മുപ്പതു വർഷം മുന്പ് മതസ്ഥാപനങ്ങൾക്കും ധർമസ്ഥാപനങ്ങൾക്കും വരവുചെലവു കണക്കുകൾ ശരിയാക്കി കൊടുക്കുന്ന സേവനവുമായാണ് ലട്സെൽ ടെക്നോളജീസിന്റെ തുടക്കം.
സ്ഥാപക ഡയറക്ടർ വിജു ജോർജ് കീമറ്റത്തിൽ മതസ്ഥാപനങ്ങളിൽ ഓഡിറ്റിംഗ് നടത്തുന്ന തന്റെ സഹോദരൻ ഫിലിപ്പിനെ ഓഡിറ്റിംഗ് ജോലികളിൽ സഹായിച്ചുകൊണ്ടാണ് ഈ മേഖലയിലേക്ക് കടന്നുവന്നത്. മത,ധർമ സ്ഥാപനങ്ങൾ നേരിട്ടിരുന്ന വലിയൊരു പരിമിതിക്ക് ലട്സെൽ പരിഹാരം കണ്ടെത്തിയതോടെയാണ് ഇവർ ഈ രംഗത്ത് വെന്നിക്കൊടി പാറിച്ചത്. അക്കൗണ്ടുകൾ ശരിയായി സൂക്ഷിക്കാൻ പല സ്ഥാപനങ്ങളും ബുദ്ധിമുട്ടുന്നതിനു കാരണം ഇത് കൈകാര്യം ചെയ്യുന്നവരുടെ പരിജ്ഞാനക്കുറവാണെന്ന് വിജു മനസിലാക്കി.
അങ്ങനെയാണ് 23 വർഷം മുന്പ്, എളുപ്പത്തിൽ അക്കൗണ്ടിംഗ് ചെയ്യാനാകുന്ന സോഫ്റ്റ്വെയർ എന്ന ആശയം ഉടലെടുത്തത്. ഇത് EXACT എന്ന സോഫ്റ്റ് വെയർ നിർമിക്കുന്നതിൽ എത്തി.
തുടക്കം താമരശേരിയിൽ
കംപ്യൂട്ടർ വരുന്നതിനു മുൻപ് ധർമസ്ഥാപനങ്ങളിലെയും മതസ്ഥാപനങ്ങളിലെയും കണക്കുകൾ ബുക്കിൽ എഴുതുകയായിരുന്നു പതിവ്. ഇത്തരം സ്ഥാപനങ്ങളിൽനിന്ന് എത്തിക്കുന്ന കണക്ക് പലപ്പോഴും അധികാരികൾക്ക് അവ്യക്തത സൃഷ്ടിച്ചു.
ഓരോ സ്ഥാപനവും വ്യത്യസ്ത രീതിയിലാണ് വരവുചെലവ് രേഖപ്പെടുത്തിയിരുന്നത്. രൂപതകൾക്കു കീഴിൽ ക്രേന്ദ്രീകൃത അക്കൗണ്ടിംഗ് സംവിധാനം ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് എളുപ്പത്തിൽ കണക്കുകൾ കൈകാര്യം ചെയ്യാൻ പറ്റുന്ന സോഫ്റ്റ്വെയർ ഇവർ വികസിപ്പിച്ചെടുക്കുന്നത്.
പുതിയ സോഫ്റ്റ്വെയറുമായി 2002-ൽ താമരശേരി ബിഷപ്പ് മാർ പോൾ ചിറ്റിലപ്പിള്ളിയെയും അദ്ദേഹത്തിന്റെ സെക്രട്ടറിയും ഇപ്പോഴത്തെ ബിഷപ്പുമായ മാർ റെമിജിയോസ് ഇഞ്ചനാനിയേയും ഇവർ സമീപിച്ച് ഇതിന്റെ സാധ്യതകൾ ബോധ്യപ്പെടുത്തി. അക്കൗണ്ടിംഗ് സോഫ്റ്റ് വെയറിനു പുറമേ പാരിഷ് മാനേജ്മെന്റ് സോഫ്റ്റ് വെയറും കന്പനി വികസിപ്പിച്ചിരുന്നു.
