ലോകത്തിലെ ഏററവും നീളമുള്ള മൂക്ക് ഈ നായയ്ക്ക്
Tuesday, October 3, 2023 2:46 PM IST
ആദിമുതല് മനുഷ്യരുമായി ചങ്ങാതികളാണല്ലൊ നായകള്‍.അതിപ്പോഴും തുടരുന്നു. കാലം പുരോഗമിച്ചാലും കരകള്‍ ഇനിയും വിഭജിച്ചാലും ഈ സൗഹൃദം തുടരുകതന്നെ ചെയ്യും.
ലോകത്ത് നാനാവിധം നായകള്‍ ഉണ്ടല്ലൊ.ചിലത് അവയുടെ ആകാരംകൊണ്ട് നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുമ്പോള്‍ മറ്റ് ചിലത് അവയുടെ ശൗര്യം കൊണ്ടാകും ശ്രദ്ധിക്കപ്പെടുന്നത്. സമൂഹ മാധ്യമങ്ങളുടെ വരവോടെ നിരവധിപേര്‍ തങ്ങളുടെ നായകളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.
അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ ഒരു നായയാണ് ലാപ്ഷ. കനേഡിയന്‍ ബോര്സോയ് ഇനത്തിലുള്ളതാണ് ഈ നായ. ലാപ്ഷ നെറ്റിസണില്‍ താരമാകാനുള്ള കാരണം അതിന്റെ മൂക്കാണ്.
സാധാരണ നായകള്ക്കുള്ളതിലും നീണ്ട മുഖവും നീളന്‍ മൂക്കുമാണ് ഇതിനുള്ളത്. അതിനാല്‍ത്തന്നെ ഈ നായയുടെ ഓരോ ചേഷ്ടകളും ഹിറ്റായി മാറുന്നു. സ്വന്തമായി ഒരു ഇന്‍സ്റ്റഗ്രാം ചാനലും ലാപ്ഷയ്ക്കുണ്ട്.
നായ ഇതുവരെ ഗിന്നസില്‍ ഇടംനേടിയില്ലെങ്കിലും വൈകാതെ അതിന് സാധിക്കും എന്ന വിശ്വാസത്തിലാണ് ലാപ്ഷയുടെ ഉടമകള്‍. എത്രയും വേഗം നായയ്ക്ക് ആ നേട്ടം കെെവരിക്കാന്‍ കഴിയട്ടെ എന്ന് നെറ്റിസണിലെ ആരാധകരും ആശംസിക്കുന്നു.