വനിതകളുടെ കൈപിടിച്ച് 150 വർഷങ്ങൾ
മലബാറിലും മറ്റിടങ്ങളിലും വനിതകൾക്കു പറന്നുയരാൻ വിദ്യാഭ്യാസത്തിന്‍റെ ചിറകു തുന്നിയവരുടെ കഥ ഒരു സന്യാസ സഭയുടെതുകൂടിയാണ്. ആ പരിശ്രമങ്ങൾക്ക് ഒന്നര നൂറ്റാണ്ട്.

നൂ​റ്റ​ന്പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് പ​ട​നാ​യ​ക​ന്മാ​രു​ടെ പാ​ര​ന്പ​ര്യ​വു​മാ​യി ക​ട​ൽ​ക​ട​ന്ന് ഒ​രു ധീ​ര​വ​നി​ത കേ​ര​ള​ക്ക​ര​യി​ൽ കാ​ൽ​കു​ത്തു​ന്നു. മ​ല​യാ​ള മ​ണ്ണി​നെ സാ​ഷ്ടാം​ഗം ന​മ​സ്ക​രി​ച്ച്...​വാ​രി​പ്പു​ണ​ർ​ന്ന്...​ഉ​റ​ച്ച ചുവടുവയ്പ്പുക​ളോ​ടെ അ​വ​ൾ ന​ട​ന്നുനീ​ങ്ങി​യ​പ്പോ​ൾ...അന്ന് മ​ല​ബാ​റി​ൽ തു​ട​ക്കം കു​റി​ച്ച വ​നി​താ വി​ദ്യാ​ഭ്യാ​സ വി​പ്ല​വം ഇന്ന് ശ​തോ​ത്ത​ര സു​വ​ർ​ണ ജൂ​ബി​ലിയു​ടെ പ​ര​മോ​ന്ന​തി​യി​ൽ. ‘മ​ദ​ർ വെ​റോ​നി​ക്ക ഓ​ഫ് ദ ​പാ​ഷ​ൻ’ എ​ന്ന ധീ​ര​വ​നി​ത​യ്ക്ക് സ്ത്രീ​ക​ളു​ടെ പി​ന്നാ​ക്കാ​വ​സ്ഥ​യ്ക്കെ​തി​രേ പി​ന്തി​രി​ഞ്ഞ് ന​ട​ക്കാ​നാ​യി​ല്ല.

പ്രാ​ർ​ഥ​ന​യി​ൽ അ​ധി​ഷ്ഠി​ത​മാ​യ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ സ്ത്രീ​ക​ളെ ഉ​ദ്ധ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് വി​ശ്വ​സി​ച്ച് അ​പ്പ​സ്തോ​ലി​ക് കാ​ർ​മ​ൽ എ​ന്ന സ​ന്യാ​സിനീ സമൂഹം സ്ഥാ​പി​ച്ചു. ഇ​തി​നാ​യി മ​ദ​ർ അ​നു​ഭ​വി​ച്ച ത്യാ​ഗ​ങ്ങ​ൾ ഫ​ലം​ക​ണ്ട​പ്പോ​ൾ കേരളവനിതകളും വളരുകയായിരുന്നു. സ​ഭ ഇ​ന്ത്യ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ട്ട് 150 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടു.

ഇ​ന്ത്യ​യ്ക്ക​ക​ത്തും പു​റ​ത്തും അ​ധ്യാ​പ​ന​ത്തി​ലൂ​ടെ​യും ഇ​ത​ര സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും ഇ​ന്ത്യ​യി​ൽ വ​ള​ർ​ന്നു വ്യാ​പി​ച്ച ഒ​രു സ​ന്യാ​സിനീ സ​മൂ​ഹ​മാ​ണ് അ​പ്പ​സ്തോ​ലി​ക് കാ​ർ​മ​ൽ സ​ഭ. മി​സ് സോ​ഫി ലീ​പ്സ് എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന മ​ദ​ർ വെ​റോ​നി​ക്ക ഫ്രാ​ൻ​സി​ലെ ബ​യോ​ണി​ൽ 1868 ജൂ​ലൈ 16ന് ​സ​ന്യാ​സിനീ സമൂഹം സ്ഥാ​പി​ച്ചു.​പി​ന്നീ​ട് 1870ൽ ​ബി​ഷ​പ് മാ​രി എ​ഫ്രേം ഒ​സി​ഡി ഇൗ ​സ​ന്യാ​സിനീ സ​മൂഹ ത്തിന് ഇ​ന്ത്യ​യി​ൽ രൂ​പം കൊ​ടു​ത്തു.

