മതിൽ ചാടിയെത്തിയ പുലി നായയെ കടിച്ചെടുത്ത് മടങ്ങി!! - വീഡിയോ
Sunday, September 15, 2019 6:49 PM IST
രാത്രിയിൽ മതിലു കടന്നെത്തിയ പുലി നായയെ കടിച്ചെടുത്ത് മടങ്ങുന്ന വീഡിയോ വൈറലാകുന്നു. കർണാടകയിലെ ശിവമോഗ ജില്ലയിലുള്ള തിർഥഹള്ളിയിലാണ് സംഭവം.
വീട്ടിലെ സിസിടിവി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ആദ്യ കാമറയിൽ പുലി മതിലു കടന്നെത്തുന്നതിന്റെയും വീടിന്റെ മുറ്റത്തുകൂടി മൂന്നോട്ട് നടന്നു നീങ്ങുന്നതിന്റെയും ദൃശ്യങ്ങളാണ് ഉള്ളത്. രണ്ടാമത്തെ കാമറയിലാണ് നായയെ കടിച്ചെടുത്ത് ഓടുന്നതിന്റെ ദൃശ്യങ്ങൾ ഉള്ളത്.
നായയെയുംകൊണ്ട മതിലുചാടിയ പുലി സമീപത്തെ കുറ്റിക്കാട്ടിലേക്ക് മറയുന്നതുവരെ കാമറ ദൃശ്യങ്ങളിലുണ്ട്.