ഇതോടെ 25 പള്ളികളിൽ അക്കൗണ്ടിംഗിന് ഈ സോഫ്റ്റ് വെയർ ഉപയോഗിച്ചുതുടങ്ങി. ട്രസ്റ്റുകളുടെയും സൊസൈറ്റികളുടെയും കീഴിലെ സന്യാസസമൂഹങ്ങൾ, സ്കൂളുകൾ, കോണ്വെൻറുകൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിലേക്ക് സോഫ്റ്റ് വെയറിന്റെ ഉപയോഗം വ്യാപിപ്പിച്ചു. ഈ സംവിധാനം വന്നതോടെ രൂപതയിലെ അക്കൗണ്ടിംഗ് സംവിധാനം എളുപ്പത്തിലായി. ചെറിയ സമയത്തിനുള്ളിൽ സാങ്കേതിക പരിജ്ഞാനമില്ലാത്തയാൾക്കും ഈ സോഫ്റ്റ് വെയർ ഉപയോഗിക്കാം എന്നതായിരുന്നു പ്രത്യേകത. കൂടുതൽ പേർ ഇത് സ്വീകരിക്കുകയും മൂവായിരത്തിലധികം കസ്റ്റമേഴ്സിനെ ലഭിക്കുകയും ചെയ്തു.
ആർക്കൊക്കെ ഉപകാരപ്പെടും
പള്ളികൾ, രൂപതകൾ, മഠങ്ങൾ, ആശ്രമങ്ങൾ, പ്രൊവിൻസുകൾ, സന്യാസസഭ ആസ്ഥാനങ്ങൾ, ധർമ്മ സ്ഥാപനങ്ങൾ, ഓർഫനേജുകൾ, ആതുരാലയങ്ങൾ, ട്രസ്റ്റുകൾ, സൊസൈറ്റികൾ, സംഘടനകൾ, എൻജിഒകൾ, ക്ലബ്ബുകൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവയ്ക്കെല്ലാം ഈ സോഫ്റ്റ് വെയർ പ്രയോജനപ്പെടും.
സാങ്കേതികമാറ്റം, സ്വകാര്യത, സുരക്ഷിതത്വം, വിവിധ സ്ഥലങ്ങളിൽ നിന്ന് അക്സസ്സ് ചെയ്യേണ്ടതിന്റെ ആവശ്യകത തുടങ്ങിയവ കണക്കിലെടുത്ത് കന്പനി 2015-ൽ ഈ സോഫ്റ്റ് വെയറിന്റെ ക്ലൗഡ് ബേസ്ഡ് വേർഷൻ കോംപ്ടസ് എന്ന പേരിലും ഈഡൻ പാരിഷ് എന്ന പേരിലും പുറത്തിറക്കി. വലിയ സ്ഥാപനങ്ങളുടെ കീഴിലുള്ള യൂണിറ്റുകളുടെ കണക്കുകൾ ഹെഡ് ഓഫീസിലിരുന്ന് അതിന്റെ ചുമതലക്കാർക്ക് കണ്ട് അതാതു സമയം നിർദേശങ്ങൾ നൽകാൻ സാധിക്കുന്നതും വലിയ സൗകര്യമായി.
ഇത്തരത്തിൽ കേന്ദ്രീകൃത അക്കൗണ്ടിംഗ്, മാനേജ്മെൻറ് സംവിധാനം ആദ്യം പ്രാവർത്തികമാക്കിയത് തലശേരി അതിരൂപതയാണ്. 2016-ൽ മാർ ജോർജ് ഞറളക്കാട്ടാണ് ഇതിനു മുൻകൈ എടുത്തത്. രൂപതയുടെ സാന്പത്തിക അച്ചടക്കത്തിനും മാനേജ്മെൻറിനും ഇത് സഹായകമായി.