ച​രി​ത്രം ഇ​വി​ടെ തു​ട​ങ്ങു​ന്നു

അ​പ്പ​സ്തോ​ലി​ക് കാ​ർ​മ​ൽ സ​ഭാ സ്ഥാ​പ​ക​യാ​യ മ​ദ​ർ വെ​റോ​നി​ക്ക 1823 ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ഒ​രു ആം​ഗ്ലി​ക്ക​ൻ പാ​സ്റ്റ​റു​ടെ മ​ക​ളാ​യി കോ​ണ്‍​സ്റ്റാ​ന്‍റി​നോ​പ്പി​ളി​ൽ ജ​നി​ച്ചു. 1850ൽ ​ക​ത്തോ​ലി​ക്ക വി​ശ്വാ​സം സ്വീ​ക​രി​ക്കു​ക​യും സി​സ്റ്റേ​ഴ്സ് ഓ​ഫ് സെ​ന്‍റ് ജോ​സ​ഫ്സ് ഓ​ഫ് ദി ​അപ്പ​രീ​ഷ​ൻ സ​ന്യാ​സിനീ സമൂഹത്തിൽ ചേ​ർ​ന്ന് 1851 ൽ ​വ്ര​തവാ​ഗ്ദാ​നം ന​ട​ത്തി സി​സ്റ്റ​ർ മേ​രി വെ​റോ​നി​ക്ക ഓ​ഫ് ദി ​പാ​ഷ​ൻ എ​ന്ന പേ​ര് സ്വീ​ക​രി ക്കു​ക​യും ചെ​യ്തു.

മം​ഗ​ലാ​പു​രം ബി​ഷ​പ്പാ​യി​രു​ന്ന മൈ​ക്കി​ൾ ആ​ന്‍റ​ണി ഒ​സി​ഡി​യു​ടെ പ്ര​ത്യേ​ക ക്ഷ​ണപ്ര​കാ​രം പ്രേ​ഷി​ത തീ​ഷ്ണ​തയാൽ ജ്വലിച്ചിരുന്ന മ​ദ​ർ വെ​റോ​നി​ക്ക 1862 ലാണ് ​കോ​ഴി​ക്കോ​ട്ട് എ​ത്തി​ച്ചേ​രു​ന്ന​ത്. ക​ട​ൽ​മാ​ർ​ഗം ക​ണ്ണൂ​ർ ഏ​ഴി​മ​ല തീ​ര​ത്താ​ണ് കാ​ലു​കു​ത്തു​ന്ന​ത്. അ​തേ​വ​ർ​ഷം പെ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യി കോഴിക്കോട്ട് ആ​രം​ഭി​ച്ച സെ​ന്‍റ് ജോ​സ​ഫ്സ് ആ​ഗ്ലോ ഇ​ന്ത്യ​ൻ സ്കൂ​ളി​ന്‍റെ പ്ര​ഥ​മ പ്ര​ധാ​നാ​ധ്യാ​പി​ക​യാ​യും സെ​ന്‍റ് ജോ​സ​ഫ്സ് കോ​ണ്‍​വ​ന്‍റി​ന്‍റെ ആ​ദ്യ സു​പ്പീ​രി​യ​റാ​യും ചു​മ​ത​ല​യേ​ൽ​ക്കു​ക​യും ചെ​യ്തു.

