3,000 ക​പ്പു​ക​ളി​ൽ "ഭാ​ര​തം’ തീ​ർ​ത്ത് അ​നാ​ദി​ക റി​ക്കാ​ർ​ഡി​ൽ
Friday, December 23, 2022 3:13 PM IST
ക​പ്പു​ക​ൾ കൊ​ണ്ടു ഭാ​ര​തം തീ​ർ​ത്ത് നാ​ലാം ക്ലാ​സു​കാ​രി അ​ന്താ​രാ​ഷ്ട്ര ബു​ക് ഓ​ഫ് റി​ക്കാ​ർ​ഡി​ൽ. മ​ഞ്ചേ​രി ന​സ്ര​ത്ത് ഇം​ഗ്ലീ​ഷ് സ്കൂ​ളി​ലെ ടി.​കെ അ​നാ​ദി​ക​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ക​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ൻ ഭൂ​പ​ടം നി​ർ​മി​ച്ച ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ്യ​ക്തി​യെ​ന്ന ലോ​ക റി​ക്കാ​ർ​ഡ് നേ​ടി​യ​ത്.

19.7 അ​ടി നീ​ള​വും 16.2 അ​ടി വീ​തി​യു​മു​ള്ള ഭൂ​പ​ടം ത്രി​വ​ർ​ണ നി​റ​ത്തി​ലാ​ണ് ത​യാ​റാ​ക്കി​യ​ത്. മു​വാ​യി​രം പ്ലാ​സ്റ്റി​ക് ക​പ്പു​ക​ളാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്. സ്കൂ​ളി​ലെ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​നാ​യ കൃ​ഷ്ണ​കു​മാ​റാ​ണ് അ​നാ​ദി​ക​യു​ടെ പ​രി​ശീ​ല​ക​ൻ.

മ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ നെ​റ്റ് വ​ർ​ക്ക് അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യ കൂ​ട്ടി​ല​ങ്ങാ​ടി സ്വ​ദേ​ശി ത​ല​ക്കാ​ട്ട് ജി​ജി​ത്തി​ന്‍റെ​യും മൈ​ക്രോ​ബ​യോ​ള​ജി​സ്റ്റ് ജി​ബി​ല​യു​ടെ​യും മ​ക​ളാ​ണ് അ​നാ​ദി​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.