ഹൃ​ദ​യം​കൊ​ണ്ട്, വാ​ക്കു​കൊ​ണ്ട്, ശ​ബ്ദം​കൊ​ണ്ട്
1618 മു​ത​ൽ 1648 വ​രെ യൂ​റോ​പ്പി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന യു​ദ്ധ​ങ്ങ​ളു​ടെ ഒ​രു പ​ര​ന്പ​ര​യാ​ണു ‘തേ​ർ​ട്ടി ഇ​യേ​ഴ്സ് വാ​ർ’ എ​ന്നു ച​രി​ത്ര​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന​ത്. ഈ ​യു​ദ്ധ​ങ്ങ​ളു​ടെ കാ​ര​ണ​ങ്ങ​ൾ പ​ല​താ​ണ്. അ​തി​ൽ രാ​ഷ്‌​ട്രീ​യ​വും മ​ത​വും സാ​ന്പ​ത്തി​ക​വു​മൊ​ക്കെ ഉ​ൾ​പ്പെ​ടും. എ​ന്നാ​ൽ, അ​വ​യൊ​ന്നു​മ​ല്ല ഇ​വി​ടെ പ​രാ​മ​ർ​ശ വി​ഷ​യം.

ദീ​ർ​ഘ​നാ​ൾ നീ​ണ്ട ഈ ​യു​ദ്ധ​ങ്ങ​ളു​ടെ ഫ​ല​മാ​യി ഏ​റെ ദു​രി​ത​മ​നു​ഭ​വി​ച്ച​തു ജ​ർ​മ​ൻ പ്ര​ദേ​ശ​ങ്ങ​ളാ​യി​രു​ന്നു. അ​തി​ൽ​ത്ത​ന്നെ ഏ​റ്റ​വും വ​ലി​യ ഇ​ര സാ​ക്സ​ണി​യി​ലു​ള്ള ഐ​ല​ൻ​ബ​ർ​ഗ് എ​ന്ന പ​ട്ട​ണ​വും. ചു​റ്റും മ​തി​ലു​ക​ൾ​കെ​ട്ടി സു​ര​ക്ഷി​ത​മാ​ക്കി​യ ഒ​രു പ​ട്ട​ണ​മാ​യി​രു​ന്നു അ​ത്. ത​ന്മൂ​ലം യു​ദ്ധ​കാ​ല​ത്തു ധാ​രാ​ളം അ​ഭ​യാ​ർ​ഥി​ക​ൾ അ​വി​ടെ സു​ര​ക്ഷാ​സ​ങ്കേ​തം തേ​ടി. അ​തേ​ത്തു​ട​ർ​ന്ന് ആ ​പ​ട്ട​ണ​ത്തി​ൽ ഭ​ക്ഷ​ണ​ക്ഷാ​മം രൂ​ക്ഷ​മാ​യി. അ​തി​നി​ടെ, പ്ലേ​ഗ്ബാ​ധ മൂ​ലം ആ​ളു​ക​ൾ മ​രി​ച്ചു​വീ​ഴാ​ൻ തു​ട​ങ്ങി.

സ​ർ​വ​തും പോ​യി​ട്ടും

ആ ​സ​മ​യ​ത്ത് പ​ട്ട​ണ​ത്തി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന പ്രോ​ട്ട​സ്റ്റ​ന്‍റ് പു​രോ​ഹി​ത​നാ​യി​രു​ന്നു മാ​ർ​ട്ടി​ൻ റി​ങ്ക​ർ​ട്. പ്ലേ​ഗ് മൂ​ലം ആ ​പ​ട്ട​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു പു​രോ​ഹി​ത​രെ​ല്ലാം മൃ​തി​യ​ട​ഞ്ഞു. ത​ന്മൂ​ലം റി​ങ്ക​ർ​ട് ത​ന്നെ​യാ​യി​രു​ന്നു എ​ല്ലാ മൃ​ത​സം​സ്കാ​ര​ത്തി​നും കാ​ർ​മി​ക​ത്വം വ​ഹി​ച്ചി​രു​ന്ന​ത്. ഒ​രു വ​ർ​ഷം മാ​ത്രം അ​യ്യാ​യി​ര​ത്തോ​ളം ആ​ളു​ക​ളെ അ​ദ്ദേ​ഹം സം​സ്ക​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണു ച​രി​ത്രം പ​റ​യു​ന്ന​ത്. അ​ക്കൂ​ട്ട​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യും ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