സ​ന്യാ​സിനീ സമൂഹം രൂ​പം​ കൊ​ള്ളു​ന്നു

ക​ർ​മലീ​ത്ത ആ​ത്മീ​യ​ത​യി​ൽ ആ​ഴ​പ്പെ​ടാ​നും ‍ ആ ​ആ​ത്മീ​യ​ത​യി​ൽ സി​സ്റ്റേ​ഴ്സി​നെ പ​രി​ശീ​ലി​പ്പി​ച്ച് ഭാ​ര​ത​ത്തി​ലെ പ്രാേ​ഷി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​യ​യ്ക്കു​ന്ന​തി​നു​മാ​യി 1867 ൽ ​മ​ദ​ർ ഫ്രാ​ൻ​സി​ലേ​ക്ക് പോ​യി. ഒ​ത്തി​രി​യേ​റെ പ്രാ​ർ​ഥ​ന​ക​ൾ​ക്കും വി​ചി​ന്ത​ന​ങ്ങ​ൾ​ക്കും ശേ​ഷം മ​ദ​ർ സെ​ന്‍റ് ജോ​സ​ഫ് സന്യാസിനീ സമൂഹം വി​ടുകയും അ​ധി​കാ​രി​ക​ളു​ടെ അ​നു​ഗ്ര​ഹാ​ശി​സു​ക​ളോ​ടെ ബ​യോ​ണി​ൽ അ​പ്പ​സ്തോ​ലി​ക് കാ​ർ​മ​ൽ സന്യാസിനീ സമൂഹം ആ​രം​ഭി​ക്കുകയും ചെയ്തു. അ​വി​ടെ മ​ദ​ർ പ​രി​ശീ​ലി​പ്പി​ച്ച മ​ദ​ർ മാ​രി ദെ​സ് ആ​ഞ്ച്, സി​സ്റ്റ​ർ എ​ലാ​യ​സ്, സി​സ്റ്റ​ർ മേ​രി ജോ​സ​ഫ് എ​ന്നീ മൂ​ന്ന് സ​ന്യാ​സി​നി​മാ​ർ 1870 ന​വം​ബ​ർ 19ന് ​മം​ഗ​ലാ​പു​ര​ത്ത് എ​ത്തി​ച്ചേ​ർ​ന്ന് സ​ഭ​യു​ടെ ഇ​ന്ത്യ​യി​ലെ ആ​ദ്യഭ​വ​നം ആ​രം​ഭി​ച്ചു.

വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ കു​തി​പ്പ്

ഇ​ന്ത്യ​യി​ലെ​ത്തി​യ സ​ന്യാ​സി​നി​മാ​ർ കോ​ഴി​ക്കോ​ട്ടും ത​ല​ശേ​രി​യി​ലും ക​ണ്ണൂ​രും മം​ഗ​ലാ​പു​ര​ത്തും സ്ത്രീ​വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തു. നേ​തൃ​ത്വ ഗു​ണ​മു​ള്ള വ​നി​ത​ക​ളെ രൂ​പ​പ്പെ​ടു​ത്തി സ​മൂ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും ഉ​ന്ന​ത ശ്രേണിയിലേക്ക് എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തിയത്. ഇ​ന്നും അ​ത് തു​ട​ർ​ന്നു പോ​രു​ന്നു. നൂ​റു ശ​ത​മാ​നം വി​ജ​യ​ത്തോ​ടെ.

നാ​നാ​ജാ​തി മ​ത​സ്ഥ​രാ​യ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം വ​ലി​യൊ​രു വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. പ്രൈ​മ​റി, സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളും സ്ത്രീ​ക​ൾ​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന​തി​നു​ള്ള സ്ഥാ​പ​ന​ങ്ങ​ളും ഉ​യ​ർ​ന്നു​വ​ന്നു. 1952ൽ ​കോ​ഴി​ക്കോ​ട് ആ​രം​ഭി​ച്ച പ്രോ​വി​ഡ​ൻ​സ് കോ​ള​ജ് മ​ല​ബാ​റി​ലെ ആ​ദ്യ​ത്തെ വ​നി​താ കോ​ള​ജാ​ണ്.


