കൊറോണ വൈറസില്‍ നിന്നും രക്ഷ നേടാന്‍ പ്ലാസ്റ്റിക്ക് പുതച്ച് വിമാനയാത്രികര്‍
Sunday, February 23, 2020 2:15 PM IST
കൊറോണ വൈറസില്‍ നിന്നും രക്ഷനേടാന്‍ ശരീരമാസകലം പ്ലാസ്റ്റിക്ക് കൊണ്ട് മൂടി വിമാനയാത്ര ചെയ്ത് രണ്ടുപേർ. ഓസ്ട്രേലിയയിലാണ് സംഭവം. ശരീരം മുഴുവന്‍ പ്ലാസ്റ്റിക്ക് ഉപയോഗിച്ച് മൂടിയ നിലയിലായിരുന്നു യുവാവും കൂടെയുണ്ടായിരുന്ന യുവതിയും.
വിമാനത്തില്‍ കൂടെ യാത്ര ചെയ്തവരിലൊരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈറലായി മാറുകയാണ്. ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസില്‍ ആയിരക്കണക്കിന് ആളുകള്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. അനേകമാളുകള്‍ ദുരിതമനുഭവിക്കുന്നുമുണ്ട്.