Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഒലിവുമലയും ഓശാനയും
സുവിശേഷങ്ങളിലെ വിവരണമനുസരിച്ച് ഈശോ ഗലീലിയിൽ നിന്നു ജെറീക്കോ വഴി ബഥാനിയായിൽ എത്തി, ഒലിവുമലയിലൂടെയാണ് ജെറൂസലെമിലേക്ക് പ്രവേശിച്ചത്. ഈ പാരന്പര്യത്തിൽ അധിഷ്ഠിതമായിട്ടാണ് ഇന്നും വിശ്വാസിസമൂഹം ഓശാനത്തിരുനാളിൽ സൈത്തിൻകൊന്പുകളേന്തി ഒലിവുമലയിൽ നിന്ന് ജറുസലേമിലേക്ക് പ്രദക്ഷിണം നടത്തുന്നത്.
ജറൂസലെം പട്ടണത്തിന്റെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന സാമാന്യം വലിയ കുന്നാണ് ഒലിവുമല. ബിസി 520-ാമാണ്ടിലെ സഖറിയ ദീർഘദർശിയുടെ സാക്ഷ്യം ഒലിവുമലയുടെ ഭൂമിശാസ്ത്രപരമായ വിവരണം നൽകുന്നതാണ്. "ജറൂസലെമിനു കിഴക്കുള്ള ഒലിവുമലയിൽ അന്ന് അവിടന്ന് നിലയുറപ്പിക്കും. ഒലിവുമല കിഴക്കുപടിഞ്ഞാറായി നടുവേ പിളർന്ന്, നടുക്ക് ഒരു വലിയ താഴ്വര ഉണ്ടാകും. മലയുടെ ഒരു പകുതി വടക്കോട്ടും മറ്റേ പകുതി തെക്കോട്ടും നീങ്ങും' (സഖറിയ 14:4).
മൂന്നു വലിയ കുന്നുകളുടെ സംഗമമാണ് ഒലിവുമല. തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന മൗണ്ട് സ്കോപ്പൂസ് അഥവാ നിരീക്ഷണമല, മധ്യഭാഗത്തുള്ള ഒലിവുമല അല്ലെങ്കിൽ സ്വർഗാരോഹണമല, വടക്കുഭാഗത്തു സ്ഥിതിചെയ്യുന്ന മൗണ്ട് ഓഫ് കറപ്ഷൻ അല്ലെങ്കിൽ നാശഗിരി. യൂദാ മരുഭൂമിയെയും ജറൂസലെമിനെയും വേർതിരിക്കുന്ന പട്ടണത്തിനു കിഴക്കുള്ള ഗിരിശൃംഗമാണ് ഒലിവുമല.
തെക്കുഭാഗത്തുള്ള ഷുവാഫത്ത് നിന്നാരംഭിച്ച് വടക്കുഭാഗത്തുള്ള കെദ്രോൻ താഴ്വരയിലേക്ക് (ജോസഫാത്ത് താഴ്വര) എത്തിച്ചേരുന്ന ഒലിവുമലയ്ക്ക് മൂന്നര കിലോമീറ്റർ നീളവും രണ്ടു കിലോമീറ്റർ വീതിയുമുണ്ട്. ഒലിവുമലയുടെ മധ്യഭാഗം ബഥനി അല്ലെങ്കിൽ അൽ അസറിയ എന്ന പ്രദേശത്തേക്കും വ്യാപിച്ചുകിടക്കുന്നു.
ജറൂസലെമിന്റെ ഒരു മതിലായിട്ടാണ് മൂന്നു ശൃഗങ്ങളുള്ള ഒലിവുമല സ്ഥിതി ചെയ്യുന്നത്. ഈ മൂന്നു മലകളെ മൂന്നു പ്രകാശങ്ങളായി യഹൂദ പണ്ഡിതന്മാർ വിശേഷിപ്പിക്കുന്നു. അതിപുരാതനമായ ജെറീക്കോ-ജറൂസലെം പാത കടന്നുപോകുന്നത് ഒലിവുമലയുടെ കിഴക്കുഭാഗത്തുകൂടിയാണ്. ജെറീക്കോയിൽനിന്നു വരുന്നവർക്ക് ഒലിവുമലയുടെ താഴ്വാരത്തുള്ള ബഥനിയാവഴി ഒലിവുമലയിലൂടെ വന്ന് ജറൂസലെമിൽ എത്തിച്ചേരാൻ എളുപ്പമായിരുന്നു. എന്നാൽ ഇന്ന് ഈ പ്രദേശം ഇസ്രയേൽ-പലസ്തീൻ തർക്കഭൂമിയാകയാൽ ഇതിലെയുള്ള യാത്ര അസാധ്യമാണ്.