സിഎക്കാരുടെ സഹയാത്രികൻ
കോവിഡ് കാലഘട്ടത്തിൽ ചാർട്ടേർഡ് അക്കൗണ്ടന്റുമാർക്ക് ഓഡിറ്റ് ചെയ്യാൻ സ്ഥാപനങ്ങളിൽ നേരിട്ടുപോകാൻ സാധിച്ചിരുന്നില്ല. അക്കാലത്ത് ഈ സോഫ്റ്റ്വെയറിന്റെ റിമോട്ട് ഓഡിറ്റിംഗ് സൗകര്യം നിരവധി ചാർട്ടേർഡ് അക്കൗണ്ടന്റുമാർ ഉപയോഗപ്പെടുത്തിയിരുന്നു.
ഇതിൽ അവരെ സഹായിച്ചത് വൗച്ചർ അറ്റാച്ച് ചെയ്യാനുള്ള സൗകര്യവും ഡിഎംഎസ് (ഡോക്യുമെൻറ് മാനേജ്മെന്റ് സിസ്റ്റം) സൗകര്യവും ഉപഭോക്താക്കളുമായി ബന്ധപ്പെടാനുള്ള കമ്മ്യൂണിക്കേഷൻ സിസ്റ്റവുമാണ്. കൂടാതെ ഓഡിറ്റേഴ്സിനു വേണ്ട സ്പെഷ്യൽ ഓഡിറ്റ് റിപ്പോർട്ടുകളും സോഫ്റ്റ് വെയറിൽ ലഭ്യമാണ്. ഈ സൗകര്യങ്ങൾകൊണ്ടുതന്നെ നിരവധി ഓഡിറ്റർമാർ ലട്സെലിന്റെ സോഫ്റ്റ് വെയർ പ്രമോട്ട് ചെയ്യുന്നു.
ഈഡൻ പാരിഷ് മാനേജ്മെന്റ്
അക്കൗണ്ടിംഗ് സോഫ്റ്റ്വെയർ കൂടാതെ ഇടവകാംഗങ്ങളെ മാനേജ് ചെയ്യാൻ ഈഡൻ പാരിഷ് എന്ന ഒരു സോഫ്റ്റ് വെയറും നിർമിച്ചിട്ടുണ്ട്. ഈഡൻ പാരിഷ് മാനേജ്മെൻറ് സോഫ്റ്റ് വെയർ 1500-ൽ അധികം പള്ളികളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഇതിന്റെ ഓണ്ലൈൻ വേർഷനും ലഭ്യമാണ്. അധികാരികൾക്ക് എവിടെയിരുന്നും ഓരോ പള്ളികളുടെയും കുടുംബങ്ങളുടെയും വ്യക്തികളുടെയും വിവരങ്ങൾ ഏതുസമയത്തും ലഭിക്കുമെന്നതാണ് പ്രത്യേകത.
നൂറു വയസു പിന്നിട്ടവർ, മുപ്പതു കഴിഞ്ഞ അവിവാഹിതർ, വയോധികർ തനിച്ചു കഴിയുന്ന എത്ര വീടുകൾ തുടങ്ങി എന്തു വിവരങ്ങളും ഒറ്റ ക്ളിക്കിൽ ഇതിൽ ലഭ്യമാണ്. ഓരോ വ്യക്തിയുടെയും ജനനം മുതൽ മരണം വരെയുള്ള എല്ലാ വിവരങ്ങളും ഇതിലൂടെ ലഭിക്കും. സഭാസംബന്ധമായ സർട്ടിഫിക്കറ്റുകളും രേഖകളും റിപ്പോർട്ടുകളും ലഭ്യമാണ്. സർട്ടിഫിക്കറ്റുകൾക്ക് ഓണ്ലൈനായി അപേക്ഷിക്കാനും ലഭിക്കുവാനുമുള്ള സംവിധാനവുമുണ്ട്.
