Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
ദി റിമാർക്കബിൾ റോക്കറ്റ്
പ്രസിദ്ധ ഐറീഷ് കവിയും നാടകകൃത്തും കഥാകാരനുമായ ഓസ്കർ വൈൽഡ് എഴുതിയ ഒരു ചെറുകഥയാണ് ‘ദി റിമാർക്കബിൾ റോക്കറ്റ്’. ഒരു യക്ഷിക്കഥയുടെ ടെയിലിന്റെ മാതൃകയിലാണു നർമരസം തുളുന്പിനിൽക്കുന്ന ഈ കഥ അദ്ദേഹം എഴുതിയിരിക്കുന്നത്.
ഒരു റോക്കറ്റിനെ ചുറ്റിപ്പറ്റിയാണു കഥ. അതിന്റെ പശ്ചാത്തലമാകട്ടെ ഒരു രാജകീയ കല്യാണവും. റോക്കറ്റ് എന്നു പറയുന്പോൾ, ബഹിരാകാശത്തിൽ പോകുന്ന തരത്തിലുള്ള റോക്കറ്റാണെന്നു കരുതേണ്ട. കരിമരുന്നു കലാപ്രകടനത്തിൽ സാധാരണ ഉപയോഗിക്കുന്ന വാണമില്ലേ? അത്തരമൊരു വാണമാണു കഥയിലെ കേന്ദ്രബിന്ദു.
രാജാവിന്റെ പുത്രന്റെ വധു ഫിൻലൻഡിൽനിന്നു വന്ന ഒരു റഷ്യൻ രാജകുമാരിയായിരുന്നു. വെളുത്ത ഒരു റോസപുഷ്പംപോലെയിരുന്ന അവളെ കണ്ടപ്പോൾ രാജകുമാരൻ പറഞ്ഞു: ‘ചിത്രത്തിൽ കണ്ടതിലും ഏറെ സുന്ദരിയായിരിക്കുന്നു.’ ഇതു കേട്ടപ്പോൾ രാജകുമാരിയുടെ മുഖം ചുവന്നുതുടുത്തു. അതു ശ്രദ്ധിച്ച രാജാവിന്റെ ഒരു സ്തുതിപാഠകൻ പറഞ്ഞു: ‘വെളുത്ത റോസപ്പൂവ് പോലെയിരുന്ന രാജകുമാരി ഇപ്പോൾ ചുവന്ന റോസപ്പൂ പോലെയായി!’
ഇതു കേട്ട രാജാവ് പറഞ്ഞു: ‘ഞാൻ നിന്റെ ശന്പളം ഇരട്ടിയാക്കിയിരിക്കുന്നു.’ പക്ഷേ, ശന്പളമില്ലാത്ത സ്തുതിപാഠകനായിരുന്നു അയാൾ. പൊങ്ങച്ചക്കാരനായ രാജാവ് വെറുതെ അങ്ങനെ പറഞ്ഞെന്നു മാത്രം. രാജാവിന്റെ പ്രഖ്യാപനം കേട്ട എല്ലാവരും കൈയടിച്ചു രാജാവിനെ പുകഴ്ത്തി.
രാജകീയ വിവാഹത്തോടനുബന്ധിച്ച ആഘോഷം നടക്കുന്പോൾ ഫ്ളൂട്ട് വായിക്കാൻ രാജാവ് ഒരുന്പെട്ടു. അപസ്വരം മുഴക്കാനല്ലാതെ ഫ്ളൂട്ട് വായിക്കാൻ രാജാവിനറിയില്ലായിരുന്നു. എന്നാൽ, രാജാവ് ഫ്ളൂട്ട് വായിച്ചപ്പോൾ കെങ്കേമമെന്ന് എല്ലാവരും ഏകസ്വരത്തിൽ പറഞ്ഞു കൈയടിച്ചു!
പൊങ്ങച്ചക്കാരനായ രാജാവിനെയും അദ്ദേഹത്തിന്റെ സ്തുതിപാഠകരെയും അവതരിപ്പിച്ചശേഷം കഥ പുരോഗമിക്കുന്നത് ഒരു വാണത്തെ ചുറ്റിപ്പറ്റിയാണ്. വിവാഹാഘോഷത്തോടനുബന്ധിച്ചുള്ള കരിമരുന്നു കലാപ്രകടനത്തിനായി തയാറാക്കിവച്ചിരുന്ന ഐറ്റങ്ങളിൽ വാണവും പടക്കവും അമിട്ടും പൂച്ചക്രവും പൂത്തിരിയും നിലാത്തിരിയുമൊക്കെ ഉൾപ്പെടും.
