ഇന്റർവ്യുവിന് തട്ടിപ്പ് നടത്താം; ആദ്യം സസ്പെൻഷൻ പിന്നെ 45 കോടി രൂപ
Monday, April 28, 2025 10:19 AM IST
ഇപ്പോ എന്തിനും ഏതിനും എഐയാണ്. പക്ഷേ, ചിലപ്പോഴൊക്കെ ഇത് തിരിച്ചടിയാകും. ആമസോൺ, മെറ്റ, ടിക് ടോക് തുടങ്ങിയ കന്പനികളിലെ അഭിമുഖത്തിന് സഹായിക്കാൻ തയ്യാറാക്കിയ എഐ സംവിധാനമാണ് കൊളംബിയയിലെ യൂണിവേഴ്സിറ്റി വിദ്യാർഥിയ്ക്കാണ് പണി കിട്ടിയത്. പക്ഷേ, അതിപ്പോൾ വിദ്യാർഥിക്ക് നേട്ടവുമായിരിക്കുകയാണ്. വിദ്യാർഥിയുട ആശയത്തിന് കോടികളാണ് വിവിധ ടെക്നിക്കൽ കന്പനികൾ വിലയിടുന്നത്.
അഭിമുഖം നടത്തുന്പോഴുള്ള ഓഡിയോ കേട്ടും അഭിമുഖം നടത്തുന്നയാളുടെ സ്ക്രീൻ കണ്ടുമാണ് അഭിമുഖത്തിൽ പങ്കെടുക്കുന്നവർക്ക് ഈ ആപ് സഹായകമാകുന്നത്. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഈ സംരംഭത്തിന് ഇപ്പോൾ എഴുപതിനായിരത്തിലധികം ഉപഭോക്താക്കളുണ്ട്.
ചങ്കിൻ ലീ എന്ന 21 വയസുകാരനാണ് ഇന്റർവ്യു കോഡർ എന്ന പേരിലാണ് എഐ ആപ് പുറത്തിറക്കിയത്. ഇത് സോഫ്റ്റ്വേർ എഞ്ചിനീയർമാർക്ക് അഭിമുഖങ്ങളിൽ രഹസ്യമായി ഉത്തരങ്ങൾ നൽകി സഹായിക്കുന്നതാണീ ആപ്ലിക്കേഷൻ. പക്ഷേ, ഇത്തരം ആപ്ലിക്കേഷൻ പുറത്തിറക്കിയതറിഞ്ഞതും വിദ്യാർഥിയെ കോളജ് സസ്പെൻഡ് ചെയ്തു.
അത് ലീയുടെ പരിശ്രമത്തിന്റെ അവസാനമായിരുന്നില്ല പകരം തുടക്കമായിരുന്നു. ഈ വാർത്ത പരന്നതോടെ നിരവധി ടെക്കന്പനികൾ 45 കോടി രൂപയുടെ ധനസഹായമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ആപ്ലിക്കേഷന്റെ പേരും മാറ്റിയിട്ടുണ്ട്. പുതിയ പേര് ക്ലൂലി എന്നാണ്.