ഓരോ​രു​ത്ത​രു​‌‌ടെ​യും സൃ​ഷ്ടി​പ​ര​മാ​യ ക​ഴി​വു​ക​ളും സി​ദ്ധി​ക​ളും ക​ണ്ടു​പി​ടി​ച്ച് അ​ത് വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​നു​ള്ള പ​രി​ശീ​ല​നം ക്ലാ​സ് മു​റി​ക​ളി​ൽ തു​ട​ങ്ങു​ന്നു. അ​ണി​യ​റ​യി​ലും അ​ര​ങ്ങി​ലും സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ വേ​ദി​ക​ളി​ലും തി​ള​ക്ക​മു​ള്ള പ്ര​തി​ഭ​ക​ളെ സൃ​ഷ്ടി​ക്കാ​ൻ സ​ഭ​യു​ടെ വി​ദ്യാ​ല​യങ്ങ​ൾ​ക്കും ക​ലാ​ല​യ​ങ്ങ​ൾ​ക്കും സാ​ധി​ച്ചി​ട്ടു​ണ്ട്.

സ​മൂ​ഹ​ത്തി​ൽ ത​ല​യെ​ടു​പ്പു​ള്ള വ​നി​ത​ക​ളെ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞു എ​ന്ന​തി​ൽ സന്യാസിനീ സമൂഹം ഏ​റെ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന് കോ​ഴി​ക്കോ​ട് പ്രോ​വി​ഡ​ൻ​സ് കോ​ൺ​വെ​ന്‍റി​ലെ സി​സ്റ്റ​ർ ഡോ. ​നി​ർ​മ​ൽ എ​സി പ​റ​യു​ന്നു. പി.​ടി. ഉ​ഷ, പി.​വ​ത്സ​ല, എ.​ടി. രാ​ധിക, അ​ശ്വ​തി ശ്രീ​കാ​ന്ത്, കെ.​പി. സു​ധീ​ര, അ​ഞ്ജ​ലി മേ​നോ​ൻ, ദീ​ദി ദാ​മോ​ദ​ര​ൻ, കെ.​അ​ജി​ത, റോ​സ​ക്കു​ട്ടി ടീ​ച്ച​ർ, എ.​കെ. പ്രേ​മ​ജം, ഐ​എ​എ​സു​കാ​രാ​യ ലി​ഡ ജേ​ക്ക​ബ്, അ​ശ്വ​തി, അ​നു ജോ​ർ​ജ്, സൈ​നോ​ര തു​ട​ങ്ങി​യ​വ​ർ ചു​രു​ക്കം ചി​ല ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

കോ​ഴി​ക്കോ​ട് സെ​ന്‍റ് ജോ​സ​ഫ്സ് ആം​ഗ്ലോ ഇ​ന്ത്യ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, കോ​ഴി​ക്കോ​ട് പ്രോ​വി​ഡ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, വ​ട​ക​ര സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്കൂ​ൾ, ത​ല​ശേ​രി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ക​ണ്ണൂ​ർ സെ​ന്‍റ് ട്രീ​സാ​സ് സ്കൂ​ൾ, കാ​സ​ർ​ഗോ​ഡ് മെ​ഡോ​ണ, കോ​ള​യാ​ട് സെ​ന്‍റ് സേ​വ്യേ​ഴ്സ്്, മാ​ന​ന്ത​വാ​ടി ലി​റ്റി​ൽ ഫ്ള​വ​ർ, നി​ല​ന്പൂ​ർ ഫാ​ത്തി​മ​ഗി​രി, ത​ല​ഞ്ഞി വെ​റോ​നി​ക്ക നി​ല​യ, ഒ​റ്റ​പ്പാ​ലം എ​ൽ. എ​സ്. എ​ൻ, ഷൊ​ർ​ണൂ​ർ സെ​ന്‍റ് തെ​രേ​സാ​സ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ മ​ല​ബാ​ർ പ്ര​ദേ​ശ​ത്തു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളാ​ണ്. ഓ​ച്ച​ൻ​തു​രു​ത്ത് ഹോ​ളി ട്രി​നി​റ്റി, തൃ​ശൂ​ർ പ​റ​പ്പൂ​ർ ശാ​ന്തി​മ​ന്ദി​രം, വ​ർ​ക്ക​ല ഫാ​ത്തി​മ, ച​ങ്ങ​നാ​ശേ​രി കാ​ർ​മ​ൽ, തി​രു​വ​ന​ന്ത​പു​രം മേ​രി നി​ല​യം ഇ​വ കേ​ര​ള​ത്തി​ലെ മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളാണ്.