പഴയ രജിസ്റ്ററുകളിലെ വിവരങ്ങളും സർട്ടിഫിക്കറ്റുകളും ഇതിലേക്ക് കൂട്ടിച്ചേർക്കാം. ഇടവകയിലെ സംഘടനകൾ, സൺഡേ സ്കൂളുകൾ എന്നിവ മാനേജ് ചെയാനുള്ള മൊഡ്യൂളുകളുമുണ്ട്. ഉള്പ്പെടുത്തുന്ന വിവരങ്ങൾ വിലയിരുത്തി സഭാ നേതൃത്വത്തിന് ഉചിതമായ തീരുമാനം എടുക്കാനാവുന്ന ഒരു അനലിറ്റിക്സ് ഡാഷ് ബോർഡ് സംവിധാനം മറ്റൊരു പ്രത്യേകതയാണ്.
വിദേശത്തും ഉപഭോക്താക്കൾ
താമരശേരി രൂപതയിൽ സംവിധാനം വിജയകരമായതോടെ മറ്റു രൂപതകളിലും വികാരിമാർ ഈ സോഫ്റ്റ് വെയർ സ്ഥാപിക്കാൻ താൽപര്യമെടുത്തു. വൈകാതെ കേരളത്തിനു പുറത്തേക്കും വിദേശങ്ങളിലേക്കും കടന്നു. ലട്സെൽ ടെക്നോളജീസിൽ വിശ്വാസമർപ്പിച്ച അയ്യായിരത്തിലധികം ഉപഭോക്താക്കൾ ഈ സോഫ്റ്റ്വെയർ പ്രയോജനപ്പെടുത്തുന്നുണ്ട്.
താമരശേരി, തലശേരി, മാനന്തവാടി, കോഴിക്കോട്, കാഞ്ഞിരപ്പള്ളി, കോട്ടപ്പുറം, ആഗ്ര, ബിജ്നോർ, കല്യാണ്, മാണ്ഡ്യ തുടങ്ങിയ രൂപതകൾ ലട്സെൽ ടെക്നോളജീസ് സോഫ്റ്റ് വെയറാണ് ഉപയോഗിക്കുന്നത്. മറ്റു രൂപതകളിലും ഭാഗികമായി ഈ സോഫ്റ്റ് വെയർ പല സ്ഥാപനങ്ങളിലും പള്ളികളിലും ഉപയോഗിച്ചുവരുന്നു. യുകെയിലെ ഡയോസിസ് ഓഫ് ഗ്രേറ്റ് ബ്രിട്ടന് കീഴിൽവരുന്ന നൂറിലധികം പള്ളികളിലും ഇതു പ്രയോജനപ്പെടുത്തുന്നു. ഡാറ്റ പ്രൊട്ടക്ഷൻ നിയമങ്ങൾ പാലിച്ചാണ് യുകെയിൽ ലട്സെൽ നിലയുറപ്പിച്ചിട്ടുള്ളത്. ഓസ്ട്രേലിയ, അമേരിക്ക, കാനഡ, യുഎഇ, ആഫ്രിക്ക എന്നിവിടങ്ങളിലും ഈ സോഫ്റ്റ്വെയർ ഉപയോഗിക്കുന്നു.
നിരവധി സന്യാസസമൂഹങ്ങളും പ്രൊവിൻസുകളും ഇതര സ്ഥാപനങ്ങളും ഈ സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് കണക്കുകൾ കൈകാര്യം ചെയ്യുന്നത്. സോഫ്റ്റ്വെയറിന്റെ കാര്യക്ഷമത മനസിലാക്കി മറ്റു മതസ്ഥരുടെ സ്ഥാപനങ്ങളും ഇത് ഉപയോഗിക്കാൻ തുടങ്ങിയെന്നത് എടുത്തു പറയേണ്ട നേട്ടമാണെന്ന് സ്ഥാപക ഡയറക്ടർ വിജു ജോർജ് പറഞ്ഞു.
