‘കു​ടി​യ​ന്‍റെ റാ​സ്പു​ടി​ന്‍ വേ​ർ​ഷ​ൻ’ അ​വ​ത​രി​പ്പി​ച്ച​ത് "കേ​ര​ളാ ധ​നു​ഷ്'
Sunday, April 25, 2021 6:12 PM IST
‘കു​ടി​യ​ന്‍റെ റാ​സ്പു​ടി​ന്‍ വേ​ർ​ഷ​ൻ’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ വൈ​റ​ലാ​യ വീ​ഡി​യോ​യി​ലു​ള്ള ആ​ളെ ക​ണ്ടെ​ത്തി സോ​ഷ്യ​ൽ മീ​ഡി​യ. B Boy Zan എ​ന്ന പേ​രി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​റി​യ​പ്പെ​ടു​ന്ന സ​നു എ​ന്ന ക​ല​കാ​ര​നാ​ണ് "കു​ടി​യ​ന്‍റെ റാ​സ്പു​ടി​ന്‍ വേ​ർ​ഷ​ൻ’ ചെ​യ്തി​രി​ക്കു​ന്ന​ത്. പ്ര​ഫ​ഷ​ണ​ൽ ഡാ​ൻ​സ​റും ന​ട​നു​മാ​യ സ​നു നി​ര​വ​ധി വീ​ഡി​യോ​ക​ൾ ഇ​ത്ത​ര​ത്തി​ൽ ചെ​യ്തി​ട്ടു​ണ്ട്. കേ​ര​ളാ ധ​നു​ഷ് എ​ന്നാ​ണ് സ​നു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​റി​യ​പ്പെ​ടു​ന്ന​ത്.

സ​നു​വി​ന്‍റെ റാ​സ്പു​ടി​ന്‍റെ ‘കു​ടി​യ​ൻ പ​തി​പ്പ്’ മി​നി​ട്ടു​ക​ൾ​ക്ക​ക​മാ​ണ് വൈ​റ​ലാ​യ​ത്. വ​ള​രെ അ​ല​സ​മാ​യി വ​സ്ത്രം ധ​രി​ച്ചെ​ത്തി​യ ഇ​ദേ​ഹം കാ​ഴ്ച​യി​ൽ മ​ദ്യ​പാ​നി എ​ന്നു തോ​ന്നി​ക്കും. വൈ​റ​ൽ താ​ര​ങ്ങ​ളാ​യ ജാ​ന​കി​യും ന​വീ​നും അ​വ​ത​രി​പ്പി​ച്ച ചു​വ​ടു​ക​ൾ അ​തേ രീ​തി​യി​ൽ കൂ​ളാ​യി അ​നു​ക​രി​ച്ചു. ഇ​ട​യ്ക്ക് മു​ണ്ട് മ​ട​ക്കി​ക്കു​ത്തി​യും മു​ണ്ടി​ൻ തു​മ്പ് ക​യ്യി​ൽ പി​ടി​ച്ചു​മൊ​ക്കെ​യാ​യിരുന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഡാ​ൻ​സ്.

‘റാ​സ്പു​ടി​ൻ ഡ്ര​ങ്ക​ൻ വേ​ർ​ഷ​ൻ’ എ​ന്ന പേ​രി​ൽ നി​ര​വ​ധി പേ​ർ വീ​ഡി​യോ ഷെ​യ​ർ ചെ​യ്തു​. ന​വീ​നി​ന്‍റെ​യും ജാ​ന​കി​യു​ടെ​യും ഡാ​ൻ​സ് വീ​ഡി​യോ​യ്ക്കൊ​പ്പം ഈ ​പു​ത്ത​ൻ റാ​സ്പു​ടി​ൻ പ​തി​പ്പു കൂ​ടി ചേ​ർ​ത്തു​ള്ള വീഡി​യോ​ക​ൾ ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ക​യാ​ണ്. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ന​വീ​നും ജാ​ന​കി​യും ജോ​ലി​ക്കി​ട​യി​ലെ ഒ​ഴി​വു​സ​മ​യ​ത്ത് ചു​വ​ടു​വ​ച്ച​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ രീ​തി​യി​ലാ​ണ് ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.