ദേ​ശീ​യശ്ര​ദ്ധ ആ​ക​ർ​ഷി​ച്ച്

സന്യാസിനീ സമൂഹത്തിന്‍റെ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ച്ചി​രു​ന്ന പെ​ൺ​കു​ട്ടി​ക​ൾ അ​ന്നും ഇ​ന്നും ദേ​ശീ​യ ശ്ര​ദ്ധ പി​ടിച്ചുപ​റ്റി​യ പ്ര​ക​ട​നം നടത്തിയിരുന്നു. 19-ാം നൂ​റ്റാ​ണ്ടി​ന്‍റെ അ​വ​സാ​ന ദ​ശ​ക​ങ്ങ​ളി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​നത്തി​ലൂ​ടെ സം​ഗീ​തം, കൈ​ത്തൊ​ഴി​ൽ തു​ട​ങ്ങി വി​വി​ധ രം​ഗ​ങ്ങ​ളി​ൽ അ​ന്ന് മ​ദ്രാ​സി​ൽ​ ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ സ​മ്മാ​ന​ങ്ങ​ൾ വാ​രി​ക്കൂ​ട്ടി​യി​ട്ടു​ണ്ട്. കാ​യി​ക രം​ഗ​ത്തും പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ൽ​കു​ന്നു​ണ്ട്. സ​ന്യാ​സി​നി​ക​ൾ പു​സ്ത​ക പ്ര​കാ​ശ​നം, മാ​ധ്യ​മ​രം​ഗം, റേ​ഡി​യോ പ്ര​ഭാഷ​ണം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​ഭി​ന​ന്ദ​നീ​യ പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്നു.

ലോ​ക​മെ​ന്പാ​ടും പ്രേഷി​ത പ്ര​വ​ർ​ത്ത​നം

ഇ​ന്ത്യ, ശ്രീ​ല​ങ്ക, പാ​ക്കി​സ്ഥാ​ൻ, ആ​ഫ്രി​ക്ക, കു​വൈ​റ്റ്, ബ​ഹ്റി​ൻ, ഇ​റ്റ​ലി, ഫ്രാ​ൻ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി നി​ര​വധി ​വി​ദ്യാ​ഭ്യാ​സ, കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​ല​പ്ര​ദ​മാ​യി ചെ​യ്തു​വ​രു​ന്നു. വ​നി​ത​ക​ൾ​ക്കാ​യു​ള്ള പ്ര​ശ​സ്ത​മാ​യ വി​ദ്യാ​ല​യ​ങ്ങ​ളും ക​ലാ​ല​യ​ങ്ങ​ളും ഹോ​സ്റ്റ​ലു​ക​ളും ബോ​ർ​ഡിം​ഗ് ഹൗ​സു​ക​ളും കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന കേ​ന്ദ്ര​ങ്ങ​ളും വൃ​ദ്ധ​സ​ദ​ന​ങ്ങ​ളും ബു​ദ്ധി​മാ​ന്ദ്യ​മു​ള്ള​വ​ർ​ക്കാ​യു​ള്ള കേ​ന്ദ്ര​ങ്ങ​ളും വ​ഴി​യാ​യി സ്ത്രീ​ക​ളെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്കു കൊ​ണ്ടു​വ​രു​വാ​നും അ​നേ​ക​രു​ടെ ക​ണ്ണീ​രൊ​പ്പു​വാ​നും ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്തു​ത്യ​ർ​ഹ​മാ​ണ്.

