ലോ​ലി​പോ​പ്പ്, ഓ​റി​യോ, പൈ.. ​ആ​ൻ​ഡ്രോ​യ്ഡി​ന്‍റെ മ​ധു​ര​ത്തി​നു ഗൂ​ഗി​ളി​ന്‍റെ "മ​രു​ന്ന്’
Friday, August 23, 2019 11:16 AM IST
എ​ക്ല​യ​ർ, ദോ​ന​ട്ട്, ക​പ്കേ​ക്ക്, ഐ​സ്ക്രീം സാ​ൻ​ഡ്വി​ച്ച്, ജെ​ല്ലി ബീ​ൻ, ഹ​ണി​കോം​ബ്, ജി​ഞ്ച​ർ​ബ്ര​ഡ്, ലോ​ലി​പോ​പ്പ്, മാ​ഷ്മ​ലോ, കി​റ്റ്കാ​റ്റ്, നൂ​ഗാ, ഓ​റി​യോ, പൈ... ​മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ള​ല്ല, ആ​ൻ​ഡ്രോ​യ്ഡ് സ്മാ​ർ​ട്ഫോ​ണ്‍ ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റ​ങ്ങ​ളു​ടെ പേ​രു​ക​ളാ​ണ് ഇ​വ. ഈ ​പേ​രി​ട​ൽ രീ​തി ഗൂ​ഗി​ൾ അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ്. ഇ​നി ആ​ൻ​ഡ്രോ​യ്ഡ് 10 എ​ന്നു മാ​ത്ര​മേ ഓ​എ​സി​നെ വി​ളി​ക്കൂ.

ആ​ൻ​ഡ്രോ​യ്ഡ് 11, ആ​ൻ​ഡ്രോ​യ്ഡ് 12 എ​ന്നി​ങ്ങ​നെ അ​ക്ക​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത് ഇ​നി​യു​ള്ള ആ​ൻ​ഡ്രോ​യ്ഡ് പ​തി​പ്പു​ക​ൾ​ക്ക് പേ​രി​ടു​മെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക അ​റി​യി​ച്ച്. ആ​പ്പി​ളി​ന്‍റെ ഐ​ഒ​എ​സ് മാ​തൃ​ക​യി​ലാ​ണി​ത്. ആ​ൻ​ഡ്രോ​യ്ഡി​ന് ന​ൽ​കി​യി​രു​ന്ന മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളു​ടെ പേ​രു​ക​ൾ ആ​ഗോ​ള വി​പ​ണി​യി​ൽ എ​ല്ലാ​വ​ർ​ക്കും മ​ന​സി​ലാ​കു​ന്നി​ല്ല എ​ന്ന​താ​ണു മാ​റ്റ​ത്തി​നു കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ​പേ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റം എ​ന്ന​തി​നാ​ൽ ഇ​തി​ന്‍റെ പേ​ര് എ​ല്ലാ​വ​ർ​ക്കും മ​ന​സി​ലാ​ക​ണ​മെ​ന്ന് ആ​ൻ​ഡ്രോ​യ്ഡ് ഒൗ​ദ്യോ​ഗി​ക​മാ​യി ട്വീ​റ്റ് ചെ​യ്തു.

അ​തേ​സ​മ​യം, ആ​ൻ​ഡ്രോ​യ്ഡി​ന്‍റെ പു​തി​യ പ​തി​പ്പി​നു പ​ര​ന്പ​ര​ഗ​ത രീ​തി​യി​ൽ പേ​രി​ട​ണ​മെ​ങ്കി​ൽ ക്യൂ ​എ​ന്ന അ​ക്ഷ​ര​ത്തി​ൽ തു​ട​ങ്ങു​ന്ന പ​ല​ഹാ​ര​ത്തി​ന്‍റെ പേ​രു വേ​ണം. ഇ​ത്ത​ര​ത്തി​ൽ പ​രി​ചി​ത​മാ​യ ഒ​രു പേ​രു ല​ഭി​ക്കാ​ത്ത​താ​ണ് ഗൂ​ഗി​ൾ പേ​രി​ട​ൽ രീ​തി​യി​ൽ മാ​റ്റം വ​രു​ത്തി​യ​തെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. പേ​രു മാ​റ്റു​ന്ന​തി​നൊ​പ്പം ലോ​ഗോ​യി​യി​ലും അ​ൽ​പ്പ​സ്വ​ൽ​പം മാ​റ്റ​ത്തി​നു ഗൂ​ഗി​ൽ ത​യാ​റാ​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.