ജറൂസലെം പട്ടണത്തെ ചുറ്റുന്ന കെദ്രോൻ താഴ്വരയും അതിന്റെ തുടർച്ചയായ ഹിന്നോം താഴ്വരയും ജെറൂസലെമിനെയും ഒലിവുമലയെയും രണ്ടു വ്യത്യസ്ത മലകളായി നിർത്തുന്നു.
സുവിശേഷങ്ങളിലെ വിവരണമനുസരിച്ച് ഈശോ ഗലീലിയിൽ നിന്നു ജെറീക്കോ വഴി ബഥാനിയായിൽ എത്തി, ഒലിവുമലയിലൂടെയാണ് ജറൂസലെമിലേക്ക് പ്രവേശിച്ചത്. ഈ പാരന്പര്യത്തിൽ അധിഷ്ഠിതമായിട്ടാണ് ഇന്നും വിശ്വാസിസമൂഹം ഓശാനത്തിരുനാളിൽ സൈത്തിൻകൊന്പുകളേന്തി ഒലിവുമലയിൽ നിന്ന് ജറൂസലെമിലേക്ക് പ്രദക്ഷിണം നടത്തുന്നത്.
സൈത്ത് അഥവാ ഒലിവ് ചില്ലകൾ ഏന്തി മഹത്വത്തിന്റെ രാജാവിനെ എതിരേൽക്കുന്ന തിരുനാൾ പഴയനിയമ കാലം മുതലേ ഉള്ളതാണ്. ബിസി 587 മുതൽ 537 വരെ ബാബിലോണിൽ പ്രവാസികളായിരുന്ന യഹൂജ ജനതയെ പേർഷ്യൻ രാജാവായ സൈറസ് തങ്ങളുടെ ദേശമായ ജറൂസലെമിലേക്ക് തിരിച്ചയച്ചു. ദേവാലയം പുനർനിർമിച്ചു കഴിഞ്ഞപ്പോൾ ഇസ്രായേൽ ജനം എസ്രായുടെ നേതൃത്വത്തിൽ സുക്കോത്ത് (കൂടാരത്തിരുനാൾ) ആഘോഷിച്ചു. ഈ തിരുനാളിൽ അവർ മരച്ചില്ലകളേന്തി അവരുടെ രക്ഷകനായ ദൈവത്തെ ആരാധിച്ചു (നെഹ 8:14-15).
എഡി 382-420 വർഷങ്ങളിൽ പലസ്തീനായിൽ ജീവിച്ചിരുന്ന വിശുദ്ധ ജെറോം ഒലിവുമലയും ജറൂസലെം മലയും തമ്മിലുള്ള ബന്ധം വിവരിക്കുന്നുണ്ട്. വിശുദ്ധവാരത്തിൽ ആരാധനകൾ നടത്തിയിരുന്നത് ഒലിവുമലയിൽ വച്ചായിരുന്നു. ജെറോമിന്റെ ശിഷ്യയായിരുന്ന പൗളാ ഒലിവുമലയിലൂടെ കടന്ന് ബഥാനിയായിൽ സ്ഥിതിചെയ്യുന്ന ലാസറിന്റെ കബറിടവും മർത്തായുടെയും മറിയത്തിന്റെയും ഭവനവും സന്ദർശിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.
നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന എജേറിയ എന്ന തീർഥാടക ജറൂസലെമിലെ ഓശാനഞായറാഴ്ചത്തെ ഘോഷയാത്ര വിവരിക്കുന്നുണ്ട്. ആർച്ച്ഡീക്കൻ ജനങ്ങളോടായി പറയുന്നു, "ഏഴാം മണിക്കൂറിൽ നമുക്കെല്ലാവർക്കും ഒലിവുമലയിൽ സ്ഥിതിചെയ്യുന്ന എലെയോനാ പള്ളിയിലേക്കു പോകാം. ഒന്‍പതാം മണിക്കൂറിൽ എല്ലാവരും ഒലിവിൻ ചില്ലകൾ വഹിച്ചുകൊണ്ട് ഒലിവുമലയിൽ എത്തുന്നു. പത്താം മണിക്കൂർ വരെയും അവിടെ പ്രാർഥിച്ച് ഒരുങ്ങുന്നു.
അതിനുശേഷം കർത്താവിന്റെ സ്വർഗാരോഹണ പള്ളിയിൽ എത്തുന്നു. പതിനൊന്നാം മണിക്കൂറിൽ ഒലിവിൻ ചില്ലകൾ വഹിച്ചിരുന്ന കുട്ടികളും ജനങ്ങളും "കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതനാകുന്നു' എന്നു പാടിക്കൊണ്ട് മെത്രാനൊപ്പം മലമുകളിൽനിന്ന് ഇറങ്ങിവരുന്നു. ഏറെ രാത്രിയോടെ കർത്താവിന്റെ ഉത്ഥാനത്തിന്റെ ദേവാലയത്തിൽ എത്തിച്ചേരുന്നു' .