ഇ​ത്ര ദാ​രു​ണ​മാ​യ ഒ​രു കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ഇ​ന്നും പാ​ശ്ചാ​ത്യ ദേ​വാ​ല​യ​ങ്ങ​ളി​ൽ പാ​ടു​ന്ന "നൗ ​താ​ങ്ക് വി ​ഓ​ൾ ഔ​വ​ർ ഗോ​ഡ്' എ​ന്ന അ​വി​സ്മ​ര​ണീ​യ ഗാ​നം റി​ങ്ക​ർ​ട് ര​ചി​ച്ച​ത്. ആ ​ഭ​ക്തി​ഗാ​ന​ത്തി​ന്‍റെ ആ​ദ്യ ഈ​ര​ടി​ക​ൾ ഇ​പ്ര​കാ​ര​മാ​ണ് - ഇ​പ്പോ​ൾ ന​മു​ക്കു ന​ന്ദി അ​റി​യി​ക്കാം ദൈ​വ​ത്തോ​ട് -ഹൃ​ദ​യം​കൊ​ണ്ടും കൈ​ക​ൾ​കൊ​ണ്ടും ശ​ബ്ദം​കൊ​ണ്ടും, അ​ദ്ഭു​ത കാ​ര്യ​ങ്ങ​ൾ ചെ​യ്ത​വ​ൻ അ​വ​നി​ൽ ലോ​കം സ​ന്തോ​ഷി​ക്കു​ന്നു.

ത​നി​ക്കു ചു​റ്റും മ​ര​ണം ഉ​റ​ഞ്ഞു​തു​ള്ളി ത​ന്‍റെ ഉ​റ്റ​വ​രെ​യും അ​ജ​ഗ​ണ​ങ്ങ​ളെ​യും ക​വ​ർ​ന്ന​പ്പോ​ൾ അ​ദ്ദേ​ഹം അ​ല​റി​വി​ളി​ക്കു​ക​യോ ദൈ​വ​ത്തെ പ​ഴി​പ​റ​യു​ക​യോ ആ​ണോ ചെ​യ്ത​ത്. അ​ല്ലേ​യ​ല്ല. പ​ക​രം, എ​ല്ലാ കാ​ര്യ​ങ്ങ​ൾ​ക്കും ദൈ​വ​ത്തി​നു ന​ന്ദി പ​റ​യു​ക​യാ​ണ് ചെ​യ്ത​ത്. അ​ങ്ങ​നെ​യാ​ണ് ഇ​പ്പോ​ൾ ന​മു​ക്കു ന​ന്ദി അ​റി​യി​ക്കാം, ദൈ​വ​ത്തോ​ട് എ​ന്ന ഗാ​നം അ​ദ്ദേ​ഹ​ത്തി​ന്‍റെ ഹൃ​ദ​യ​ത്തി​ൽ​നി​ന്ന് ഒ​ഴു​കി​യെ​ത്തി​യ​ത്.

എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​വി​ൻ. ഇ​താ​ണ് യേ​ശു​ക്രി​സ്തു​വി​ൽ നി​ങ്ങ​ളെ സം​ബ​ന്ധി​ച്ചു​ള്ള ദൈ​വ​ഹി​തം എ​ന്നു ദൈ​വ​വ​ച​നം പ​റ​യു​ന്നു (1 തെ​സ 5-18). അ​താ​യ​ത്, എ​ല്ലാ കാ​ര്യ​ങ്ങ​ളും ഭം​ഗി​യാ​യി ന​ട​ക്കു​ന്പോ​ൾ മാ​ത്ര​മ​ല്ല, അ​ല്ലാ​ത്ത സ​മ​യ​ത്തും നാം ​ദൈ​വ​ത്തി​നു ന​ന്ദി പ​റ​യ​ണം. അ​താ​ണ് റി​ങ്ക​ർ​ട്ടി​നു സാ​ധി​ച്ച​ത്. അ​തി​നു കാ​ര​ണം, അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടി​യു​റ​ച്ച ദൈ​വ​വി​ശ്വാ​സ​വും പ​രി​പാ​ല​ന​യി​ലു​ള്ള ആ​ശ്ര​യ​ത്വ​വും.

എ​ന്നാ​ൽ, ന​മ്മെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം കാ​ര്യ​ങ്ങ​ൾ അ​ങ്ങ​നെ​യ​ല്ല. ജീ​വി​ത​ത്തി​ൽ കാ​ർ​മേ​ഘ​ങ്ങ​ൾ ക​ട​ന്നു​കൂ​ടാ​ൻ തു​ട​ങ്ങു​ന്പോ​ൾ മു​ത​ൽ നാം ​അ​സ്വ​സ്ഥ​രാ​കും. അ​തു പി​ന്നെ ആ​വ​ലാ​തി​യി​ലേ​ക്കും അ​സം​തൃ​പ്തി​യി​ലേ​ക്കും ന​യി​ക്കും. ത​ന്മൂ​ലം ദൈ​വ​ത്തി​ന്‍റെ വ​ഴി​ക​ൾ മ​ന​സി​ലാ​ക്കാ​നാ​കാ​തെ ചി​ല​പ്പോ​ഴെ​ങ്കി​ലും ദൈ​വ​ത്തെ പ​ഴി​പ​റ​യു​ക​യും ചെ​യ്യും. അ​പ്പോ​ൾ നാം ​മ​റ​ന്നു​പോ​കു​ന്ന ഒ​രു കാ​ര്യ​മു​ണ്ട്. അ​താ​യ​ത്, ന​മു​ക്കു യ​ഥാ​ർ​ഥ​ത്തി​ൽ വേ​ണ്ട​ത് ദൈ​വ​ത്തി​ന്‍റെ കൃ​പ മാ​ത്ര​മാ​ണെ​ന്ന കാ​ര്യം.

