ഒ​രൊ​റ്റ വീ​ഡി​യോ മ​തി, ജീ​വി​തം മാ​റാ​ൻ; ആ ​തെ​രു​വു​ക​ച്ച​വ​ട​ക്കാ​ര​ൻ ഇ​പ്പോ​ൾ മു​ത​ലാ​ളി
ഒ​രൊ​റ്റ വീ​ഡി​യോ കൊ​ണ്ട് ജീ​വി​തം മാ​റി​മ​റി​ഞ്ഞ​വ​രാ​ണ് ബാ​ബാ കാ ​ദാ​ബ എ​ന്ന പേ​രി​ൽ ചാ​യ​ക്ക​ട ന​ട​ത്തി​വ​ന്ന കാ​ന്താ​പ്ര​സാ​ദും ഭാ​ര്യ​യും. യൂ‌​ട്യൂ​ബ​ർ ഗൗ​ര​വ് വാ​സ​നാ​ണ് ഇ​വ​രു‌െ ദു​രി​ത​ക​ഥ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച​ത്.

ദി​വ​സ​വും രാ​വി​ലെ ആ​റ​ര​യ്ക്കു ഇ​വ​ർ ക​ട തു​റ​ക്കും. മു​പ്പ​തും അ​മ്പ​തും രൂ​പ​യ്ക്ക് ദാ​ലും ചോ​റും പൊ​റോ​ട്ട​യു​മൊ​ക്കെ ഇ​വി​ടെ കി​ട്ടും. എ​ന്നാ​ൽ ലോ​ക്ക് ഡൗ​ൺ സ​മ​യ​ത്ത് ദി​വ​സം 10 രൂ​പ​യു​ടെ ക​ച്ച​വ​ടം പോ​ലു​മി​ല്ലെ​ന്നു​ള്ള കാ​ന്താ​പ്ര​സാ​ദി​ന്‍റെ ക​ണ്ണീ​രോ​ടെ​യു​ള്ള വീ​ഡി​യോ വൈ​റ​ലാ​യി.​ക്രി​ക്ക​റ്റ്താ​രം ആ​ര്‍ അ​ശ്വി​ന്‍, ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ സോ​നം ക​പൂ​ര്‍, ര​വീ​ണ ട​ണ്ഠ​ന്‍, സു​നി​ല്‍ ഷെ​ട്ടി തു​ട​ങ്ങി​യ​വ​രും കാ​ന്താ​പ്ര​സാ​ദി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രു​ന്നു.



ഇ​തോ​ടെ നാ​നാ​ഭാ​ഗ​ത്തു നി​ന്നും കാ​ന്താ​പ്ര​സാ​ദി​നെ തേ​ടി സ​ഹാ​യ​ഹ​സ്ത​ങ്ങ​ൾ എ​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​പ്പോ​ഴി​താ കാ​ന്താ​പ്ര​സാ​ദ് പു​തി​യ റ​സ്റ്റ​റ​ന്‍റ് തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. സൗ​ത്ത് ഡ​ൽ​ഹി​യി​ലാ​ണ് പു​തി​യ സം​രം​ഭം. ബാ​ബാ കാ ​ദാ​ബ എ​ന്നാ​ണ് പു​തി​യ റ​സ്റ്റ​റ​ന്‍റി​ന്‍റെ​യും പേ​ര്. ചൈ​നീ​സ് വി​ഭ​വ​ങ്ങ​ള​ട​ക്കം പു​തി​യ റ​സ്റ്റ​റ​ന്‍റി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ത​ന്‍റെ പ​ഴ​യ ക​ട നി​ർ​ത്തി​ല്ലെ​ന്നാ​ണ് പ്ര​സാ​ദ് പ​റ​യു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ പ്ര​സാ​ദി​ന്‍റെ പ​രാ​തി​യി​ൽ യൂ‌​ട്യൂ​ബ​ർ ഗൗ​ര​വ് വാ​സ​നെ​തി​രെ വ​ഞ്ച​നാ​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തി​രു​ന്നു.



സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ വീ​ഡി​യോ പ​ങ്കു​വ​ച്ച ഗൗ​ര​വ് ത​നി​ക്കു വേ​ണ്ടി സ​ഹാ​യ​ങ്ങ​ൾ അ​ഭ്യ​ർ​ഥി​ക്കു​ക​യും സ്വ​ന്തം അ​ക്കൗ​ണ്ട് ന​മ്പ​ർ ന​ൽ​കു​ക​യു​മാ​ണ് ചെ​യ്ത​തെ​ന്നു കാ​ണി​ച്ചാ​ണ് കാ​ന്താ​പ്ര​സാ​ദ് പ​രാ​തി ന​ൽ​കി​യ​ത്.

എ​ന്നാ​ൽ ഇ​പ്പോ​ൾ ത​നി​ക്ക് കേ​സി​ന്‍റെ കാ​ര്യം നോ​ക്കാ​ൻ സ​മ​യ​മി​ല്ലെ​ന്നാ​ണ് പ്ര​സാ​ദ് പ​റ​യു​ന്ന​ത്. മാ​ത്ര​മ​ല്ല ത​ന്‍റെ പു​തി​യ റ​സ്റ്റ​റ​ന്‍റി​ലെ ഭ​ക്ഷ​ണം രു​ചി​ച്ച് നോ​ക്കാ​ൻ ഗൗ​ര​വി​നെ ക്ഷ​ണി​ച്ചി​ട്ടു​മു​ണ്ട് പ്ര​സാ​ദ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.