ബഥാനിയ - ബേത്ഫാഗേ
പലസ്തീൻ അധിനിവേശ പ്രദേശത്തു സ്ഥിതിചെയ്യുന്ന ബഥാനിയ ഒലിവുമലയുടെ കിഴക്കൻ താഴ്വാരമാണെങ്കിലും ഇസ്രയേൽ-പലസ്തീൻ മതിൽ നിലനിൽക്കുന്നതിനാൽ ബഥാനിയ പലസ്തീനിലാണെന്നു പറയാം. അനനിയായുടെ ഭവനം എന്നാണ് ബഥാനി എന്ന വാക്കിന്റെ അർഥം. അറബ് ഭാഷയിൽ അൽ-അസറിയ. ജെറീക്കോയിൽനിന്ന് ഈശോ ബഥാനിയായിൽ എത്തിയതും ലാസറിന്റെ ഉയിർപ്പും (യോഹ 11:20-27) ഓശാന ഞായറാഴ്ചയ്ക്കു തൊട്ടുമുന്‍പായതിനാൽ ബഥാനിയ എന്ന സ്ഥലം ഈശോയുടെ ജറൂസലെം യാത്രയുടെ പ്രാരംഭ ബിന്ദുവായി മാറി.
ഇന്നും ബഥാനിയായിലുള്ളവർ ലാസറിന്റെ ശനി എന്ന പേരിൽ ഓശാന ഞായറാഴ്ചയ്ക്കു തൊട്ടുമുന്‍പുള്ള ദിവസം ആഘോഷിക്കുന്നുണ്ട്. ഈ ആഘോഷം പൗരസ്ത്യ സുറിയാനി സഭയിൽ കുരുത്തോല ഞായറിന്റെ തലേ വെള്ളിയായി അനുസ്മരിക്കുന്നു. ഇവിടെനിന്നു മതിലിനപ്പുറമുള്ള ബേത്ഫാഗേ എന്ന സ്ഥലത്താണ് ഇന്നു നടക്കുന്ന കുരുത്തോല പ്രദക്ഷിണത്തിന്റെ ആരംഭം.
ബേത്ഫാഗേ
ഒലിവുമലയുടെ കിഴക്കൻ താഴ്്വരത്തായി നാലാം നൂറ്റാണ്ടു മുതൽ നിലനിന്നിരുന്ന ഒരു ദേവാലയത്തിലാണ് ഓശാനയുടെ കർമങ്ങൾ ആരംഭിക്കുക. ബേത്ഫാഗേ എന്ന വാക്കിന് പാകമാകാത്ത അത്തിപ്പഴങ്ങളുടെ ഭവനം എന്ന അർഥമുണ്ട്. ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ക്രൈസ്തവ സമൂഹവും വിശുദ്ധനാട് സന്ദർശനത്തിനു വരുന്ന വിശ്വാസികളും ഇവിടെ ഓശാന ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഒത്തുചേരുന്നു. വിവിധ കത്തോലിക്കാ ഗ്രൂപ്പുകള്‍ ബാൻഡ്മേളങ്ങളുടെ അകന്പടിയോടെ വിശുദ്ധനാട് സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ടവർ അവരുടെ ഒൗദ്യോഗിക വേഷവിധാനങ്ങൾ അണിഞ്ഞുകൊണ്ട് ആഘോഷമായി നഗരപ്രവേശനത്തിന് എത്തുന്നു.
കർതൃപ്രാർഥനയുടെ ദേവാലയം
ഓശാനയുടെ പ്രദക്ഷിണം ബേത്ഫാഗേയിൽനിന്ന് ആരംഭിച്ച് കർതൃപ്രാർഥനയുടെ ദേവാലയത്തിന്റെ മുന്‍പിലൂടെ കടന്നുപോകുന്നു. അറബി ഭാഷയിൽ ഈ പ്രദശത്തെ അബുടോർ എന്നു വിളിക്കുന്നു. രണ്ടു പ്രധാനപ്പെട്ട ദേവാലയസമുച്ചയങ്ങളുടെ മുന്പിലൂടെയാണ് പ്രദക്ഷിണം കടന്നുപോകുന്നത്. ഒന്ന് കർത്താവിന്റെ സ്വർഗാരോഹണ ദേവാലയം, രണ്ട് കർതൃപ്രാർഥനയുടെ ദേവാലയം. ഈശോ ശിഷ്യന്മാരെ കർതൃപ്രാർഥന പഠിപ്പിച്ചത് ഇവിടെവെച്ചാണ് എന്നാണ് വിശ്വാസം. ഫ്രഞ്ച് കർമലീത്ത സന്യാസികൾ 1875 മുതൽ ഈ പള്ളിയുടെ സൂക്ഷിപ്പുകാരാണ്. ഹെലേന രാജ്ഞി ഇവിടെ നാലാം നൂറ്റാണ്ടിൽ ഒരു ബസലിക്ക പണിതിരുന്നു.
