200 രൂ​പ​യു​ടെ ക​ടം വീ​ട്ടാ​ൻ കാ​ത്തി​രി​പ്പ് 30 വ​ർ​ഷം; കെ​നി​യ​ൻ എം​പി ഇ​ന്ത്യ​യി​ൽ; കു​റി​പ്പ്
Friday, July 12, 2019 9:33 AM IST
22 വ​ർ​ഷം മു​ന്പ് വാ​ങ്ങി​യ പ​ണം തി​രി​കെ ന​ൽ​കു​ന്ന​തി​നാ​യി കെ​നി​യ​ൻ എം​പി ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തി. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഒൗ​റം​ഗ​ബാ​ദി​ൽ ക​ർ​ഷ​ക​നാ​യ കാ​ശി​നാ​ഥ് ഗൗ​ളി​യി​ക്കു ന​ൽ​കാ​നു​ണ്ടാ​യി​രു​ന്ന 200 രൂ​പ​യു​ടെ ക​ടം​വീ​ട്ടാ​നാ​ണ് കെ​നി​യ​ർ പാ​ർ​ല​മെ​ന്‍റ് അം​ഗ​മാ​യ റി​ച്ചാ​ർ​ഡ് ന്യാ​ഗ​ക തോം​ഗി ഇ​ന്ത്യ​യി​ൽ എ​ത്തി​യ​ത്.

1985-89 കാ​ല​ത്ത് തോം​ഗി മൗ​ലാ​ന ആ​സാ​ദ് കോ​ള​ജി​ൽ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സി​നു പ​ഠി​ച്ചി​രു​ന്നു. എ​ല്ലാ ദി​വ​സ​വും ഗൗ​ളി​യാ​ണ് തോം​ഗി​ക്കു ഭ​ക്ഷ​ണം ന​ൽ​കി​യി​രു​ന്ന​ത്. കെ​നി​യ​യി​ലേ​ക്കു തി​രി​ച്ചു​പോ​കു​ന്പോ​ൾ തോം​ഗി ഗൗ​ളി​ക്ക് 200 രൂ​പ ന​ൽ​കാ​നു​ണ്ടാ​യി​രു​ന്നു. അ​ന്ന് വാ​ങ്ക​ഡെ​ന​ഗ​റി​ൽ പ​ല​ച​ര​ക്കു​ക​ട ന​ട​ത്തു​ക​യാ​യി​രു​ന്നു ഗൗ​ളി. ഈ ​ക​ടം വീ​ട്ടു​ന്ന​തി​നാ​യാ​ണ് താ​ൻ തി​രി​കെ എ​ത്തി​യ​തെ​ന്ന് തോം​ഗി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​യു​ന്നു.

താ​ൻ മോ​ശം അ​വ​സ്ഥ​യി​ലാ​യി​രു​ന്ന സ​മ​യ​ത്താ​ണ് ഗൗ​ളി ത​ന്നെ സ​ഹാ​യി​ച്ച​തെ​ന്നും ആ ​ക​ടം എ​ന്നെ​ങ്കി​ലും വീ​ട്ട​ണ​മെ​ന്ന് താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നെ​ന്നും തോം​ഗി പ​റ​യു​ന്നു. താ​ൻ ഗൗ​ളി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ പു​റ​ത്തു​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​മെ​ന്നു കു​ടും​ബം പ​റ​ഞ്ഞെ​ങ്കി​ലും വീ​ട്ടി​ൽ​നി​ന്നു ത​ന്നെ ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​ണ് താ​ൻ ആ​ഗ്ര​ഹി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഗൗ​ളി​യു​ടെ വീ​ടി​നൊ​പ്പം താ​ൻ പ​ഠി​ച്ച കോ​ള​ജും സ​ന്ദ​ർ​ശി​ച്ച തോം​ഗി വി​ദ്യാ​ർ​ഥി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഗൗ​ളി​യെ കെ​നി​യ​യി​ലേ​ക്കു ക്ഷ​ണി​ച്ച​ശേ​ഷ​മാ​ണ് തോം​ഗി മ​ട​ങ്ങി​യ​ത്. കെ​നി​യ​യി​ലെ ന്യാ​രി​ബാ​രി ചാ​ച്ചെ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള എം​പി​യാ​ണ് തോം​ഗി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.