സന്യാസിനീ സമൂഹം ഇ​ന്ന്


1870 മു​ത​ൽ 1972 വ​രെ മം​ഗ​ലാ​പു​ര​ത്താ​യി​രു​ന്നു സന്യാസിനീ സമൂഹത്തിന്‍റെ ആ​സ്ഥാ​നം. 1972-ൽ ​ജ​ന​റ​ലേ​റ്റ് ബം​ഗ​ളൂ​രു​വി​ലേ​ക്ക് മാ​റ്റി. ഇ​ന്ത്യ​യി​ൽ അ​ഞ്ചും ശ്രീ​ല​ങ്ക, ആ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ​ന്നു​മാ​യി ആ​കെ ഏ​ഴ് പ്രോ​വി​ൻ​സു​ക​ളി​ലാ​യി 212 ഭ​വ​ന​ങ്ങ​ളി​ൽ ര​ണ്ടാ​യി​ര​ത്തോ​ളം സി​സ്റ്റേ​ഴ്സ് ശു​ശ്രൂ​ഷ ചെ​യ്യു​ന്നു. സി​സ്്റ്റ​ർ എം. ​നി​ർ​മ​ലി​നി​യാ​ണ് ഇ​പ്പോ​ഴ​ത്തെ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ. ത​മി​ഴ്നാ​ടും കേ​ര​ള​വും ഉ​ൾ​പ്പെ​ടു​ന്ന സ​തേ​ൺ പ്രോ​വി​ൻ​സി​ന്‍റെ ആ​സ്ഥാ​നം കോ​ഴി​ക്കോ​ട് മ​ലാ​പ്പ​റ​ന്പാ​ണ്. സി​സ്റ്റ​ർ മ​രി​യ ക​രു​ണ​യാ​ണ് സ​തേ​ൺ പ്രോ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻഷ്യ​ൽ സു​പ്പീ​രി​യ​ർ.

മ​ദ​ർ വെ​റോ​നി​ക്ക വി​ശു​ദ്ധ പ​ദ​വി​യു​ടെ പ​ടി​വാ​തി​ൽ​ക്ക​ൽ

മ​ദ​ർ വെ​റോ​നി​ക്ക 1906 ന​വം​ബ​ർ 16-ന് ​ഫ്രാ​ൻ​സി​ൽ ദി​വം​ഗ​ത​യാ​യി. 2014-ൽ ​ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പാ മ​ദ​ർ വെ​റോ​നി​ക്ക​യെ ധ​ന്യ​യാ​യി പ്ര​ഖ്യാ​പി​ച്ചു. കോ​ഴി​ക്കോ​ട്ടെ സെ​ന്‍റ് ജോ​സ​ഫ്സ് ആം​ഗ്ലോ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ മ​ദ​ർ താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ടം ച​രി​ത്ര ശേ​ഖ​ര​ങ്ങ​ളു​ടെ സൂ​ക്ഷി​പ്പുകേ​ന്ദ്ര​മാ​യി സം​ര​ക്ഷി​ക്കു​ന്നു. മ​ദ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന കി​ണ​റും ഇ​വി​ടെയുണ്ട്.​

മ​ദ​ർ വെ​റോ​നി​ക്ക​യു​ടെ വി​ശു​ദ്ധ​വും ക്രി​യാ​ത്മ​ക​വും ത്യാ​ഗോ​ജ്വ​ല​വു​മാ​യ ജീ​വി​ത​മാ​തൃ​ക​യി​ൽ നി​ന്ന് ചൈ​ത​ന്യ​മു​ൾ​ക്കൊ​ണ്ട് പ്രേ​ഷി​ത തീ​ക്ഷ്ണ​ത​യോ​ടെ ശ​തോ​ത്ത​ര ജൂ​ബി​ലി നി​റ​വി​ൽ അ​പ്പ​സ്തോ​ലി​ക് കാ​ർ​മ​ൽ സ​ന്യാ​സി​നി​മാ​ർ വി​ദ്യാ​ഭ്യാ​സ ആ​തു​ര​സേ​വ​ന സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ ലോ​ക​മെ​ന്പാ​ടും സാ​മൂ​ഹ്യ ഉ​ന്ന​മ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു.