പൊന്നുംവിലയ്ക്ക് പിടയ്ക്കണ ട്യൂണ; ഒരു മത്സ്യം ലേലത്തിൽ പോയത് 18 ലക്ഷം ഡോളറിന്
Wednesday, January 8, 2020 12:11 PM IST
മ​ത്സ്യപ്രേ​മി​ക​ളു​ടെ ഇ​ഷ്ട വി​ഭ​വ​മാ​യ ട്യൂ​ണ മ​ത്സ്യ​ത്തെ വ​ൻ തു​ക​യ്ക്ക് സ്വ​ന്ത​മാ​ക്കി റ​സ്റ്റ​റ​ന്‍റ് ഉ​ട​മ. പ്ര​മു​ഖ ജാ​പ്പ​നീ​സ് സു​ഷീ ചെ​യി​ൻ റെ​സ്റ്റ​റ​ന്‍റ് ഉ​ട​മ​യാ​യ കി​യോ​ഷി കി​മു​ര​യാ​ണ് 18 ല​ക്ഷം ഡോ​ള​ർ തു​ക​യ്ക്ക് ട്യൂ​ണ മ​ത്സ്യ​ത്തെ സ്വ​ന്ത​മാ​ക്കി​യ​ത്.

276 കി​ലോ ഗ്രാം ​ഭാ​ര​മു​ള്ള ഈ ​മീ​നി​നെ ടോ​ക്കി​യോ​യി​ലെ മീ​ൻ മാ​ർ​ക്ക​റ്റി​ലാ​ണ് ലേ​ല​ത്തി​ന് വ​ച്ച​ത്. നോ​ർ​ത്ത് ജ​പ്പാ​നി​ൽ നി​ന്നും പി​ടി​കൂ​ടി​യ ഈ ​മീ​ൻ പു​തു​വ​ർ​ഷ​ത്തി​ന് ശേ​ഷം ന​ട​ന്ന ആ​ദ്യ​ത്തെ ലേ​ലം വി​ളി​യി​ലാ​ണ് വി​റ്റു പോ​യ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം 3.1 മി​ല്യ​ണ്‍ ഡോ​ള​ർ തു​ക​യ്ക്കാ​ണ് കി​മു​ര, ട്യൂ​ണ മ​ത്സ്യ​ത്തെ സ്വ​ന്ത​മാ​ക്കി​യ​ത്. വ​ലി​യ തു​ക​യ്ക്ക് മ​ത്സ്യ​ങ്ങ​ളെ വാ​ങ്ങു​ന്ന​യാ​ൾ എ​ന്ന ബ​ഹു​മ​തി കി​മു​ര​യു​ടെ കൂ​ടെ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.