ഈ ദേവാലയത്തിനു സമീപത്തായി നമ്മുടെ കർത്താവ് സ്വർഗത്തിലേക്ക് ആരോഹണം ചെയ്ത ദേവാലയം സ്ഥിതിചെയ്യുന്നു. മൂന്നാം നൂറ്റാണ്ടിന്റെ ആദ്യദശകം മുതൽ ഈ സ്ഥലത്തെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജെറോണ്‍സ് തന്റെ യാത്രാവിവരണക്കുറിപ്പിലും ഈ സ്ഥലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. "കർത്താവ് തന്റെ പാദങ്ങൾ ഉറപ്പിച്ച സ്ഥലമാണ് സ്വർഗാരോഹണ മല".
ഒലിവുമലയുടെ പടിഞ്ഞാറൻ ചെരിവിലൂടെ കിദ്രോൻ താഴ്വരത്തേക്കാണ് പ്രദക്ഷിണം മുന്‍പോട്ടുപോകുന്നത്. ഈ താഴ്വാരം ശവക്കല്ലറകൾകൊണ്ടു നിറഞ്ഞതാണ്. പഴയനിയമ പ്രവാചകന്മാരായ ഹഗ്ഗായി, സഖറിയ, മലാക്കി എന്നിവരുടെയും ദാവീദിന്റെ പുത്രനായ അബ്സലോമിന്റെയും കല്ലറകൾ ഇവിടെയാണ്. ഇവിടെ കല്ലറകൾ ഉണ്ടാകാനുള്ള പ്രധാന കാരണം കെദ്രോൻ തോടിനക്കരെ കാണുന്ന ജറൂസലെം മലയാണ്. ഇവിടെയാണ് ജറൂസലെം ദേവാലയം. നഗരഭിത്തിയിലുള്ള രണ്ടു വാതിലുകൾ ഒലിവുമലയിൽനിന്നു കാണാം.
ഈ വാതിലുകൾ കാരുണ്യത്തിന്റെ വാതിൽ എന്നും അനുതാപത്തിന്റെ വാതിൽ എന്നും അറിയപ്പെടുന്നു. ദൈവമായ കർത്താവിന്റെ ആഗമനം ഈ വാതിലിലൂടെ ആണെന്നു വിശ്വസിക്കുന്ന യഹൂദർ ആദ്യകാലം മുതലേ അവരുടെ കബറിടങ്ങൾ ഈ വാതിലിനു മുന്പിൽ അടക്കം ചെയ്തുതുടങ്ങി. അതുകൊണ്ടാണ് ഒലിവുമല ശവക്കല്ലറകൾക്കൊണ്ട് നിബിഡമായിരിക്കുന്നത്.
ജറൂസലെമിനെ നോക്കി നമ്മുടെ കർത്താവ് കരഞ്ഞതിന്റെ (ലൂക്കാ 19:41-44; 13:34-35) ഓർമ ഉണർത്തുന്ന ദേവാലയത്തിനു സമീപമാണ് ഓശാനയുടെ പ്രദക്ഷിണം നീങ്ങുന്നത്. ഒലിവുമലയിൽനിന്നും ജറൂസലെമിലേക്കുള്ള വിശാലമായ പാത വരുന്നതിനു മുന്‍പ് ഈ ദേവാലയത്തിന്റെ അരികിലൂടെ ഗെത്സമെൻ തോട്ടത്തിലേക്കുള്ള നടപ്പാത ഉണ്ടായിരുന്നു. ഇതിലൂടെയാണ് ആദിമ കാലങ്ങളിലുള്ള ഓശാനയുടെ പ്രദക്ഷിണം കടന്നുപോയത് എന്ന് ചരിത്രകാരൻമാർ സാക്ഷിക്കുന്നു.
ഒലിവുമലയുടെ ഈ ഇറക്കത്തിന് അഭിഷേകമല എന്ന പേരുണ്ട്. ഗത്സമെൻ തോട്ടം ഉൾപ്പെടുന്ന പ്രദേശമാകയാൽ അഭിഷേകമല എന്ന പ്രയോഗം രണ്ട് അർഥത്തിൽ മനസിലാക്കാം. അഭിഷേകമലയുടെ ഹെബ്രായ നാമം ഹർ ഹമ്ശിഹ എന്നാണ്. അതായത് മിശിഹായുടെ മല. ഗത്സമെൻ എന്ന വാക്കിന്റെ അർഥം എണ്ണച്ചക്ക് എന്നാണല്ലോ.
ഇവിടെനിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ഒലിവെണ്ണ അഭിഷേകത്തിനായി ഉപയോഗിക്കുന്നുണ്ടുതാനും. അഭിഷേകമലയിലൂടെ കടന്നുവരുന്ന ഓശാനയുടെ പ്രദക്ഷിണം ഗത്സമെൻ ദേവാലയത്തിനു സമീപത്തുകൂടെ കടന്നുപോകുന്നു.
ഗത്സെമനി
കെദ്രോൻ താഴ്വാരം അഥവാ ജോസഫാത്ത് താഴ്് വാരത്താണ് ഗത്സമനി. ഒലിവുമലയുടെ താഴ്വാരവുമാണത്. ഗത്സെമനി മിശിഹായുടെ തീവ്രപ്രാർഥനയുടെ ഇടമായിട്ടാണല്ലോ സുവിശേഷങ്ങൾ അവതരിപ്പിക്കുന്നത്. ക്രൈസ്തവപാരന്പര്യങ്ങളുടെ തുടക്കംമുതൽ ഈ സ്ഥലം പൂജ്യമായി കരുതിയിരുന്നു.
ഗത്സെമൻ തോട്ടത്തിന്റെ തൊട്ടുമുകളിലായി ജറൂസലെമിലേക്കുള്ള വഴിയിൽ ആദ്യ രക്തസാക്ഷിയായ വിശുദ്ധ എസ്താപ്പാനോസിന്റെ ഓർമ പുതുക്കുന്ന ദേവാലയത്തിലൂടെയാണ് പ്രദക്ഷിണം മുന്പോട്ട് പോകുന്നത്.
എസ്തപ്പാനോസിന്റെ കവാടം
ഗത്സെമനിൽനിന്നു വിശുദ്ധ എസ്തപ്പാനോസിന്റെ കവാടം വഴി ജറൂസലെം പട്ടണത്തിലേക്കാണ് ഓശാനത്തിരുനാളിലെ പ്രദക്ഷിണം പ്രവേശിക്കുന്നത്. ജെറൂസലെം നഗരഭിത്തിയിൽ കിഴക്കോട്ടു തുറന്നിരിക്കുന്ന ഏക വാതിലാണ് ഇത്. ഈ നഗരകവാടം ബാബ് സിറ്റി മറിയം എന്ന് അറബി ഭാഷയിൽ അറിയപ്പെടുന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനസ്ഥലം ഈ വാതിലിന് അടുത്തായതിനാൽ ആണിത്.
ജറൂസലെം ദേവാലയ സമുച്ചയത്തിലേക്കുള്ള പ്രധാന കവാടമായിരുന്നു ഇത്. അതിനാലാകണം ആദിമനൂറ്റാണ്ടു മുതൽ ഓശാനയുടെ പ്രദക്ഷിണം ഈ കവാടത്തിലൂടെ നമ്മുടെ കർത്താവിന്റെ ഉത്ഥാന ദേവാലയത്തിലേക്കു പ്രവേശിച്ചത്. ഈ കവാടത്തോട് അനുബന്ധിച്ചാണ് ബെത്സ്ഥാ കുളവും അതിനോടു ചേർന്നുള്ള അഞ്ചു മണ്ഡപങ്ങളും (യോഹ 5:1-18). ജറൂസലെം ദേവാലയത്തിലേക്ക് വെള്ളം നൽകുന്നതിനുള്ള കുളമായിരുന്ന അത്. ബി.സി മൂന്നാം നൂറ്റാണ്ടിൽ പ്രധാന പുരോഹിതൻ ശിമയോൻ രണ്ടാമന്റെ കാലത്താണ് ഈ കുളം നിർമിച്ചതെന്ന് പണ്ഡിതർ അഭിപ്രായപ്പെടുന്നു. ക്രിസ്ത്വാബ്ദം ഒന്നാം നൂറ്റാണ്ടുമുതൽ ഈ സ്ഥലത്തെക്കുറിച്ചുള്ള ഇടമുറിയാത്ത പാരന്പര്യമുണ്ട്.
ഇന്നും മറിയത്തിന്റെ ജന്മസ്ഥലത്ത് ഒരു ദേവാലയവും അതിനോടനുബന്ധിച്ച് ഗ്രോട്ടോയും സ്ഥിതിചെയ്യുന്നുണ്ട്. ഓശാനയുടെ പ്രദക്ഷിണത്തിന്റെ സമാപനം ഇവിടെയാണ് നടത്തപ്പെടുന്നത്. ജറൂസലെമിലെ ലത്തീൻ പാത്രിയർക്കീസിന്റെ സന്ദേശത്തോടെ ആഘോഷങ്ങൾക്കു സമാപനമായി. ക്രൈസ്തവവിശ്വാസപ്രകാരം ഈശോയുടെ ജീവിതാന്ത്യവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലൂടെ ഈ സംഭവങ്ങൾ ധ്യാനിച്ചുകൊണ്ട് സാർവത്രികസാഹോദര്യത്തിന്റെ കൊടിയും വഹിച്ചുകൊണ്ട് ഒരു ഓശാന ഞായർകൂടി. രക്ഷകനെ ആവശ്യമുള്ള ജനത. അവർക്ക് ഒരേയൊരു പ്രാർഥനമാത്രം- ഹല്ലേലുയ്യ (ദൈവത്തിനു സ്തുതി), ഓശാന (ഇപ്പോൾ ഞങ്ങളെ രക്ഷിക്കണമേ).