കരിമരുന്നു പ്രകടനത്തിനായി കാത്തിരിക്കുന്പോൾ ഒരു പടക്കമാണ് അവരുടെ ചർച്ചയ്ക്ക് ആരംഭമിട്ടത്. ലോകം കാണാൻ സാധിച്ചതുകൊണ്ടു തനിക്കുണ്ടായ മെച്ചത്തെക്കുറിച്ചാണ് പടക്കം സംസാരിച്ചത്. എന്നാൽ, ചർച്ച അതിവേഗം പ്രണയത്തിലേക്കു കടന്നു. കവികൾ പ്രണയത്തെ കുഴിച്ചുമൂടി കൊന്നു എന്നു പൂച്ചക്രം വാദിച്ചപ്പോൾ, പ്രണയത്തിനു മരണമില്ലെന്നു പൂത്തിരി വിധിയെഴുതി. പ്രണയത്തെക്കുറിച്ചുള്ള ചർച്ച ചൂടുപിടിച്ചുവന്നപ്പോഴേക്കും അതിലൊന്നും ഉൾപ്പെടാതെ വാണം പറഞ്ഞു: ‘രാജകുമാരൻ എത്ര ഭാഗ്യവാൻ! എന്നെ കത്തിച്ചയയ്ക്കുന്ന ദിവസംതന്നെ രാജകുമാരിനു വിവാഹം കഴിക്കാൻ സാധിച്ചല്ലോ.’
ഉടനെ പടക്കം പറഞ്ഞു: ‘നേരെ മറിച്ചല്ലേ വസ്തുത? രാജകുമാരന്റെ ബഹുമാനാർഥമല്ലേ ഇന്നു നമ്മെ തീ കൊളുത്തി വർണപ്രപഞ്ചം സൃഷ്ടിക്കുന്നത്?’ അപ്പോൾ ഒട്ടും കൂസാതെ വാണം പറഞ്ഞു: ‘നിന്നെ സംബന്ധിച്ച് അതു ശരിയായിരിക്കാം. എന്നാൽ, എന്റെ കാര്യം അങ്ങനെയല്ല. ഞാൻ ഉന്നതകുലജാതനാണ്. കരിമരുന്നു കലാപ്രകടനത്തിൽ എന്റെ കുടുംബത്തെ വെല്ലാൻ ആരുമില്ല.’
ഇതു കേട്ടപ്പോൾ ഒരു ഏറുപടക്കം പൊട്ടിച്ചിരിച്ചു. ഉടനെ വാണം ചോദിച്ചു: ‘എന്തിനാണ് നീ ചിരിക്കുന്നത്?’ അപ്പോൾ ഏറുപടക്കം പറഞ്ഞു: ‘ഞാൻ സന്തോഷവാനായതുകൊണ്ടാണു ചിരിച്ചത്!’ ‘നിനക്കു സന്തോഷിക്കാൻ എന്തവകാശം?’ വാണം ചോദിച്ചു: ‘നീ മറ്റുള്ളവരെക്കുറിച്ചു ചിന്തിക്കുകയാണു വേണ്ടത്. വാസ്തവത്തിൽ, നീ എന്നെക്കുറിച്ചു ചിന്തിക്കുകയാണു വേണ്ടത്. നീ മാത്രമല്ല, മറ്റെല്ലാവരും എന്നെക്കുറിച്ചു ചിന്തിക്കണമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.’
വാണം തുടർന്നു: ‘എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് എല്ലാവർക്കും വലിയ ദൗർഭാഗ്യമായിരിക്കും. പ്രത്യേകിച്ചു രാജകുമാരന്.’ ഇത്രയും പറഞ്ഞപ്പോഴേക്കും വാണത്തിന്റെ കണ്ണു നിറഞ്ഞു.’ അതു കാണാനിടയായ പൂത്തിരി പറഞ്ഞു: ‘നീ കരഞ്ഞാൽ നിന്റെ കരിമരുന്നു മുഴുവൻ നനഞ്ഞു തണുത്തുപോകും. അപ്പോൾ നിന്നെ കത്തിച്ചുവിടാനാവില്ല.’
