എഐയുടെ അത്ഭുതലോകം: നാനോ ബനാന ട്രെൻഡിൽ, കർവാചൗത്ത് സിനിമാറ്റിക് ചിത്രങ്ങൾ ഒരുക്കാം
Thursday, October 9, 2025 7:08 PM IST
സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്ന പുതിയ വിനോദമാണ് ഹൈപ്പർ-റിയലിസ്റ്റിക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിത്രങ്ങളുടെ നിർമ്മാണം. ഗൂഗിളിന്റെ ജെമിനി എഐ ടൂളാണ് ഇതിന് ശക്തി പകരുന്നത്.
ഉപയോക്താക്കളുടെ ഫോട്ടോയും ചെറിയ ടെക്സ്റ്റ് പ്രോംപ്റ്റുകളും ഉപയോഗിച്ച്, സ്വന്തമായോ പ്രിയപ്പെട്ടവരുടെയോ ത്രിമാന രൂപങ്ങൾ സൃഷ്ടിക്കാൻ ഈ സാങ്കേതികവിദ്യ അവസരം നൽകുന്നു. സോഷ്യൽ മീഡിയ ഈ സൃഷ്ടികൾക്ക് നൽകിയിരിക്കുന്ന വിളിപ്പേരാണ് "നാനോ ബനാന'.
സ്റ്റുഡിയോ നിലവാരത്തിലുള്ളതും, കാഴ്ചയിൽ മനോഹരവുമായ ഈ ത്രിമാന രൂപങ്ങൾ എളുപ്പത്തിൽ ഉണ്ടാക്കാം എന്നതിനാൽ, ഡിജിറ്റൽ കലാ പ്രേമികൾക്കിടയിൽ ഈ ട്രെൻഡ് അതിവേഗം പ്രചാരം നേടിക്കഴിഞ്ഞു. കൃത്യമായ പ്രോംപ്റ്റുകൾ ഉപയോഗിച്ച്, പ്രണയവും പാരമ്പര്യവും ആഘോഷവും എല്ലാം പ്രതിഫലിക്കുന്ന ആകർഷകമായ ചിത്രങ്ങൾ ആർക്കും അനായാസം രൂപപ്പെടുത്താൻ സാധിക്കും.
2025 ഒക്ടോബർ 10-ന് രാജ്യമെങ്ങും ആഘോഷിക്കുന്ന കർവാചൗത്ത് ഉത്സവത്തിന്റെ പശ്ചാത്തലത്തിൽ, നിങ്ങളുടെ പ്രണയ നിമിഷങ്ങളെ എഐ ചിത്രങ്ങളാക്കി മാറ്റാൻ സഹായിക്കുന്ന ചില പ്രോംപ്റ്റുകൾ ഇവിടെ നൽകുന്നു.
കർവാചൗത്ത് സ്പെഷ്യൽ പ്രോംപ്റ്റുകൾ
Prompt 1: An Indian couple on the balcony at night during Karwa Chauth, the woman holding a sieve and looking at the moon, dressed in traditional attire, with gentle golden moonlight, in a romantic, cinematic style (faces changed).
Prompt 2: A stunning Karwa Chauth scene with a couple in traditional attire. The woman wears a red lehenga with gold embroidery and jewellery, holding a brass vessel and a plate of desserts, while the man in a cream sherwani stands affectionately behind her. The starry sky, traditional architecture, and a lit diya create a peaceful and joyful environment. Maintain the same facial expressions and poses as in the reference photos.
Prompt 3: For Bollywood fans: A Bollywood-style Karwa Chauth scene featuring a couple gazing lovingly under fairy lights. The woman wears a vibrant lehenga with gold embroidery and jewels and holds a metal vase and a plate of sweets. The man in the cream sherwani stands softly behind her. Soft lighting, candles, and traditional decor help to create a romantic, cinematic atmosphere. Maintain the same facial expression as in the reference photo.
Prompt 4: A cinematic Karwa Chauth scenario set on a beautiful terrace at night. A young Indian couple performs the ritual, with the woman wearing a red and gold sequined saree and holding a decorated sieve with a candle. The man stands gently alongside her, wearing a cream kurta. Both look at the moon through the sieve, their expressions warm and affectionate, similar to the reference photos. Warm golden light highlights the couple against a dark, moody background, giving a nostalgic, festive atmosphere (faces remain unchanged).
Prompt 5: A traditional Indian couple is celebrating Karwa Chauth at night on the terrace. The woman in a pink and gold lehenga kneels respectfully, carrying a dish, while her husband in a white kurta bestows blessings. Their faces convey affection and dedication, creating a gentle, bright ambiance. Keep faces like the reference photos.
നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വേഷങ്ങളുടെ നിറവും പശ്ചാത്തലവും മാറ്റങ്ങൾ വരുത്തി പരീക്ഷിക്കാവുന്നതാണ്.
സുരക്ഷാ മുന്നറിയിപ്പ് ശ്രദ്ധിക്കുക
എഐ പ്ലാറ്റ്ഫോമുകളിൽ ചിത്രങ്ങൾ അപ്ലോഡ് ചെയ്യുമ്പോൾ സ്വകാര്യതയെക്കുറിച്ച് ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. എഐ ടൂളുകൾ വ്യക്തിഗത ഡാറ്റ എങ്ങനെ ഉപയോഗിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ലാത്തതിനാൽ, നിങ്ങളുടെ സ്വകാര്യ ഫോട്ടോകൾ പങ്കുവെക്കുന്നതിനു മുൻപ് നന്നായി ആലോചിക്കുക. കൂടാതെ, ചിത്രങ്ങൾ പങ്കിടുന്നതിനു മുമ്പ് ലൊക്കേഷൻ ടാഗുകൾ, ഫോൺ വിവരങ്ങൾ പോലുള്ള മെറ്റാഡാറ്റ നീക്കം ചെയ്യുന്നത് പെട്ടെന്നുള്ള വിവരച്ചോർച്ച ഒഴിവാക്കാൻ സഹായിക്കും.