റവ.ഡോ. സിറിയക്
വലിയകുന്നുംപുറം
പാഴാക്കരുതേ നാട്ടിലെ ചക്ക
ചക്കയുടെ ഔഷധസാധ്യതകളിൽ എട്ടു വർഷമായി ഗവേഷണം തുടരുകയാണ് ജെയിംസ് ജോസഫ് മൂലക്കാട്ട്. പ്രമേഹം മുതൽ കാൻസർ വരെ നി
മാർപാപ്പ മനസ് തുറക്കുന്നു
ഈശോസഭാംഗമായ ഫ്രാൻസിസ് മാർപാപ്പ ആഗോളകത്തോലിക്കാ സഭയുടെ നേതൃപദവിയിലെത്തിയിട്ട് പത്ത് വർഷം. ആരോഗ്യകാരണങ്ങള
പൽ പുഞ്ചിരി
പരമദരിദ്രമായ ജീവിതസാഹചര്യങ്ങളിൽ നിന്ന് വൻകിട വ്യവസായസംരംഭം പടുത്തുയർത്തിയ ജോണ്‍ കുര്യാക്കോസ്. കൃത്രിമ പല്
കോപ്പർനിക്കസിന്റെ പ്രപഞ്ച ദർശനം
‘ദെ റെവലൂറ്റ്സ്യോനിബൂസ് ഓർബിയും ചെലെസ്തിയും’ (വാനവിതാനങ്ങളുടെ ചംക്രമണം) എന്ന ഗ്രന്ഥത്തിലൂടെ മിഥ്യാധാരണകളിൽനിന്നു
"നെരൂദ'- വസന്തം ചെറിമരങ്ങളോടു ചെയ്യാത്തത്
1973 സെപ്റ്റംബർ 23. സാന്റിയാഗോയിലെ ആശുപത്രിയിൽ നെരൂദയെ ചികിത്സിച്ചിരുന്ന ഡോ. സെർജിയോ ഡ്രാപ്പർ ഡ്യൂട്ടി സമയം കഴിഞ്ഞ
ചിതയുടെ കാവലാൾ
പൊള്ളുന്ന ഉച്ചവെയിലിൽ തൃക്കാക്കര പൊതുശ്മശാനത്തിലെത്തുന്പോൾ തീനാളങ്ങളിൽ അമരുന്ന രണ്ടു മൃതദേഹങ്ങൾക്ക് അരികിലാ
സർക്കസ് ജീവിതം
ഒരേ സമയം ജാഗ്രതയും സാഹസികതയും വേണ്ട കളിയും കലയുമാണ് സർക്കസ്. കൂടാരത്തിനുള്ളിൽ കാണികളെ വിസ്മയിപ്പിക്കുന്ന ഇനങ
കാൻസർ വാർഡിലെ വിളക്ക്
“ചിരിക്കുന്ന മുഖങ്ങളല്ല ഞാൻ ഏറെയും കാണാറുള്ളത്. മുന്നിലെത്തുന്നവരുടെ കണ്ണുകളിലെ നനവും ഹൃദയങ്ങളുടെ വിതുന്പലും ഞാൻ
വെളിച്ചം വിതറുന്ന ഗാന്ധിജി
അനുഗാമിയില്ലാത്ത പഥികനായ മഹാത്മാഗാന്ധി പകർന്ന ആശയങ്ങൾ ലോകത്തിനു മുഴുവൻ വെളിച്ചം പകരുന്നവയായിരുന്നു. അതിനാൽത
സുന്ദരമാണ് ജോഷിമഠ് പക്ഷെ...
