സ്ഫോ​ട​ന​ത്തി​നൊ​രു​ങ്ങി കൊ​ക്കൂ​ൺ മു​ട്ട​പോ​ലെ ആ ​ന​ക്ഷ​ത്രം
ന​മ്മു​ടെ താ​രാ​പ​ഥ​ത്തി​നു പു​റ​ത്ത്, സ്ഫോ​ട​ന​ത്തി​ന്‍റെ (സൂ​പ്പ​ർ​നോ​വ- ഭീ​മ​ൻ ന​ക്ഷ​ത്ര​ങ്ങ​ൾ അ​വ​യു​ടെ പ​രി​ണാ​മ​ത്തി​ന്‍റെ അ​ന്ത്യ​ഘ​ട്ട​ത്തി​ൽ അ​ത്യ​ധി​കം പ്ര​കാ​ശ​മാ​ന​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ക്കു​ന്ന പ്ര​തി​ഭാ​സം) വ​ക്കി​ലെ​ത്തി നി​ൽ​ക്കു​ന്ന ന​ക്ഷ​ത്ര​ത്തി​ന്‍റെ ചി​ത്രം പ​ക​ർ​ത്തി ശാ​സ്ത്ര​ലോ​കം. ന​ക്ഷ​ത്ര​സ്ഫോ​ട​ന​ത്തി​നു മു​ന്പു​ള്ള അ​പൂ​ർ​വ​ചി​ത്ര​മാ​ണി​ത്. മു​ട്ട​യു​ടെ ആ​കൃ​തി​യി​ലാ​ണ് ന​ക്ഷ​ത്രം. കൊ​ക്കൂ​ണി (പ്രാ​ണി​ക​ൾ അ​വ​യു​ടെ മു​ട്ട സം​ര​ക്ഷി​ക്കാ​ൻ നെ​യ്തെ​ടു​ക്കു​ന്ന ക​വ​ചം) നു​ള്ളി​ലെ​ന്ന​പോ​ലെ അ​ണ്ഡാ​കൃ​തി​യി​ലാ​ണ് ന​ക്ഷ​ത്ര​ത്തെ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്.

സൂ​പ്പ​ർ​നോ​വ​യി​ൽ എ​ത്തി​നി​ൽ​ക്കു​ന്ന ഒ​രു ന​ക്ഷ​ത്ര​ത്തി​ന്‍റെ വി​ശ​ദ​മാ​യ ചി​ത്രം ആ​ദ്യ​മാ​യാ​ണ് ശാ​സ്ത്ര​ജ്ഞ​ർ വി​ജ​യ​ക​ര​മാ​യി പ​ക​ർ​ത്തി​യ​ത്. WOH G64 എ​ന്ന​റി​യ​പ്പെ​ടു​ന്ന ന​ക്ഷ​ത്രം, ഭൂ​മി​യി​ൽ​നി​ന്ന് 160,000 പ്ര​കാ​ശ​വ​ർ​ഷം അ​ക​ലെ, മ​ഗ​ല്ല​നി​ക് ക്ലൗ​ഡ്-​ൽ ആ​ണ് സ്ഥി​തി​ചെ​യ്യു​ന്ന​ത്. വാ​ത​ക​വും പൊ​ടി​യും കൊ​ണ്ട് ചു​റ്റ​പ്പെ​ട്ടി​രി​ക്കു​ന്ന ന​ക്ഷ​ത്രം. വ​ലി​യ കോ​സ്മി​ക് സ്ഫോ​ട​ന​ത്തി​നു മു​ന്പ് ചു​വ​ന്ന സൂ​പ്പ​ർ​ജ​യ​ന്‍റ് ആ​യി അ​തു മാ​റി​യി​രി​ക്കു​ന്നു.

