ഗാ​ന്ധി​ജി​യു​ടെ ര​ണ്ട് തൊ​പ്പി​ക​ൾ
മ​ഹാ​ത്മ​ജി​യു​ടെ ജീ​വി​ത​വു​മാ​യി അ​ടു​ത്തു ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന ഒട്ടേറെ സ്മ​ര​ണ​ക​ൾ പ​ല രൂ​പ​ത്തി​ൽ രാ​ജ്ഘ​ട്ടി​ലെ നാ​ഷ​ണ​ൽ ഗാ​ന്ധി മ്യൂ​സി​യ​ത്തി​ലു​ണ്ട ്. 1961 മു​ത​ൽ ഗാ​ന്ധി സ്മ​ര​ണ​ക​ളു​ടെ അ​ന​വ​ധി നി​ര​വ​ധി അ​ട​യാ​ള​ങ്ങ​ളാ​ണ് സ​ന്ദ​ർ​ശ​ക​രെ കാ​ത്ത് ഇ​വി​ടെ പ​രി​പാ​ലി​ക്ക​പ്പെ​ടുന്നത്. ഗാ​ന്ധി​ജി​യു​ടെ ഭൗ​തി​കശേ​ഷി​പ്പുകൾ മു​ത​ൽ പു​സ്ത​ക​ങ്ങ​ൾ, കൈ​യെ​ഴു​ത്തുപ്ര​തി​ക​ൾ, ഫോ​ട്ടോ​ഗ്രാ​ഫു​ക​ൾ, പ്ര​സം​ഗ​ത്തി​ന്‍റെ​യും മ​റ്റും ഓ​ഡി​യോ, വീ​ഡി​യോ റി​ക്കാ​ർ​ഡറുക​ൾ തു​ട​ങ്ങി നി​ര​വ​ധി സ്മ​ര​ണി​ക​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. അ​തി​നു പു​റ​മേ ക​സ്തൂ​ർ​ബാ ഗാ​ന്ധി​യു​മാ​യും സ്വാ​ത​ന്ത്ര്യസ​മ​ര​വു​മാ​യും ബ​ന്ധ​പ്പെ​ട്ട ഓ​ർ​മ​ക​ളു​ടെ അ​ട​യാ​ള​ങ്ങ​ളും ഇതേ ​മ്യൂ​സി​യ​ത്തി​ലുണ്ട്.
ഡ​ൽ​ഹി​യി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​മാ​യി ഓ​രോ മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് രാ​ജ്ഘ​ട്ടി​ലെ ഗാ​ന്ധിസ്മൃ​തി​ക്കു മു​ന്നി​ൽ സൈ​റ്റ് സീ​യിം​ഗ് ബ​സു​ക​ൾ ഉൗ​ഴ​മി​ട്ടു നി​ർ​ത്തു​ന്നു. ഓ​രോ സ​ന്ദ​ർ​ശ​ക​നും ചി​ല്ലുകൂ​ടിനു​ള്ളി​ലെ ര​ക്തം പു​രണ്ട ഗാ​ന്ധി​ജി​യു​ടെ വ​സ്ത്ര​ങ്ങ​ളി​ലേ​ക്ക് നോ​ക്കി മൗ​നം പൂണ്ട ് ​നി​മി​ഷ​ങ്ങ​ളോ​ളം ശിരസു നമിച്ചു നി​ൽ​ക്കു​ന്നു. അ​വി​ടെ ഗാ​ന്ധിവ​ധ​ത്തെ​ക്കു​റി​ച്ച് ജോ​ർ​ജ് ബ​ർ​ണാ​ഡ് ഷാ​യു​ടെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു: " it shows how dangerous it is to be too good".