ജോഷിമഠ് വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്നത് ഏതു നിമിഷവും മണ്ണിനടിയിലാവുന്ന പട്ടണമെന്ന നിലയിലാണ്. ഇപ്പോള്‍ ദുര
രുചിയിടം
കുറിച്ചിത്താനംകാരായ എഴുപതു സഹായികളാണ് പഴയിടത്തിനൊപ്പമുള്ളത്. ഇവരിൽ എട്ടു പേർ പാചകക്കാരാണ്. വിളന്പിന് കുറി
ഇഷ്ടമാണിവിടം
കേരള കേഡറിലെ ഐപിഎസ് ദന്പതികളാണ് ആന്ധ്രയിൽനിന്നുള്ള സി.എച്ച്. നാഗരാജുവും ഹർഷിത അട്ടല്ലൂരിയും. പോലീസ് സർവീസിലെ
പുനർസമാഗമം
ജനിച്ച് മാസങ്ങൾക്കുള്ളിൽ അനാഥാലയത്തിൽ ഉപേക്ഷിക്കപ്പെട്ട ഇരട്ടപ്പെണ്‍കുട്ടികൾ. പിന്നീട്, രണ്ടു കുടുംബങ്ങളിലേക്
ഉണ്ണീശോപ്പുല്ലും ഈന്തിലകളും
ക്രിസ്മസ്: ദൈവസ്നേഹത്തിന്റെ മനുഷ്യാവതാരം
മനുഷ്യരക്ഷയ്ക്കായി ദൈവപുത്രനായ ഈശോമിശിഹ മനുഷ്യാവതാരം ചെയ്ത ത
മണ്‍ട്രോത്തുരുത്തിന് ജലസമാധി
ഓരോ തുരുത്തിലും ആധിപൂണ്ട മനുഷ്യർ. അവരുടെ വീടും നാൽക്കാലികളും വെള്ളക്കെട്ടിൽ കഴിയുന്നു. ചെളിവെള്ളം ചവിട്ടി വീട്ടി
ബിനാലെക്കാലം
പത്തുവർഷങ്ങൾക്കിപ്പുറം കലയുടെ ലോകഭൂപടത്തിലേക്കു കൊച്ചിയെയും കേരളത്തെയും എത്തിച്ച കാഴ്ചവിസ്മയമാകാൻ കൊച്ചി ബി
സംക്ഷേപവേദാർത്ഥത്തിന്റെ ചരിത്രവഴികൾ
ക്ലെമന്റ് പതിനാലാമൻ മാർപാപ്പ 1774 ജൂലൈ രണ്ടിന് രാജാവിനെഴുതിയ കത്തുമായി പൗളിനോസ്, ക്ലമന്റ് പിയാനിയസിനൊപ്പം 17
സ്നേഹത്തിന്റെ ഇന്ദ്രജാലം
ബൗദ്ധിക വെല്ലുവിളികളും സങ്കീർണ ന്യൂറോ രോഗങ്ങളുമുള്ള നിരവധി കുട്ടികൾ വേദിയിലും അണിയറയിലും അത്ഭുതങ്ങൾ തീർക്കുക
സഞ്ചാരി
മലയാളികൾക്കു ലോകകാഴ്ചകളുടെ വിസ്മയം സമ്മാനിക്കുന്ന സഞ്ചാരിയാണ് സന്തോഷ് ജോർജ് കുളങ്ങര. 2001ൽ ഏഷ്യാനെറ്റ
രാജശിൽപി
അച്ഛൻ സമ്മതിക്കില്ലെന്നുറപ്പായതോടെ അമ്മയുടെയും അമ്മാവന്റെയും അനുമതിയോടെയാണ് ചിത്രകല പഠിക്കാൻ മദ്രാസ് ഫൈൻ ആ
പാഴാക്കരുതേ നാട്ടിലെ ചക്ക
ചക്കയുടെ ഔഷധസാധ്യതകളിൽ എട്ടു വർഷമായി ഗവേഷണം തുടരുകയാണ് ജെയിംസ് ജോസഫ് മൂലക്കാട്ട്. പ്രമേഹം മുതൽ കാൻസർ വരെ നി
മാർപാപ്പ മനസ് തുറക്കുന്നു
ഈശോസഭാംഗമായ ഫ്രാൻസിസ് മാർപാപ്പ ആഗോളകത്തോലിക്കാ സഭയുടെ നേതൃപദവിയിലെത്തിയിട്ട് പത്ത് വർഷം. ആരോഗ്യകാരണങ്ങള
പൽ പുഞ്ചിരി
പരമദരിദ്രമായ ജീവിതസാഹചര്യങ്ങളിൽ നിന്ന് വൻകിട വ്യവസായസംരംഭം പടുത്തുയർത്തിയ ജോണ്‍ കുര്യാക്കോസ്. കൃത്രിമ പല്
കോപ്പർനിക്കസിന്റെ പ്രപഞ്ച ദർശനം
‘ദെ റെവലൂറ്റ്സ്യോനിബൂസ് ഓർബിയും ചെലെസ്തിയും’ (വാനവിതാനങ്ങളുടെ ചംക്രമണം) എന്ന ഗ്രന്ഥത്തിലൂടെ മിഥ്യാധാരണകളിൽനിന്നു