യേ​ശു​വി​ന്‍റെ സ്നേ​ഹ​സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കാ​ൻ മ​റ്റാ​രേ​യും​കാ​ൾ അ​ധ്വാ​നി​ച്ച അ​പ്പ​സ്തോ​ല​നാ​യി​രു​ന്നു സെ​ന്‍റ് പോ​ൾ. കോ​റി​ന്തോ​സു​കാ​ർ​ക്കു​ള്ള ര​ണ്ടാം ലേ​ഖ​ന​ത്തി​ൽ അ​ദ്ദേ​ഹം പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, അ​ദ്ദേ​ഹ​ത്തെ നി​ര​ന്ത​രം ശ​ല്യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രു​ന്ന ഒ​രു വ‌​ലി​യ പ്ര​ശ്നം ഉ​ണ്ടാ​യി​രു​ന്നു.

അ​തു മാ​റി​ക്കി​ട്ടാ​ൻ മൂ​ന്നു പ്രാ​വ​ശ്യം അ​ദ്ദേ​ഹം ക​ർ​ത്താ​വി​നോ​ട് അ​പേ​ക്ഷി​ച്ചു. എ​ന്നാ​ൽ, അ​തു മാ​റ്റി​ക്കൊ​ടു​ത്തി​ല്ല. പ​ക​രം ക​ർ​ത്താ​വ് പൗ​ലോ​സി​നോ​ടു പ​റ​ഞ്ഞ​ത് നി​ന​ക്ക് എ​ന്‍റെ കൃ​പ മ​തി എ​ന്നാ​ണ്.​ദൈ​വ​ത്തി​ന്‍റെ കൃ​പ​യു​ണ്ടെ​ങ്കി​ൽ ഏ​തു പ്ര‌​തി​സ​ന്ധി​യെ​യാ​ണ് ത​ര​ണം ചെ​യ്യാ​നാ​വാ​ത്ത​ത്?. ഏ​തു ദുഃ​ഖ​മാ​ണ് താ​ങ്ങാ​നാ​കാ​തെ വ​രി​ക. ക​ർ​ത്താ​വി​ന്‍റെ കൃ​പ മൂ​ലം പൗ​ലോ​സി​ന് എ​ല്ലാം സ​ഹി​ക്കാ​നും അ​വ​സാ​നം ര​ക്ത​സാ​ക്ഷി​ത്വം വ​രി​ക്കാ​നും സാ​ധി​ച്ചു.

ഇ​ക്കാ​ര്യം റി​ങ്ക​ർ​ട്ട് ന​ന്നാ​യി മ​ന​സി​ലാ​ക്കി​യി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് ഭ​ക്തി​ഗാ​ന​ത്തി​ൽ അ​ദ്ദേ​ഹം തു​ട​ർ​ന്ന് ഇ​പ്ര​കാ​രം എ​ഴു​തി​യ​ത്. തൃ​പ്തി​യി​ൽ നി​ല​നി​ൽ​ക്കാ​ൻ അ​വ​ൻ ന​മ്മെ അ​നു​ഗ്ര​ഹി​ക്ക​ട്ടെ, നാം ​പ​രി​ഭ്രാ​ന്ത​രാ​കു​ന്പോ​ൾ ന​മ്മെ വ​ഴി​ന​ട​ത്ത​ട്ടെ, ഈ ​ലോ​ക​ത്തി​ലും വ​രാ​നി​രി​ക്കു​ന്ന ലോ​ക​ത്തി​ലും സ​ക​ല തി​ന്മ​ക​ളി​ൽ​നി​ന്നും ന​മു​ക്കു മോ​ച​നം ന​ൽ​ക​ട്ടെ.

ന​മു​ക്കു വേ​ണ്ട​ത്

മ​റ്റെ​ന്തി​നെ​യും​കാ​ൾ ന​മു​ക്കു വേ​ണ്ട​തു ദൈ​വ​ത്തി​ന്‍റെ കൃ​പ​യാ​ണ്. ആ ​കൃ​പ​യു​ണ്ടെ​ങ്കി​ൽ നാം ​എ​പ്പോ​ഴും ദൈ​വ​ത്തോ​ട് അ​തീ​വ ന​ന്ദി​യു​ള്ള​വ​രാ​യി​രി​ക്കും. അ​തു​പോ​ലെ മ​റ്റു​ള്ള​വ​രി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന ന​ന്മ​ക​ൾ​ക്ക് അ​വ​രോ​ടും ന​ന്ദി​യു​ള്ള​വ​രാ​യി​രി​ക്കും.