നാ​ഷ​ണ​ൽ ഗാ​ന്ധി മ്യൂ​സി​യ​ത്തി​ൽ മ​ഹാ​ത്മാ​വി​ന്‍റെ ഓ​ർ​മ​ക​ളു​ടെ അ​ട​യാ​ള​ങ്ങ​ൾ​ക്കു ന​ടു​വി​ൽ സ​ന്ദ​ർ​ശ​ക​രി​ൽ എ​ന്നും കൗ​തു​കമുണ​ർ​ത്തു​ന്ന ര​ണ്ടു തൊ​പ്പി​ക​ളു​ണ്ട ്. അ​തി​ലൊ​ന്ന് ഗാ​ന്ധി​ജി ത​ന്‍റെ രക്തസാക്ഷി ത്വത്തി​ന് തൊ​ട്ടു മു​ൻ​പ് അ​ണി​ഞ്ഞി​രു​ന്ന​താ​ണ്. മ​റ്റൊ​ന്നാ​ക​ട്ടെ, അ​ദ്ദേ​ഹം വ​ധി​ക്ക​പ്പെ​ട്ട​തി​ന് ഒ​രു ദി​വ​സം ക​ഴി​ഞ്ഞ് തേ​ടി​യെ​ത്തി​യ പാ​രി​തോ​ഷി​ക​വും. 1946 ബം​ഗാ​ളി​ലെ നോ​വ​ഖാ​ലി മേ​ഖ​ല​യി​ലെ ക​ലാ​പബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​മാ​ധാ​നദൂ​ത​നാ​യി ചു​റ്റിസ​ഞ്ച​രി​ച്ച നാ​ളു​ക​ളി​ൽ ഒ​രു ക​ർ​ഷ​ക​ൻ സ​മ്മാ​നി​ച്ച​താ​ണ് വൈ​ക്കോ​ൽ നി​ർ​മി​ത​ പ​ര​ന്പ​രാ​ഗ​ത നോ​വ​ഖാ​ലി തൊ​പ്പി. ബി​ർ​ള ഹൗ​സി​ൽ ചെല​വ​ഴി​ച്ചി​രു​ന്ന അ​വ​സാ​ന നാ​ളു​ക​ളി​ൽ എ​ടു​ത്ത ചി​ത്ര​ങ്ങ​ളി​ൽ പ​ല​പ്പോ​ഴും ഗാ​ന്ധി​ജി ഈ ​തൊ​പ്പി അ​ണി​ഞ്ഞി​രു​ന്ന​താ​യി കാ​ണാ​വു​ന്ന​താ​ണ.്
ര​ക്ത​സാ​ക്ഷി​ത്വ​ത്തി​നു പി​ന്നാ​ലെ സ​മ്മാ​നമായി എ​ത്തി​യ തൊ​പ്പി ഗാ​ന്ധി​ജി​ക്ക് ബ​ർ​മീ​സ് പ്ര​ധാ​ന​മ​ന്ത്രി താ​ക്കി​ൻ നൂ ​അ​യ​ച്ച പാ​രി​തോ​ഷി​ക​മാ​യി​രു​ന്നു. 1948 ജ​നു​വ​രി 31നാ​ണ് ഈ ​തൊ​പ്പി ഗാ​ന്ധി​ജി​യു​ടെ മേ​ൽ​വി​ലാ​സത്തിൽ ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്. 1947 ഡി​സം​ബ​റി​ൽ താ​ക്കി​ൻ നു ​ഡ​ൽ​ഹി​യി​ലെ ബി​ർ​ള ഹൗ​സി​ലെ​ത്തി ഗാ​ന്ധി​ജി​യെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഡ​ൽ​ഹി​യി​ലെ ശൈ​ത്യ​കാ​ല പ​ക​ലു​ച്ച​യി​ൽ താ​ക്കി​ൻ നൂ​വും ഗാ​ന്ധി​ജി​യും ഒ​രു​മി​ച്ചി​രു​ന്നു വെ​യി​ൽ കാ​യു​ന്ന ഒ​രു ചി​ത്രം ഏ​റെ പ്ര​സി​ദ്ധ​മാ​ണ്. ആ ​ചി​ത്ര​ത്തി​ൽ ഗാ​ന്ധി​ജി ത​ല​യി​ൽ വ​ച്ചി​രു​ന്ന​ത് ബം​ഗാ​ളി​ലെ ക​ർ​ഷ​ക​ൻ സ​മ്മാ​നി​ച്ച വൈ​ക്കോ​ൽ കൊ​ണ്ടു നി​ർ​മി​ച്ച പ​ര​ന്പ​രാ​ഗ​ത നോ​വാ​ഖാ​ലി തൊ​പ്പി​യാ​യി​രു​ന്നു. അ​തു ക​ണ്ടി​ട്ടാ​ണ് ബ​ർ​മ​യി​ൽ തി​രി​കെച്ചെന്ന താ​ക്കി​ൻ നൂ ഗാ​ന്ധി​ജി​ക്ക് പ​ര​ന്പ​രാ​ഗ​ത ബ​ർ​മീ​സ് തൊ​പ്പി അ​യ​ച്ചുകൊ​ടു​ക്കു​ന്ന​ത്. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ഗാ​ന്ധി​ജി​ക്ക് ആ ​ഉ​പ​ഹാ​രം നേ​രി​ൽ കൈ​പ്പ​റ്റാ​നോ അ​ണി​യാ​നോ സാ​ധി​ച്ചി​ല്ല.
