ഒ​രേ ക​മ്പ​നി​യില്‍ 84 വ​ര്‍​ഷം ജോ​ലി; ഗി​ന്ന​സ് റിക്കാ​ര്‍​ഡി​ല്‍ ഇ​ടം പി​ടി​ച്ചു 100 വ​യ​സു​കാ​ര​ന്‍
ബ്ര​സീ​ലി​യ: ഒ​രേ ക​മ്പ​നി​യി​ല്‍ തു​ട​ര്‍​ച്ച​യാ​യി 84 വ​ര്‍​ഷം ജോ​ലി ചെ​യ്ത് ഗി​ന്ന​സ് റി​ക്കാ​ര്‍​ഡ് ബു​ക്കി​ല്‍ ഇ​ടം പി​ടി​ച്ചി​രി​ക്കു​ക​യാ​ണ് ബ്ര​സീ​ലി​ലെ വാ​ള്‍​ട്ട​ര്‍ ഓ​ര്‍​ത്തു​മാ​ന്‍ എ​ന്ന 100 വ​യ​സു​കാ​ര​ന്‍.

ബ്ര​സീ​ലി​ലെ സാ​ന്‍റാ കാ​ത​റീ​ന​യി​ലു​ള്ള റെ​ന്യൂ​വെ​ക്‌​സ് വ്യൂ ( ​റെ​ന്യൂ​വെ​ക്‌​സ് സാ, ​പ​ഴ​യ പേ​ര്) എ​ന്ന ടെ​ക്‌​സ്റ്റ​യി​ല്‍ ക​മ്പ​നി​യി​ല്‍ 17 ജ​നു​വ​രി 1938 ലാ​ണ് വാ​ള്‍​ട്ട​ര്‍ ഓ​ര്‍​ത്തു​മാ​ന്‍ ജോ​ലി​ക്ക് ക​യ​റി​യ​ത്. ജ​ര്‍​മ​ന്‍ ഭാ​ഷ​യി​ലു​ള്ള പ്രാ​വീ​ണ്യ​മാ​ണ് 15 കാ​ര​നാ​യ വാ​ള്‍​ട്ട​റി​ന് അ​ന്ന് ജോ​ലി ല​ഭി​ക്കാ​ന്‍ സ​ഹാ​യ​ക​മാ​യ​ത്.

ച​ര​ക്കി​റ​ക്ക് സ​ഹാ​യാ​യി ജോ​ലി തു​ട​ങ്ങി​യ വാ​ള്‍​ട്ട​ള്‍ ഇ​പ്പോ​ള്‍ സെ​യി​ല്‍ മാ​നേ​ജ​ര്‍ ത​സ്തി​ക​യി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ജ​നു​വ​രി ആ​റി​നാ​ണ് അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധ​ന​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് വാ​ള്‍​ട്ട​ര്‍ ഓ​ര്‍​ത്തു​മാ​ന് ഗി​ന്ന​സ് റി​ക്കാ​ര്‍​ഡ് സാ​ക്ഷ്യ​പ​ത്രം സ​മ്മാ​നി​ച്ച​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 19, വാ​ള്‍​ട്ട​റി​ന്‍റെ നൂ​റാം ജ​ന്മ​ദി​നം സു​ഹൃ​ത്തു​ക്ക​ളും കു​ടും​ബ​വും ക​മ്പ​നി​യും വ​ലി​യൊ​രാ​ഘോ​ഷ​മാ​യി മാ​റ്റി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.