ലൈബ്രറിയില്‍ നിന്നും ഒരിക്കലെങ്കിലും ഒരു പുസ്തകമെങ്കിലുമെടുത്ത് വായിച്ചിട്ടുള്ളവരായിരിക്കും നമ്മളില്‍ ചിലരെങ്കിലും. മടക്കി നല്‍കേണ്ട തിയതിക്കനുസരിച്ച് തന്ന ആ പുസ്തകങ്ങള്‍ തിരികെ ലൈബ്രറിയില്‍ എത്തിച്ചിട്ടുമുണ്ടാകും.

എന്നാല്‍ എടുത്ത പുസ്തകം 46 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരികെ നല്‍കുന്നെതങ്കിലോ? എന്തായിരിക്കും അല്ലേ? അത്തരത്തിലൊരു സംഭവ ബഹുലമായ നന്ദിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

കഥയെക്കുറിച്ച് പോസറ്റ് ചെയ്തിരിക്കുന്നത് അമേരിക്കയിലെ ഒക്കലഹോമയിലെ ഒവാസോ എന്ന ലൈബ്രറിയിയാണ്. 46 വര്‍ഷത്തിനിപ്പുറം ആനി ആനി എന്ന പുസ്തകത്തിന്‍റെ പകര്‍പ്പ് തിരികെ നല്‍കിയവര്‍ക്ക് ഞങ്ങളുടെ നന്ദി എന്നാണ് അവര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

രേഖകളനുസരിച്ച് 1976 സെപ്റ്റംബര്‍ എട്ടിന് ഈ പുസ്തകം സെന്‍ട്രല്‍ ലൈബ്രറിയില്‍ തിരികെ നല്‍കേണ്ടതായിരുന്നു. എന്നാല്‍ അതിന് 46 വര്‍ഷം എടുത്തുവെന്ന് മാത്രം എന്നാണ് അവര്‍ പറയുന്നത്.


നിരവധി കമന്‍റുകൾ വന്നതില്‍ പ്രധാനമായും ആളുകള്‍ ആശങ്ക അറിയിക്കുന്നത് ഇതിന്‍റെ പിഴ എത്രത്തോളം വരുമെന്നതാണ്. വൈകിയ ഫൈനിനെക്കുറിച്ച് വിഷമിക്കുന്ന നിങ്ങളോടാണ് ഈ പുസ്തകം കമ്പ്യൂട്ടര്‍ സിസ്റ്റങ്ങള്‍ വരുന്നതിന് മുമ്പേ കൊണ്ടുപോയാതാണ്.

അതിനാല്‍ ആരാണ് ഇത് കൊണ്ടുപോയതെന്ന് പറയാന്‍ ഞങ്ങള്‍ക്ക് ഒരു മാര്‍ഗവുമില്ല. കൂടാതെ, പുസ്തകങ്ങൾ വൈകി കൊണ്ടുവരുന്നതിന് പിഴ ഈടാക്കില്ല. അതിനാല്‍ വിഷമിക്കേണ്ട കാര്യമില്ല എന്നും ലൈബ്രറി വൃത്തങ്ങള്‍ പറയുന്നുണ്ട്.