എൻ ഗേദി
Sunday, March 19, 2023 12:03 AM IST
ഉത്തമഗീതത്തിൽ എൻ ഗേദിയിലെ മുന്തിരിത്തോപ്പുകളും (1,14) പ്രഭാഷകനിൽ അവിടത്തെ ഈന്തപ്പനകളും പരാമർശിച്ചിട്ടുണ്ട്. എൻ ഗേദിയിലെ കിബുട്സിൽ ഇവയോടൊപ്പം നിരവധി ഇതര കൃഷികളുമുണ്ട്. ഇസ്രായേലിൽ ഏറ്റവുമധികം സന്ദർശകരുള്ള എക്കോ ടൂറിസ്റ്റ് കേന്ദ്രമാണ് എൻ ഗേദി ഇന്ന്.
ചാവുകടലിന്റെ പടിഞ്ഞാറെ കരയിൽ ഖുംറാൻ, മസ്സാദ എന്നീ രണ്ടു പ്രസിദ്ധ ചരിത്രസ്മാരകങ്ങൾക്കു നടുവിലുള്ള ഒരു സ്ഥലമാണ് എൻ ഗേദി. മരുഭൂമിയിലെ ഒരു മരുപ്പച്ചയാണിത്. പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഒഴുകിവരുന്ന തെളിനീർവെള്ളം ചെറിയൊരു വെള്ളച്ചാട്ടമായി താഴേക്കു പതിക്കുന്നതു കാണാനും അതിൽ കുളിക്കാനും ധാരാളംപേർ എത്താറുണ്ട്. 1954ൽ ഇസ്രയേൽ ഇവിടെയൊരു കൂട്ടുകൃഷിഫാമും (കിബുട്സ്) ആരംഭിച്ചു.
ഹീബ്രു ബൈബിളിൽ നിരവധി തവണ പരാമർശിച്ചിട്ടുള്ള ഒരു സ്ഥലമാണ് എൻ ഗേദി. യൂദാഗോത്രത്തിന്റെ നഗരങ്ങളിലൊന്നായി ജോഷ്വാ 15,62ൽ എൻ ഗേദിയെ രേഖപ്പെടുത്തിയിട്ടുണ്ട്. എൻ ഗേദി സമൃദ്ധമായി മത്സ്യങ്ങളുള്ള ഒരു സ്ഥലമാകുമെന്ന് എസെക്കിയേൽ 47,10ൽ പ്രവചിച്ചിട്ടുണ്ട്.
സാവൂൾ രാജാവിന്റെ പിടിയിൽപ്പെടാതെ ദാവീദ് ഒളിച്ചുതാമസിച്ചിരുന്നത് എൻ ഗേദിയിൽ ആയിരുന്നു (1 സാമു 23,28; 24,1-2). അപകടങ്ങളുടെ മധ്യത്തിൽ ദൈവത്തെ വിളിച്ചുകേഴുന്ന 63-ാം സങ്കീർത്തനം ദാവീദ് രചിച്ചത് എൻ ഗേദിയിലെ ഒളിജീവിതകാലത്താണെന്നു വിശ്വസിക്കപ്പെടുന്നു.
ഉത്തമഗീതത്തിൽ എൻ ഗേദിയിലെ മുന്തിരിത്തോപ്പുകളും (1,14) പ്രഭാഷകനിൽ അവിടത്തെ ഈന്തപ്പനകളും പരാമർശിച്ചിട്ടുണ്ട്. എൻ ഗേദിയിലെ കിബുട്സിൽ ഇവയോടൊപ്പം നിരവധി ഇതര കൃഷികളുമുണ്ട്. ഇസ്രായേലിൽ ഏറ്റവുമധികം സന്ദർശകരുള്ള എക്കോ ടൂറിസ്റ്റ് കേന്ദ്രമാണ് എൻ ഗേദി ഇന്ന്.
ആറാം നൂറ്റാണ്ടിന്റെ അവസാനമുണ്ടായ ഒരു വൻ തീപിടിത്തത്തിൽ എൻ ഗേദിയിലെ ജനവാസം നിലച്ചു എന്നാണു കരുതപ്പെടുന്നത്. നാടോടികളായ ബെദുവീനികളുടെ ആക്രമണംമൂലമാണ് എൻ ഗേദി നശിച്ചത് എന്നു കരുതുന്നവരും ഉണ്ട്. അവിടെയുണ്ടായിരുന്ന സിനഗോഗിന്റെ തറയിലെ സുന്ദരമായ മൊസയിക് എൻ ഗേദി എത്ര സന്പദ്സമൃദ്ധമായിരുന്നു എന്നു വ്യക്തമാക്കുന്നു.
ഇസ്രായേലിൽനിന്നും അരിയേൽ സിയോണ്