അയ്യേ ഇതെന്തു സ്വഭാവം; ഉപയോഗിച്ച സോക്സ് മണപ്പിക്കും ഒടുവിൽ പണി കിട്ടി
Saturday, April 26, 2025 5:42 PM IST
പല മനുഷ്യരുടയെും ചില സ്വഭാവങ്ങൾ നമ്മളെ അന്പരിപ്പിക്കാറുണ്ടല്ലേ. അത്തരത്തിൽ ഒരു സ്വഭാവമുണ്ടായിരുന്ന ഒരു വ്യക്തിക്ക് ഇപ്പോൾ പണി കിട്ടിയിരിക്കുകയാണ്. ചൈനയിൽ നിന്നുള്ള യുവാവിനാണ് പണി കിട്ടിയിരിക്കുന്നത്. ചൈനയിലെ ചോങ്കിംഗിൽ നിന്നുള്ള ലി ക്വി എന്ന യുവാവിന് അഴുക്കായ സോക്സ് മണക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ശീലം.
ഇത് ഒരു ശീലമായിമാറിയതോടെയാണ് അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങൾ വരാൻ തുടങ്ങിയത്. ദിവസവും വൈകുന്നേരം ഇയാൾ ഉപയോഗിച്ച സോക്സ് മണത്ത് നോക്കുമത്രെ. ഇതാണ് പിന്നീട് ഗുരുതരമായ പ്രശ്നങ്ങളിൽ എത്തിച്ചത്.
പിന്നീട് അദ്ദേഹത്തിന് ചുമ തുടങ്ങി. ചുമ നിൽക്കാതെയായി. ഇതോടെ ഉറങ്ങാനോ ശ്വസിക്കാനോ കഴിക്കാനോ ഒന്നും പറ്റാത്ത അവസ്ഥ. ആദ്യം ചുമയ്ക്കുള്ള മരുന്നൊക്കെ കഴിച്ചു തുടങ്ങി. പക്ഷേ, മാറ്റമൊന്നുമില്ലാതായതോടെ അദ്ദേഹം ഡോക്ടർമാരെ കണ്ടു. അവരുടെ നിരന്തര പരിശോധനയ്ക്കൊടുവിലാണ് അദ്ദേഹത്തിന് ശ്വാസകോശത്തിനു താഴെ വീക്കവും അണുബാധയും കണ്ടെത്തിയത്. ഈ രോഗത്തിന് പറയുന്നത് ആസ്പർജില്ലോസിസ് ആണെന്നാണ് ഡോക്ടർമാർ പറയുന്നത്.