പക്ഷേ, ഈ ഉപദേശമൊന്നും കേൾക്കാൻ വാണം തയാറായില്ല. സ്വന്തം കാര്യം മാത്രം പറഞ്ഞു കരഞ്ഞതുകൊണ്ടു വാണത്തിന്റെ കരിമരുന്നു നനഞ്ഞു തണത്തുപോയി. തന്മൂലം, കരിമരുന്നു പ്രകടനം നടത്തിയവർക്കു വാണം കത്തിക്കാനായില്ല. അവർ അതു ദൂരെയെറിഞ്ഞു. അതു ചെന്നു വീണതാകട്ടെ ഒരു ചതുപ്പുപ്രദേശത്തും.
തന്റെ നിലയും വിലയും മാനിച്ച് തന്നെ സുഖവാസത്തിനയച്ചു എന്ന ധാരണയിലാണു വാണത്തിന്റെ പിന്നീടുള്ള സംസാരം. ചതുപ്പുനിലത്തിൽ വാണം ആദ്യം കണ്ടുമുട്ടുന്നത് ഒരു തവളയെയാണ്. തന്റെ തവളക്കരച്ചിലാണു ലോകത്തിലെ ഏറ്റവും മധുരമായ സ്വരം എന്ന ഉറച്ച നിലപാടിലാണു തവള. എന്നു മാത്രമല്ല, റോക്കറ്റിനെക്കൊണ്ട് ഒരു വാക്കു പറയിക്കാൻപോലും തവള സമ്മതിച്ചില്ല.
ഇക്കാര്യം വാണം ചൂണ്ടിക്കാണിച്ചപ്പോൾ തവള പറഞ്ഞു: ‘നിങ്ങൾ കേട്ടാൽ മതി. സംസാരം മുഴുവൻ എന്റെ അവകാശമാണ്. അപ്പോൾ സമയം ലാഭിക്കാം. വാദപ്രതിവാദവും വേണ്ടിവരില്ല.’
വാണം അടുത്തതായി കണ്ടത് ഒരു താറാവിനെയായിരുന്നു. വാണത്തിൽനിന്നും തവളയിൽനിന്നും വ്യത്യസ്തമായിരുന്നു ഈ താറാവ്. എല്ലാവരെയും മാനിക്കാനും അവരുമായി സഹകരിച്ചു പ്രവർത്തിക്കാനും തയാറുള്ള ഒരു താറാവ്. എന്നാൽ, താറാവിന്റെ ഗുണമേന്മകൾ കാണാനോ അത് അംഗീകരിക്കാനോ വാണം തയാറാവുന്നില്ല.
ചതുപ്പിൽ കിടന്ന വാണം കാണാനിടയായ രണ്ടു കുട്ടികൾ അതെടുത്തു തീയിലിട്ടു കത്തിക്കുന്നതോടെയാണു കഥ അവസാനിക്കുന്നത്. വാണം തീയിലിട്ടപ്പോൾ അതു ചീറ്റിപ്പോവുകയാണു ചെയ്തത്. ആകാശത്തേക്കു കുതിച്ചുയരാൻ അതിനു സാധിച്ചില്ല!
എന്താണ് ഈ ചെറുകഥകൊണ്ടു കഥാകൃത്തു ലക്ഷ്യം വയ്ക്കുന്നത്? പൊങ്ങച്ചക്കാരനാണ് ഈ കഥയിലെ രാജാവ്. അതിലേറെ പൊങ്ങച്ചക്കാരനാണ് ഈ കഥയിലെ വാണം. വാണത്തിന്റെ ചിന്ത മുഴുവനും തന്നെപ്പറ്റിയാണ്. ഇതു മാത്രമാണെങ്കിൽ കുഴപ്പമില്ലായിരുന്നു. മറ്റുള്ളവരും തന്നെപ്പറ്റി എപ്പോഴും ചിന്തിക്കണമെന്നും തന്നെ നിരന്തരം ആദരിക്കണമെന്നുമായിരുന്നു വാണത്തിന്റെ നിലപാട്. അതായത്, താനായിരിക്കണം ലോകത്തിന്റെ കേന്ദ്രബിന്ദു എന്ന ചിന്താഗതി!