ജ​ർ​മ​ൻ ദൈ​വ​ശാ​സ്ത്ര​ജ്ഞ​നും മി​ഷ​ന​റി​യു​മാ​യി​രു​ന്ന ആ​ൽ​ബ​ർ​ട്ട് ഷ്വൈ‌‌‌​റ്റ്സ​ർ ഒ​രി​ക്ക​ൽ എ​ഴു​തി - ചി​ല​പ്പോ​ൾ ന​മ്മു​ടെ ജീ​വി​ത​ത്തി​ന്‍റെ വി​ള​ക്ക് അ​ണ​ഞ്ഞു​പോ​കു​ന്പോ​ൾ അ​തു വീ​ണ്ടും ക​ത്തി​ച്ചു​ത​രു​ന്ന​തു മ​റ്റൊ​രാ​ളാ​യി​രി​ക്കും. ന​മ്മു​ടെ ഉ​ള്ളി​ലെ തി​രി​നാ​ളം വീ​ണ്ടും തെ​ളി​ച്ചു​ത​രു​ന്ന​വ​രോ​ടു ന​മു​ക്ക് ആ​ഴ​മാ​യ ന​ന്ദി​യു​ണ്ടാ​യി​രി​ക്ക​ണം. എ​ന്നാ​ൽ, ആ ​ന​ന്ദി വാ​ക്കു​ക​ളി​ൽ മാ​ത്ര​മു​ണ്ടാ​യാ​ൽ പോ​രാ. അ​തു ജീ​വി​ത​ത്തി​ൽ പ്ര​തി​ഫ​ലി​ക്കു​ക​ത​ന്നെ വേ​ണം. റി​ങ്ക​ർ​ട്ടി​ന്‍റെ മാ​തൃ​ക അ​താ​ണ്. ദൈ​വ​ത്തോ​ടു​ള്ള ന​ന്ദി അ​ദ്ദേ​ഹം വാ​ക്കു​ക​ളി​ൽ ഒ​തു​ക്കി​നി​ർ​ത്തി​യി​ല്ല. ന​ന്ദി നി​ര​ന്ത​രം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ഒ​രു ജീ​വി​തം അ​ദ്ദേ​ഹം ന​യി​ച്ചു.

നാം ​പു​തി​യൊ​രു വ​ർ​ഷ​ത്തി​ലേ​ക്കു പ്ര​വേ​ശി​ച്ചി​രി​ക്കു​ന്നു. ഈ ​പു​തു വ​ർ​ഷ​ത്തി​ൽ കൃ​ത​ജ്ഞ​ത​യു​ടെ മ​നു​ഷ്യ​രാ​യി ജീ​വി​ക്കാം. ഹൃ​ദ​യം കൊ​ണ്ടും വാ​ക്കു​ക​ൾ​ക്കൊ​ണ്ടും ശ​ബ്ദം​കൊ​ണ്ടും ന​ന്ദി​പ​റ​യാം. അ​തി​നു​ള്ള കൃ​പ ല​ഭി​ക്കാ​നാ​യി പ്രാ​ർ​ഥി​ക്കാം. നാം ​കൃ​ത​ജ്ഞ​ത​യു​ടെ മ​നു​ഷ്യ​രാ​ണെ​ങ്കി​ൽ ദൈ​വ​ത്തി​ന്‍റെ കൃ​പ നി​ര​ന്ത​ര​മാ​യി ന​മ്മി​ലേ​ക്ക് ഒ​ഴു​കും. അ​പ്പോ​ൾ​പ്പി​ന്നെ ഒ​രു ദു​ര​ന്ത​ത്തി​നും ന​മ്മെ ത​ള​ർ​ത്താ​നാ​വി​ല്ല. ഒ​രു പ്ര​തി​സ​ന്ധി​ക്കും പ​രാ​ജ​യ​പ്പെ​ടു​ത്താ​നു​മാ​കി​ല്ല. നേ​രേ​മ​റി​ച്ച് അ​വ ന​മ്മെ ദൈ​വ​ത്തി​ലേ​ക്കും മ​നു​ഷ്യ​രി​ലേ​ക്കും കൂ​ടു​ത​ലാ​യി അ​ടു​പ്പി​ക്കു​ക​യും ചെ​യ്യും.

ഫാ. ​ജോ​സ് പ​ന്ത​പ്ലാം​തൊ​ട്ടി​യി​ൽ