ഭൂ​മി​യി​ലെ മാ​ലാ​ഖ​മാ​ർ​ക്കാ​യി എ​രു​മേ​ലി ഹെ​വ​ൻ​ലി വോ​യ്സി​ന്‍റെ ഗാ​നോ​പ​ഹാ​രം
Wednesday, May 13, 2020 6:30 PM IST
കോവി​ഡി​നെ​തി​രെ സ്വ​ന്തം ജീ​വ​ൻ പോ​ലും തൃണവൽഗണിച്ച് സേ​വ​ന​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കാ​യി എ​രു​മേ​ലി ഹെ​വ​ൻ​ലി വോ​യ്സി​ന്‍റെ ഗാ​നോ​പ​ഹാ​രം. "​ഭൂ​മി​യി​ലെ മാ​ലാ​ഖ​മാ​ർ’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ആ​ൽ​ബ​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ഫാ. ​സ്റ്റീ​ഫ​ൻ ഓ​ണി​ശേ​രി​യാ​ണ്.

ആ​ൽ​ബ​ത്തി​ന് സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത് ബി​ബി​ൻ എ​രു​മേ​ലി​യും പ​ശ്ചാ​ത്ത​ല സം​ഗീ​തം ന​ൽ​കി​യി​യി​രി​ക്കു​ന്ന​ത് അ​നീ​ഷ് മ​ണ്ണാ​മ്പ​റമ്പി​ലു​മാ​ണ്. വീ​ഡി​യോ എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ജോ​ർ​ജി തോ​മ​സ് ജി​യോ ആ​ണ്.

കാ​ഞ്ഞി​ര​പ്പ​ള്ളി രൂപ​ത​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന വൈ​ദി​ക​രും, ക​ന്യാ​സ്ത്രീ​ക​ളും, മ​റ്റു ക​ലാ​കാ​രന്മാരും അ​വ​രു​ടെ വീ​ടു​ക​ളി​ൽ ആ​യി​രു​ന്നു​കൊ​ണ്ടാ​ണ് ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കൂ​രി​യ ബിഷപ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ, കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ, സീറോ മ​ല​ങ്ക​ര സഭ പ​ത്ത​നം​തി​ട്ട രൂപതാധ്യക്ഷൻ സാ​മു​വ​ൽ മാ​ർ ഐറേ​നി​യ​സ്, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ സാ​മു​ഹ്യ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ ആ​ൽ​ബ​ത്തി​ന് പി​ന്തുണ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.