത്തിയത്. ആദ്യകാഴ്ചയില്‍തന്നെ വലിയ കൗതുകം ഇത് ആളുകൾക്ക് സമ്മാനിച്ചു. അണ്ടര്‍കവര്‍ ക്രിയേറ്റീവ് ഡയറക്ടായ ജുന് തകഹാഷിയാണ് ഈ വസ്ത്രം തയാറാക്കിയത്.
സംഭവം നെറ്റിസണ് നന്നേ ബോധിച്ചു. നിരവധി കമന്റുകള്‍ ഈ ചിത്രങ്ങള്‍ക്ക് ലഭിച്ചു. "അസാമാന്യമായ കരവിരുത്. വേറിട്ട ആശയം' എന്നാണൊരാള്‍ കുറിച്ചത്. എന്നാല്‍ ചിലര്‍ ഇത്തരത്തില്‍ ചിത്രശലങ്ങളെ തളച്ചിട്ടതില്‍ പ്രതിഷേധം അറിയിച്ചു.