1948 ജ​നു​വ​രി ര​ണ്ടി​ന് ബി​ർ​ള ഹൗ​സി​ലെ പ്രാ​ർ​ഥ​ന​യ്ക്ക് മു​ൻ​പ് ന​ട​ത്തി​യ പ്ര​ഭാ​ഷ​ണ​ത്തി​ൽ നോ​വാ​ഖാ​ലി​യി​ലെ ക​ർ​ഷ​ക​ൻ സ​മ്മാ​നി​ച്ച തൊ​പ്പി​യെ​ക്കു​റി​ച്ച് ഗാ​ന്ധി​ജി ഇ​ങ്ങ​നെ പ​റ​ഞ്ഞു: “നി​ങ്ങ​ൾ ഞാ​ൻ ത​ല​യി​ൽ ചൂ​ടി​യി​രി​ക്കു​ന്ന ഈ ​ചെ​റി​യ കു​ട കണ്ട് ചി​രി​ക്കു​ന്നു​ണ്ടാ​കാം. ഇ​തൊ​രു മ​നോ​ഹ​ര വ​സ്തു​വാ​ണ്. എ​ന്നാ​ൽ, വ​ലി​യ വി​ല​യു​ള്ള​തൊ​ന്നു​മ​ല്ല. ഞാ​നൊ​രു മ​ഹാ​ത്മാ​വ​ായ​തുകൊ​ണ്ടു മാ​ത്രം ഇ​തെ​നി​ക്ക് സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച​ത​ല്ല. യാ​ഥാ​ർ​ഥ്യം എ​ന്താ​ണെ​ന്നുവച്ചാ​ൽ നോ​വാ​ഖാ​ലി​യി​ലെ ചു​ട്ടു പൊ​ള്ളു​ന്ന വെ​യി​ലേ​റ്റു വാ​ടി ന​ട​ക്കു​ന്ന എ​ന്നെ ക​ണ്ടു ദ​യതോ​ന്നി​യി​ട്ട് അ​വി​ടു​ത്തെ ആ​ളു​ക​ൾ എ​നി​ക്കു ത​ന്ന​താ​ണി​ത്. വേ​ന​ലി​ൽ മാ​ത്ര​മ​ല്ല മ​ഴ​ക്കാ​ല​ത്തും അ​വ​ർ ഇത്തരം ​തൊ​പ്പി ധ​രി​ച്ചു ന​ട​ക്കാ​റു​ണ്ട ്. വേ​ന​ൽ​ക്കാ​ല​ങ്ങ​ളി​ൽ പാ​ട​ത്തു പ​ണി​യെ​ടു​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഈ ​തൊ​പ്പി​യി​ല്ലാ​തെ ജോ​ലി ചെ​യ്യാ​നാ​കി​ല്ല. അ​വി​ടെ​യു​ള്ള ഹി​ന്ദു​ക്ക​ളും മു​സ്‌ലിംക​ളും ഇ​ത്ത​രം തൊ​പ്പി ധ​രി​ക്കു​ന്നു. അ​വി​ടെ​യു​ള്ള മു​സ്‌ലിം സ​ഹോ​ദ​ര​ൻ​മാ​രി​ൽ ഒ​രാ​ളാ​ണ് എ​നി​ക്ക് ഈ ​തൊ​പ്പി സ​മ്മാ​നി​ച്ച​ത്. ഞാ​ന​വ​രു​ടെ ഇ​ട​യി​ൽ പ​ക്ഷ​പാ​തര​ഹി​ത​നാ​യിത്ത​ന്നെ​യാ​ണ് ചെ​ന്നി​രി​ക്കു​ന്ന​തെ​ന്നും അ​വ​രെ ഒ​രു ത​ര​ത്തി​ലും ഉ​പ​ദ്ര​വി​ക്കു​ക എ​ന്‍റെ ല​ക്ഷ്യ​മ​ല്ലെ​ന്നും അ​വ​ർ​ക്ക് ഉ​ത്ത​മ ബോ​ധ്യ​മു​ണ്ടാ​യി​രു​ന്നു. അ​തു കൊ​ണ്ടുത​ന്നെ​യാ​ണ് അ​വ​ർ ഈ ​തൊ​പ്പി എ​നി​ക്കു സ​മ്മാ​നി​ച്ച​തും.’’
അ​ങ്ങ​നെ നോ​വാ​ഖാ​ലി​യു​ടെ ച​രി​ത്ര​ത്തോ​ടൊ​പ്പം ഗാ​ന്ധി​ജി​യു​ടെ സ​മാ​ധാ​ന​ദൗ​ത്യ​ങ്ങ​ളു​ടെ അ​ട​യാ​ള​മാ​യും ആ ​വൈ​ക്കോ​ൽ തൊ​പ്പി ഇ​പ്പോ​ഴും ഡ​ൽ​ഹി​യി​ലെ മ്യൂ​സി​യ​ത്തി​ൽ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രി​ക്കു​ന്നു. ഒ​പ്പം ഒ​രു ദി​വ​സം വൈ​കി​യെ​ത്തി​യ താ​ക്കി​ൻ നൂ​വി​ന്‍റെ സ​മ്മാ​ന​വും അ​വ​കാ​ശി​യെ കാ​ത്തി​രി​ക്കു​ന്നു.
സെബി മാത്യു