ഡ്രൈ​വിം​ഗ് ടെ​സ്റ്റ് വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​യി; പ​ത്ത് മി​നി​ട്ട് ക​ഴി​ഞ്ഞ​പ്പോ​ള്‍ കാ​റു​മാ​യി ന​ദി​യി​ല്‍ വീ​ണു
Friday, March 6, 2020 3:07 PM IST
ഡ്രൈ​വിം​ഗ് ടെ​സ്റ്റ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി പ​ത്ത് മി​നി​ട്ടി​ന് ശേ​ഷം കാ​ർ അ​പ​ക‌​ട​ത്തി​ൽ​പ്പെ​ട്ടു. ചൈ​ന​യി​ലെ സു​ന്‍​യി ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം. സു​ര​ക്ഷ​വേ​ലി​ക​ളി​ല്ലാ​ത്ത ചെ​റി​യ പാ​ല​ത്തി​ല്‍ കൂ​ടി സ​ഞ്ച​രി​ച്ച കാ​ർ ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ്ഹാം​ഗ് എ​ന്ന് പേ​രു​ള്ള​യാ​ളാ​ണ് വാ​ഹ​നം ഓടി​ച്ച​ത്.

ഡ്രൈ​വിം​ഗ് ടെസ്റ്റ് വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ​പ്പോ​ള്‍ ഇ​ദ്ദേ​ഹ​ത്തി​ന് അ​ഭി​ന​ന്ദ​ന​സ​ന്ദേ​ശ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ല​ഭി​ച്ചി​രു​ന്നു. വാ​ഹ​ന​മോ​ടി​ച്ചു​കൊ​ണ്ടി​രി​ക്കെ ഈ ​സ​ന്ദേ​ശ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഗു​രു​ത​ര​മ​ല്ലാ​ത്ത പ​രി​ക്കു​ക​ള്‍ ഇ​യാ​ള്‍​ക്ക് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പി​ന്നീ​ട് ക്രെ​യി​നി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് കാ​ര്‍ ന​ദി​യി​ല്‍ നി​ന്നും എ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.