ട്രാ​ഫി​ക് അ​വ​ബോ​ധം പ്ര​ച​രി​പ്പി​ക്കാ​ന്‍ സ്വ​യം ര​ചി​ച്ച ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ക്കു​ന്ന ബാ​ല​ക​ന്‍
Saturday, August 24, 2024 10:46 AM IST
ന​മ്മു​ടെ നി​ര​ത്തു​ക​ളി​ല്‍ ദി​വ​സേ​ന എ​ത്ര​യെ​ത്ര ജീ​വ​നു​ക​ളാ​ണ് പൊ​ലി​യു​ന്ന​ത്. അ​വ​യി​ല്‍ പ​ല​തും ട്രാ​ഫി​ക് നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​തി​നാ​ല്‍ വ​ന്നു ഭ​വി​ക്കു​ന്ന​താ​ണ്. അ​തി​നാ​ല്‍​ത്ത​ന്നെ വി​വി​ധ സം​ഘ​ട​ന​ക​ളും സ​ര്‍​ക്കാ​ര്‍ സം​വ​ധാ​ന​ങ്ങ​ളും പ​ല ത​ര​ത്തി​ലുള്ള ബോ​ധ​വ​ത്ക്ക​ര​ണ​ങ്ങ​ള്‍ ന​ട​ത്താ​റു​ണ്ട്.

ഇ​പ്പോ​ഴി​താ ഒ​രു ബാ​ല​ക​ന്‍ യാ​ത്രി​ക​രെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന കാ​ഴ്ച നെ​റ്റി​സ​ണ്‍​സി​നി​ടെ വൈ​റ​ലാ​കു​ന്നു. മ​ധ്യ​പ്ര​ദേ​ശ് ത​ല​സ്ഥാ​ന​മാ​യ ഇ​ന്‍​ഡോ​റി​ല്‍ നി​ന്നു​ള്ള ആ​ദി​ത്യ തി​വാ​രി​യാ​ണ് ഈ ​പ​യ്യ​ന്‍. നി​ല​വി​ല്‍ 10 വ​യ​സു​ള്ള ആ​ദി​ത്യ ത​ന്‍റെ ഏ​ഴാം വ​യ​സു​മു​ത​ല്‍ നി​ര​ത്തി​ലു​ള്ള​വ​രെ റോ​ഡ​പ​ക​ട​ങ്ങ​ളെ കു​റി​ച്ച് ബോ​ധ്യ​പ്പെ​ടു​ത്തു​ന്നു.

സ്വ​ന്ത​മാ​യി ചി​ട്ട​പ്പെ​ടു​ത്തി​യ പാ​ട്ടു​ക​ള്‍ പാ​ടി​യാ​ണ് ഈ ​ബോ​ധ​വ​ത്ക്ക​ര​ണം. വ​ലു​താ​കു​മ്പോ​ള്‍ ഒ​രു സൈ​നി​ക​നാ​യി രാ​ജ്യ​ത്തെ സേ​വി​ക്കാ​ന്‍ ആ​ണ് ഈ ​ബാ​ല​ന്‍റെ ആ​ഗ്ര​ഹം. അ​തി​നാ​ല്‍​ത്ത​ന്നെ പ​ട്ടാ​ള​വേ​ഷ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ക്കാ​നെ​ത്തു​ന്ന​ത്.

നി​ര​ത്തി​ല്‍ നി​ന്നും മൈ​ക്കി​ലൂ​ടെ അ​ദ്ദേ​ഹം പാ​ട്ടു​ക​ള്‍ പാ​ടി​യും ഉ​പ​ദേ​ശം ന​ല്‍​കി​യും ആ​ളു​ക​ളു​ടെ ശ്ര​ദ്ധ നേ​ടു​ന്നു. തന്‍റെ സ​ഹോ​ദ​രി "നോ ​സ്മോ​ക്കിം​ഗ്' കാ​മ്പ​യി​ന്‍ ന​ട​ത്തു​ന്ന​തി​ല്‍ നി​ന്നാ​ണ് ആ​ദി​ത്യ​യ്ക്ക് ഇ​ത്ത​ര​മൊ​രു ബോ​ധ​വ​ത്ക്ക​ര​ണ ആ​ശ​യം തോ​ന്നി​യ​ത്.


ഇ​ന്‍​ഡോ​ര്‍ ശു​ചി​ത്വ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. എ​ന്നാ​ല്‍ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തി​ലും ഇ​ന്‍​ഡോ​ര്‍ ഒ​ന്നാ​മ​താ​യി​രി​ക്ക​ണ​മെ​ന്ന് താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു ആ​ദി​ത്യ പ​റ​യു​ന്നു.

ആ​ദി​ത്യ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഇ​ന്‍​ഡോ​ര്‍ ട്രാ​ഫി​ക് പോ​ലീ​സ് ഹാ​പ്പി​യാ​ണ്. അ​വ​ര്‍ അ​വ​ന് "ഇ​ന്ത്യ​യി​ലെ ട്രാ​ഫി​ക് സൈ​നി​ക​ന്‍' എ​ന്ന് വി​ളി​പ്പേ​ര് ന​ല്‍​കി​ക്ക​ഴി​ഞ്ഞു...

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.