മത, ധർമ സ്ഥാപനങ്ങൾക്ക് ആദായ നികുതിയിൽ ഇളവു നൽകിയിട്ടുണ്ട്. ഇതിന് അർഹരാകുവാൻ സ്ഥാപനങ്ങൾ കണക്കുകൾ കൃത്യമായി വയ്ക്കുകയും ഓഡിറ്റ് ചെയ്യുകയും അതാതു സമയങ്ങളിൽ റിട്ടേണ് സമർപ്പിക്കുകയും ചെയ്യണം. കണക്കുകൾ സുതാര്യമല്ലെങ്കിൽ കനത്ത പിഴ ലഭിക്കുകയും 12എ എക്സംപ്ഷൻ രജിസ്ട്രേഷൻ കാൻസൽ ആവുകയും ചെയ്യും. പലപ്പോഴും അക്കൗണ്ടിംഗ് നിയമങ്ങളുടെ അജ്ഞതയും പ്രഫഷണൽ അക്കൗണ്ടിംഗ് പരിജ്ഞാനം ഇല്ലാത്തതുമാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണം. ലട്സെൽ സോഫ്റ്റ് വെയറിന്റെ നിയന്ത്രിത ഡാറ്റ എൻട്രി സംവിധാനവും റൂൾസ് അലെർട്ടിങ് സംവിധാനവും ഉപയോഗിച്ച് ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാം.
മറ്റ് പ്രോഡക്ടുകൾ
അക്കൗണ്ടിംഗ്, പാരിഷ് മാനേജ്മെൻറ് സോഫ്റ്റ്വെയർ എന്നിവ കൂടാതെ LutsCollect എന്ന പേരിൽ മാസവരി സ്വീകരിച്ച് അക്കൗണ്ട് ചെയ്യുന്ന സോഫ്റ്റ് വെയർ LutsJoin എന്ന പേരിൽ ഒരു ഡിജിറ്റൽ ഡയറക്ടറി സോഫ്റ്റ് വെയറും ഇവർ പുറത്തിറക്കിയിട്ടുണ്ട്.
മത, ധർമ സ്ഥാപനങ്ങൾക്കുവേണ്ട ഒരു സന്പൂർണ ഡിജിറ്റൽ സംവിധാനമായി ഇത് ഉപയോഗിക്കാം. സ്ഥാപക ഡയറക്ടർമാരായ വിജു ജോർജ് കീമറ്റത്തിൽ (പാറോപ്പടി, കോഴിക്കോട്), ജോമോൻ കട്ടക്കയം (അത്താണി, എറണാകുളം), ടെക്നിക്കൽ ഡയറക്ടർ ഷീൻ ചുങ്കത്ത് (മാങ്കാവ്, കോഴിക്കോട്) എന്നിവരാണ് ലട്സെലിന്റെ അമരക്കാർ.
നിലവിൽ കന്പനിക്ക് കോഴിക്കോട്, ബംഗളുരു, കൊച്ചി എന്നിവടങ്ങളിൽ ഓഫീസുകളുണ്ട്. മുപ്പതോളം പേർ ജോലി ചെയ്യുന്ന ഈ സ്ഥാപനം ഇന്ത്യ സ്റ്റാർട്ട്അപ്, കേരള സ്റ്റാർട്ട് അപ്പ് എന്നിവയുടെ രജിസ്ട്രേഷൻ എടുത്തിട്ടുണ്ട്. നിർദിഷ്ട പ്രൊഡക്ടിനുള്ള കേരള സ്റ്റാർട്ട്അപ് മിഷൻ സ്കെയിൽ അപ് ഗ്രാൻറിനും അർഹരായിട്ടുണ്ട്. കൂടാതെ ഐഎസ്ഒ 9001:2015 (പ്രോസസ്) , ഐഎസ്ഒ 27001:2013 (ഇൻഫർമേഷൻ സെക്യൂരിറ്റി) എന്നീ സർട്ടിഫിക്കേഷനുകളും നേടിയിട്ടുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ, ചാറ്റ് ജിപിടി പോലെയുള്ള പുതിയ ടെക്നോളജിയുടെ സാധ്യതകൾ തങ്ങളുടെ സോഫ്റ്റ് വെയർ പ്രൊഡക്ടുകളിൽ കൊണ്ടുവരാനുള്ള ശ്രമമാണ് കന്പനി ഇപ്പോൾ നടത്തുന്നത്.
Phone +91 8891033012, 9072696995.
എം. ജയതിലകൻ