ഓസ്കർ വൈൽഡ് പൊങ്ങച്ചക്കാരനായ രാജാവിനെയും അതിലേറെ പൊങ്ങച്ചക്കാരനായ വാണത്തെയുമൊക്കെ അവതരിപ്പിച്ചതു വെറുതെയല്ല. കാരണം, ഇതുപോലെ സ്വഭാവമുള്ള മനുഷ്യരെ എല്ലാ സമൂഹങ്ങളിലും നാം കാണാറുണ്ടല്ലോ. അവസാനം അവർക്കു സംഭവിക്കുന്നതും ഈ കഥയിലെ വാണത്തിനു സംഭവിച്ചതുപോലെയായിരിക്കും. അവരും അവസാനം ചീറ്റിപ്പോകുന്നു!
നാം പൊങ്ങച്ചക്കാരും സ്വന്തം കാര്യം മാത്രം നോക്കുന്നവരുമല്ലെങ്കിലും ഈ കഥ നമ്മുടെ ഓർമയിലിക്കുന്നതു നല്ലതാണ്. ചീറ്റിപ്പോകുന്ന വാണത്തിനു പകരം ആകാശത്തിലേക്കു കുതിച്ചുയർന്നു മറ്റുള്ളവർക്കു സന്തോഷം പകരുന്ന വാണമാകാൻ അതു നമ്മെ സഹായിക്കും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
പരസ്പരം നിഴലായി മാറുന്പോൾ
ഭാര്യാഭർത്താക്കൻമാർക്കു പരസ്പരം നിഴലായി കാണുവാൻ സാധിക്കുമോ? വിവാഹശേഷം അവർ ഏക ശരീരമല്ലേ? അപ്പോൾപ്പിന്നെ അവർ
ദൈവം തന്നുവിട്ട കത്തിലുള്ളത്
നഗരത്തിൽ താമസിക്കുന്ന ഒരു കുടുംബം. ആ കുടുംബത്തിൽ ഭർത്താവും ഭാര്യയും ഏക മകനും മാത്രം. എല്ലാവർഷവും വേനൽ അവധിക്കാലത്
നാം അറിയുന്നതിനുമപ്പുറം
തത്വചിന്തകൾ, മിസ്റ്റിക്, ആധ്യാത്മിക ഗുരു എന്നീ നിലകളിൽ പ്രശോഭിച്ച റഷ്യക്കാരനാണ് ജോർജ് ഇവാനോവിക് ഗുർദ്ജെഫ് (1866-19
മരിച്ച മനുഷ്യന്റെ ഹൃദയസ്പന്ദനം
കവി, ചെറുകഥാകൃത്ത്, സാഹിത്യനിരൂപകൻ, എഡിറ്റർ എന്നീ നിലകളിൽ പ്രശോഭിച്ചിട്ടുള്ള ഒരു അമേരിക്കൻ എഴുത്തുകാരനാണ് എഡ്ഗാ
നാം സ്നേഹത്തിൽ ഒട്ടിനിൽക്കുന്പോൾ
ഒരു കരടി രണ്ടു കരടിക്കുഞ്ഞുങ്ങൾക്കു ജന്മം നൽകി. അതിലൊരെണ്ണം ജനിച്ചയുടനെ ചത്തുപോയി. മൂന്നാഴ്ച കഴിഞ്ഞപ്പോൾ അമ്മക്കരട
ജീവിതത്തെ നേരിടാനുള്ള തയാറെടുപ്പ്
ബിൽ വാട്ടർന്യൻ എന്ന അമേരിക്കൻ ചിത്രകാരന്റെ ഭാവന ജൻമംനൽകിയ കാർട്ടൂണ് പരന്പരയാണ് "കാൽവിൻ ആൻഡ് ഹോബ്സ്’. 1985 നവംബർ
ഏറെ വിചിത്രമായ ഒരു കാര്യം
ആര് എന്തു നല്ലകാര്യം ചെയ്താലും അതിലെല്ലാം കുറ്റംകണ്ടുപിടിക്കുന്ന മനുഷ്യർ എല്ലായിടത്തും എല്ലാക്കാലങ്ങളിലുമുണ്ട്
<
രക്ഷിക്കുന്നവനായ ദൈവം
അഡോൾഫ് ഹിറ്റ്ലർ (1889-1945). 1933 മുതൽ 1945 വരെ ജർമനിയിൽ സ്വേച്ഛാധിപതിയായി ഭരണം നടത്തിയ ആളാണ് നാസി പാർട്ടിയുടെ ഈ അനി
അധ്വാനം ആരാധനയാകുന്പോൾ
കഠിനാധ്വാനികളെ ആദരിച്ചിരുന്ന ഒരു രാജാവായിരുന്നു രണാചര്യ. ഒരിക്കൽ അദ്ദേഹം തന്റെ ചില സേവകരെ വിളിച്ച് അവരോടു പറഞ്ഞ
സ്നേഹത്തിന്റെ കിരീടം
രണ്ടാം ലോകമഹായുദ്ധകാലത്തു നിന്ന് ഒരു കഥ. ഡിസംബർ 20, 1943. അന്ന് അമേരിക്കൻ ബോംബർ പൈലറ്റായ ചാർളി ലെസ്റ്റർ ബ്രൗണിന് (1922-2008) 21
സ്വർഗത്തിലെ പൗരത്വം ഉറപ്പുവരുത്താൻ
1999 ഏപ്രിൽ 20. അന്നാണ് അമേരിക്കയിലെ കോളറാഡോ സംസ്ഥാനത്തെ കൊജൂബൈൻ ഹൈസ്കൂളിൽ ഹൃദയഭേദകമായ ഒരു കൂട്ടക്കൊല നടന്നത്.
