ഞാനൊന്നു മാന്തി, അവനെന്നെയും മാന്തി..! കടുവയും കരടിയും തമ്മിൽ പൊരിഞ്ഞ പോരാട്ടം; പിന്നീട് സംഭവിച്ചത്...
Saturday, December 5, 2020 3:58 PM IST
ജീവിതത്തിൽ ഒരുപക്ഷേ ഇനിയൊരിക്കലും കാണാൻ കഴിയാത്ത അപൂർവ സംഭവത്തിന് സാക്ഷിയാകേണ്ടി വന്നതിന്റെ ത്രില്ലിലാണ് അർപ്പിത് പരേഖ്.
തോഡോബ അന്ധാരി കടുവാസങ്കേതത്തിലെത്തിയതായിരുന്നു അർപ്പിത്. കാഴ്ചകൾ ആസ്വദിക്കുന്നതിനിടെയാണ് ഒരു കടുവ സായാഹ്നം ആസ്വദിച്ച് നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. പക്ഷെ ആ ആസ്വാദനം ഏറെ നീണ്ടുനിന്നില്ല.
പെട്ടെന്നാണ് ഒരു കരടി കടുവയുടെ മേൽ ചാടിവീണത്. പിന്നെ നടന്നത് ജീവിതത്തിൽ ഇരുവരെ കാണാത്ത സംഭവമാണെന്നാണ് അർപ്പിത് പറയുന്നത്.
ലോകത്തിലെ ഏറ്റവും അപകടകാരിയായ വിഭാഗത്തിൽപ്പെട്ട കരടിയാണ് ഇവിടെ കാണുന്നത്. ആറടിയോളം ഉയരമുണ്ട് ഇവയ്ക്ക്. മാത്രമല്ല മനുഷ്യന്റെ അത്രവേഗത്തിൽ ഓടാനും കഴിയും.
അതുകൊണ്ടുതന്നെ കടുവയും കരടിയും തമ്മിൽ നടന്നത് പൊരിഞ്ഞ പോരാട്ടമായിരുന്നു. കടുവ കരടിയെ കടിച്ച് പരിക്കേൽപ്പിക്കുന്നത് വീഡിയോയിൽ കാണാം.
തിരിച്ച് കടുവയുടെ കാലിൽ കരടി കടിക്കുന്നുമുണ്ട്. ഏകദേശം അരമണിക്കൂറോളം നീണ്ടുനിന്ന പോരാട്ടം ഒടുവിൽ ഇരുവരും സംയുക്തമായി പിന്മാറിയതോടെയാണ് അവസാനിച്ചത്.