ര​ണ്ടാ​യി​രം മ​ട​ങ്ങ്

"ആ​ദ്യ​മാ​യി, ന​മ്മു​ടെ ക്ഷീ​ര​പ​ഥ​ത്തി​നു പു​റ​ത്തു​ള്ള ഒ​രു ഗാ​ല​ക്സി​യി​ൽ സൂ​പ്പ​ർ​നോ​വ​യു​ടെ ഘ​ട്ട​ത്തി​ലെ​ത്തി​നി​ൽ​ക്കു​ന്ന ന​ക്ഷ​ത്ര​ത്തി​ന്‍റെ സൂം-​ഇ​ൻ ഇ​മേ​ജ് എ​ടു​ക്കു​ന്ന​തി​ൽ ഞ​ങ്ങ​ൾ വി​ജ​യി​ച്ചു'- ചി​ലി​യി​ലെ യൂ​ണി​വേ​ഴ്‌​സി​ഡാ​ഡ് ആ​ൻ​ഡേ​ഴ്‌​സ് ബെ​ല്ലോ​യി​ലെ ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​ൻ കെ​യ്ചി ഒ​ഹ്‌​ന​ക പ​റ​ഞ്ഞു. യൂ​റോ​പ്യ​ൻ സ​തേ​ൺ ഒ​ബ്സ​ർ​വേ​റ്റ​റി​യു​ടെ (ESO) വെ​രി ലാ​ർ​ജ് ടെ​ലി​സ്‌​കോ​പ്പ് ഇ​ന്‍റ​ർ​ഫെ​റോ​മീ​റ്റ​ർ (VLTI) ഉ​പ​യോ​ഗി​ച്ചാ​ണ് WOH G64 പി​ടി​ച്ചെ​ടു​ത്ത​ത്. സൂ​ര്യ​ന്‍റെ ഏ​ക​ദേ​ശം ര​ണ്ടാ​യി​രം മ​ട​ങ്ങ് വ​ലി​പ്പ​മു​ള്ള WOH G64, ഒ​രു ന​ക്ഷ​ത്ര​ത്തി​ന്‍റെ ജീ​വി​ത​ച​ക്ര​ത്തെ​ക്കു​റി​ച്ചും അ​ത് എ​ങ്ങ​നെ ഒ​രു ആ​ക​ർ​ഷ​ണീ​യ​മാ​യ ആ​ഘാ​ത​ത്തോ​ടെ പു​റ​ത്തു​വ​രു​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ചും ഉ​ൾ​ക്കാ​ഴ്ച ന​ൽ​കു​ന്നു.

ന​ക്ഷ​ത്ര​ത്തെ ചു​റ്റി​പ്പ​റ്റി​യു​ള്ള കൊ​ക്കൂ​ൺ സൂ​പ്പ​ർ​നോ​വ സ്ഫോ​ട​ന​ത്തി​നു മു​മ്പ് ന​ക്ഷ​ത്ര​ത്തി​ൽ​നി​ന്നു​ള്ള ദ്ര​വ്യ​ത്തി​ന്‍റെ ശ​ക്ത​മാ​യ പു​റ​ന്ത​ള്ള​ലു​മാ​യി ഇ​തു ബ​ന്ധ​പ്പെ​ട്ടി​രി​ക്കാം- ഒ​ഹ്‌​ന​ക കൂ​ട്ടി​ച്ചേ​ർ​ത്തു. ര​ണ്ടു പ​തി​റ്റാ​ണ്ടു​ക​ളാ​യി ശാ​സ്ത്ര​ജ്ഞ​ർ ഈ ​ന​ക്ഷ​ത്ര​ത്തെ​ക്കു​റി​ച്ചു പ​ഠി​ക്കു​ന്നു. 2005ലും 2007​ലും ഒ​ഹ്‌​ന​ക​യും സം​ഘ​വും ചി​ലി​യി​ലെ അ​റ്റ​കാ​മ മ​രു​ഭൂ​മി​യി​ലെ ESOയു​ടെ VLTI ഉ​പ​യോ​ഗി​ച്ച് ഈ ​ന​ക്ഷ​ത്ര​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളെ​ക്കു​റി​ച്ചു പ​ഠി​ച്ചി​രു​ന്നു.

എ​ങ്കി​ലും ന​ക്ഷ​ത്ര​ത്തി​ന്‍റെ യ​ഥാ​ർ​ഥ ചി​ത്രം അ​വ്യ​ക്ത​മാ​യി തു​ട​ർ​ന്നു. VLTI-യു​ടെ ര​ണ്ടാം ത​ല​മു​റ ഉ​പ​ക​ര​ണം വി​ക​സി​പ്പി​ച്ച​തി​നു ശേ​ഷ​മാ​ണ് WOH G64 ന്‍റെ ആ​ദ്യ​ത്തെ വി​ശ​ദ​മാ​യ ചി​ത്രം എ​ടു​ത്ത​ത്.

സൂ​പ്പ​ർ​നോ​വ സം​ഭ​വി​ക്കു​ന്പോ​ൾ സൂ​ര്യ​ൻ 100 കോ​ടി വ​ർ​ഷം​കൊ​ണ്ടു പു​റ​ത്തു​വി​ടു​ന്ന ഊ​ർ​ജ​ത്തി​നു സ​മാ​ന​മാ​യ ഊ​ർ​ജം പു​റ​ത്തു​വി​ടു​മെ​ന്നു ക​രു​തു​ന്നു. സ്ഫോ​ട​ന​മു​ണ്ടാ​ക്കു​ന്ന പ്ര​കാ​ശ​തീ​വ്ര​ത നി​ര​വ​ധി ആ​ഴ്ച​ക​ളോ​ളം, ചി​ല​പ്പോ​ൾ മാ​സ​ങ്ങ​ളോ​ളം ഈ ​ന​ക്ഷ​ത്രം ഉ​ൾ​ക്കൊ​ള്ളു​ന്ന താ​രാ​പ​ഥ​ത്തി​ന്‍റെ പ്ര​കാ​ശ​തീ​വ്ര​ത​യെ​പോ​ലും വെ​ല്ലും.


പി.​ടി. ബി​നു