സ്നേഹംമൂലം സ്വാതന്ത്ര്യം
ബൈബിൾ കഴിഞ്ഞാൽ 19-ാം നൂറ്റാണ്ടിൽ ഏറ്റവുമധികം വിറ്റഴിയപ്പെട്ട പുസ്തകമായിരുന്നു "അങ്കിൾ ടോംസ് കാബിൻ' എന്ന നോവൽ. അമേരി
ഹൃദയത്തിൽ സന്പന്നരാകുന്പോൾ
ടോം ഷ്റെയ്ഡർ എന്ന ഒരു അമേരിക്കൻ എഴുത്തുകാരൻ പറയുന്ന ഒരു സംഭവകഥ.
ഒഹായോ സംസ്ഥാനത്തെ ഒരു ചെറിയ പട്ടണത്തിലാ
കൊട്ടാരം പണിയുന്ന രണ്ടുപേർ
കൊട്ടാരം പണിയുന്ന രണ്ടുപേർ. ഒരാൾ കടൽത്തീരത്തും മറ്റൊരാൾ അംബരചുംബിയായ ഓഫീസിലും. കടൽത്തീരത്തു കൊട്ടാരം പണിയുന്ന
ആത്മധൈര്യം ചോരാതെ പിടിച്ചുനിൽക്കാൻ
ജേർണലിസ്റ്റ്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സ്പോർട്സ്മാൻ എന്നിങ്ങനെ വിവിധ രീതികളിൽ പ്രശോഭിച്ച ഒരു അസാധാരണ പ്രതിഭയായി
ആർക്കാണു സഹായം നൽകേണ്ടത്?
പ്രഗത്ഭനായ പ്രസംഗകനും കവിയും ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ പുരോഹിതനുമായിരുന്നു ജോർജ് ഹെർബർട്ട് (1593-1633). വെയിൽസിലെ മണ്
ഏറ്റവും ശുദ്ധമായ പശ്ചാത്താപം
ഇരുപതാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും നല്ല നൂറ് ആധ്യാത്മിക ഗ്രന്ഥങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട പുസ്
ഒരു ആധ്യാത്മിക ബൂട്ട് ക്യാന്പ്
1982ൽ പുറത്തിറങ്ങിയ ‘ആൻ ഓഫീസർ ആൻഡ് എ ജന്റിൽമാൻ’ എന്ന സിനിമ ആ വർഷത്തെ ഏറ്റവും നല്ല ഹോളിവുഡ് ചലച്ചിത്രമായി കരുതപ
ഒരു നിധിയന്വേഷണ കഥ
അമേരിക്കൻ എയർഫോഴ്സിലെ ഒരു ഫൈറ്റർ പൈലറ്റായിരുന്നു ഫോറസ്റ്റ് ഫിൻ (1930-2020). വിയറ്റ്നാം യുദ്ധത്തിൽ വിശിഷ്ട സേവനം കാഴ്ചവ
വാക്കിലും പ്രവൃത്തിയിലും പ്രോത്സാഹനം
ഭാരതത്തിന്റെ അഭിമാനമായ രവീന്ദ്രനാഥ ടാഗോറി(1861-1941)നെക്കുറിച്ച് അറിയാത്തവർ വിരളമായിരിക്കും. കവിയും ചെറുകഥാകൃത്

പാതവക്കുകളിൽ വീണുപോകുന്നവർ
ഓരോരോ കാരണങ്ങളാൽ ജീവിതത്തിന്റെ വഴിവക്കിൽ വീണുകിടക്കുന്നവർ എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലുമുണ്ട്. അവരിൽ പല
ദുരിതമഴ പെയ്യുന്പോൾ
വീട്ടുകാരോടും നാട്ടുകാരോടും പറയാതെയാണു ‘നൈറ്റ് ബേർഡ്’ എന്നു സ്വയം വിളിക്കുന്ന ജയ്ൻ മാർസേവ്സ്കി അമേരിക്കയിലെ ഏറ്റവും
