ഏഴു ഭാര്യമാര്‍; ലക്ഷ്യം100 മക്കളെന്ന് ഈ പാരമ്പര്യ വൈദ്യന്
Monday, September 18, 2023 11:47 AM IST
ഹബീബ് എന്സികോണെന് എന്ന ഉഗാണ്ടക്കാരന്‍ കഴിഞ്ഞദിവസം വാര്‍ത്തകളില്‍ ഇടം നേടുകയും വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. അതിന്റെ കാരണം 43-ാം വയസിലെ ഇദ്ദേഹത്തിന്റെ ഒരുപിടി വിവാഹമാണ്.
ഒന്നും രണ്ടുമല്ല ഏഴു യുവതികളെയാണ് ഹബീബ് വിവാഹം കഴിച്ചത്. അതും ഒരേ ദിവസം. ഇത് റിക്കാർടെന്ന് ചിലർ പറയുന്നു. ഈ വധൂ ഗണത്തിലെ രണ്ടുപേര്‍ സഹോദരിമാരാണുതാനും.
പാരമ്പര്യ വൈദ്യനാണ് ഹബീബ്. തന്റെ വംശത്തില്‍ ആളുകള്‍ കുറവായതിനാല്‍ കൂടുതല്‍ പേരെ ജനിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇയാള്‍ക്കുള്ളത്. കുറഞ്ഞത് 100 മക്കളെ എങ്കിലും ജനിപ്പിക്കണം എന്നതാണ് ഹബീബിന്റെ തീരുമാനം.
അതിനാല്‍ത്തന്നെ ഇനിയും കഴിയുന്നത്ര വിവാഹം ചെയ്യാനാണ് ആളിന്റെ പദ്ധതി. വെറുതേ ഒരു കല്യാണം കഴിക്കുക മാത്രമല്ല ഹബീബ് ചെയ്തത്. ഏഴു വധുക്കള്‍ക്കും ഓരോ കാറുവീതം നല്കുകയുമുണ്ടായി.
അവരുടെ ബന്ധുക്കള്‍ക്കും നിരവധി സമ്മാനങ്ങള്‍ നല്കി. സഹോദരിമാരായ വധുക്കളുടെ പിതാവിന് ബൈക്കും വാങ്ങിനല്‍കി.പോരാഞ്ഞ് അതിഥികള്‍ക്ക് നല്ലൊരു വിരുന്നും നല്കി.
ഈ ഏഴുപേരെ വധു ആക്കിയത് ഹബീബിന്റെ ആദ്യ വിവാഹം അല്ല. മുസന്യുസ എന്നൊരു യുവതിയെ ഇയാള്‍ നേരത്തെ കല്യാണം കഴിച്ചിട്ടുണ്ട്. ഹബീബിന്റെ പിതാവ് പറയുന്നതനുസരിച്ച്, ഉഗാണ്ടയില്‍ ബഹുഭാര്യത്വം നിയമപരമാണ്.
ഈ പിതാവിനുതന്നെ നാല് ഭാര്യമാര്‍ ഉണ്ട്. മുത്തച്ഛന് ആറും ഭാര്യമാര്‍! ഹബീബ് നാടിന് ഇത്ര പ്രശസ്തി കൊണ്ടുവരുമെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്ന് നാമസെന്ഗെരെ ഗ്രാമത്തിലെ പ്രധാനിയായ ഇമ്മാനുവല്‍ ഒവേര് പറഞ്ഞു.
എന്തായാലും ഹബീബിന്റെ ഒറ്റദിവസത്തെ കല്യാണം നെറ്റിസണെകൊണ്ട് മൂക്കത്ത് വിരല്‍ വയ്പ്പിച്ചിരിക്കുകയാണ്. "ഇവിടെ പലര്‍ക്കും ഒരു വധുവിനെ കിട്ടുന്നല്ല; ഇയാള്‍ ഭയങ്കരന്‍തന്നെ' എന്നാണൊരാള്‍ കുറിച്ചത്.