ദൈവം നീട്ടിത്തരുന്ന കൈകൾ
സ്കോട്ട്ലൻഡിലെ ആബർഡീൻ യൂണിവേഴ്സിറ്റിയുടെ പ്രിൻസിപ്പലും വൈസ്ചാൻസലറുമായിരുന്നയാളാണ് ജോർജ് ആഡം സ്മിത്ത് (1856-1942). കോ
നമുക്ക് നവജീവൻ നൽകുന്ന പുണ്യം
പുരാതന ഗ്രീസിലെ ഒരു കവിയായിരുന്നു ഹീഡിയസ്. ബി.ഡി. 750നും 650നും ഇടയിൽ ജീവിച്ചിരുന്ന അദ്ദേഹം പ്രശസ്ത ഗ്രീക്ക് കവിയായ ഹ
അറ്റുപോയ കണ്ണികൾ വിളക്കിച്ചേർക്കുന്ന കാലം
ലോകം മുഴുവനും ജനുവരി ഒന്നിനു പുതുവത്സരപ്പിറവി ആഘോഷിക്കുന്പോൾ ചൈനക്കാരും പുതുവത്സരം ആഘോഷിക്കും. ജനുവരി ഒന്നു മുതൽ
മാന്ത്രികവടി വീശുന്ന ക്രിസ്മസ്
"ഞാൻ എന്ത് എഴുതണം?' പേനയുടെ നിബ് മഷിയിൽ മുക്കിക്കൊണ്ട് യേഗോർ ചോദിച്ചു. വസിലസയും അവരുടെ ഭർത്താവ് പിയോട്ടറും അക്ഷരജ്ഞ
എന്താണു ക്രിസ്മസിന്റെ ചൈതന്യം?
ഹൊസേ എന്നു പേരുള്ള ഒരു അനാഥബാലൻ. ഏഴു വയസുള്ള അവൻ താമസിച്ചിരുന്നതു ബ്രസീലിന്റെ തെക്കുഭാഗത്തുള്ള ഒരു ഗ്രാമത്തിലായിര
ഒന്നിനുപകരം മൂന്നുവീതം നന്മപ്രവൃത്തികൾ
2000-ൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് ചലച്ചിത്രമാണു പേ ഇറ്റ് ഫോർ വേർഡ് . ഇതേപേരിൽ കാതറൈൻ ഹൈഡ് എഴുതിയ നോവലിനെ ആധാരമ
ഒരു സോപ്പുകഷണത്തിന്റെ പേരിൽ
1982ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ അസാധാരണ പ്രതിഭയാണു ഗാബോ എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന ഗബ്രിയേൽ ഗാർ
വ്യക്തിയുടെ കഥ, സമൂഹത്തിന്റെയും
നല്ല ഉയരവും വണ്ണവുമുള്ള സ്ത്രീയായിരുന്നു ലൂല ബെയ്റ്റ്സ് വാഷിംഗ്ടണ് ജോണ്സ്. അവർ ജോലികഴിഞ്ഞു വീട്ടിലേക്കു നടന്നുപോ
Latest News
മഹാരാഷ്ട്രയ്ക്ക് ഹിതകരമായ കാര്യങ്ങൾ സംഭവിക്കട്ടെ; ഷിൻഡെയെ അഭിനന്ദിച്ച് ഉദ്ധവ്
എസ്ബിഐ സെർവർ തകരാർ പരിഹരിച്ചു; ബാങ്കിംഗ് സേവനങ്ങൾ സാധാരണനിലയിൽ
പാർലമെന്റ് വർഷകാല സമ്മേളനം ജൂലൈ 18 മുതൽ
സാഹിത്യ അക്കാദമി മുറ്റത്തെ മുളംകൂട്ടം റോഡിലേക്ക് മറിഞ്ഞു
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഷിൻഡെ; ഫഡ്നാവിസ് ഉപമുഖ്യമന്ത്രി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top