"നെരൂദ'- വസന്തം ചെറിമരങ്ങളോടു ചെയ്യാത്തത്
1973 സെപ്റ്റംബർ 23. സാന്റിയാഗോയിലെ ആശുപത്രിയിൽ നെരൂദയെ ചികിത്സിച്ചിരുന്ന ഡോ. സെർജിയോ ഡ്രാപ്പർ ഡ്യൂട്ടി സമയം കഴിഞ്ഞ
ചിതയുടെ കാവലാൾ
പൊള്ളുന്ന ഉച്ചവെയിലിൽ തൃക്കാക്കര പൊതുശ്മശാനത്തിലെത്തുന്പോൾ തീനാളങ്ങളിൽ അമരുന്ന രണ്ടു മൃതദേഹങ്ങൾക്ക് അരികിലാ
സർക്കസ് ജീവിതം
ഒരേ സമയം ജാഗ്രതയും സാഹസികതയും വേണ്ട കളിയും കലയുമാണ് സർക്കസ്. കൂടാരത്തിനുള്ളിൽ കാണികളെ വിസ്മയിപ്പിക്കുന്ന ഇനങ
കാൻസർ വാർഡിലെ വിളക്ക്
“ചിരിക്കുന്ന മുഖങ്ങളല്ല ഞാൻ ഏറെയും കാണാറുള്ളത്. മുന്നിലെത്തുന്നവരുടെ കണ്ണുകളിലെ നനവും ഹൃദയങ്ങളുടെ വിതുന്പലും ഞാൻ
വെളിച്ചം വിതറുന്ന ഗാന്ധിജി
അനുഗാമിയില്ലാത്ത പഥികനായ മഹാത്മാഗാന്ധി പകർന്ന ആശയങ്ങൾ ലോകത്തിനു മുഴുവൻ വെളിച്ചം പകരുന്നവയായിരുന്നു. അതിനാൽത
സുന്ദരമാണ് ജോഷിമഠ് പക്ഷെ...
ജോഷിമഠ് വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്നത് ഏതു നിമിഷവും മണ്ണിനടിയിലാവുന്ന പട്ടണമെന്ന നിലയിലാണ്. ഇപ്പോള്‍ ദുര
രുചിയിടം
കുറിച്ചിത്താനംകാരായ എഴുപതു സഹായികളാണ് പഴയിടത്തിനൊപ്പമുള്ളത്. ഇവരിൽ എട്ടു പേർ പാചകക്കാരാണ്. വിളന്പിന് കുറി
ഇഷ്ടമാണിവിടം
കേരള കേഡറിലെ ഐപിഎസ് ദന്പതികളാണ് ആന്ധ്രയിൽനിന്നുള്ള സി.എച്ച്. നാഗരാജുവും ഹർഷിത അട്ടല്ലൂരിയും. പോലീസ് സർവീസിലെ
പുനർസമാഗമം
ജനിച്ച് മാസങ്ങൾക്കുള്ളിൽ അനാഥാലയത്തിൽ ഉപേക്ഷിക്കപ്പെട്ട ഇരട്ടപ്പെണ്‍കുട്ടികൾ. പിന്നീട്, രണ്ടു കുടുംബങ്ങളിലേക്
ഉണ്ണീശോപ്പുല്ലും ഈന്തിലകളും
ക്രിസ്മസ്: ദൈവസ്നേഹത്തിന്റെ മനുഷ്യാവതാരം
മനുഷ്യരക്ഷയ്ക്കായി ദൈവപുത്രനായ ഈശോമിശിഹ മനുഷ്യാവതാരം ചെയ്ത ത
മണ്‍ട്രോത്തുരുത്തിന് ജലസമാധി
ഓരോ തുരുത്തിലും ആധിപൂണ്ട മനുഷ്യർ. അവരുടെ വീടും നാൽക്കാലികളും വെള്ളക്കെട്ടിൽ കഴിയുന്നു. ചെളിവെള്ളം ചവിട്ടി വീട്ടി
ബിനാലെക്കാലം
പത്തുവർഷങ്ങൾക്കിപ്പുറം കലയുടെ ലോകഭൂപടത്തിലേക്കു കൊച്ചിയെയും കേരളത്തെയും എത്തിച്ച കാഴ്ചവിസ്മയമാകാൻ കൊച്ചി ബി
സംക്ഷേപവേദാർത്ഥത്തിന്റെ ചരിത്രവഴികൾ
ക്ലെമന്റ് പതിനാലാമൻ മാർപാപ്പ 1774 ജൂലൈ രണ്ടിന് രാജാവിനെഴുതിയ കത്തുമായി പൗളിനോസ്, ക്ലമന്റ് പിയാനിയസിനൊപ്പം 17
സ്നേഹത്തിന്റെ ഇന്ദ്രജാലം
ബൗദ്ധിക വെല്ലുവിളികളും സങ്കീർണ ന്യൂറോ രോഗങ്ങളുമുള്ള നിരവധി കുട്ടികൾ വേദിയിലും അണിയറയിലും അത്ഭുതങ്ങൾ തീർക്കുക
സഞ്ചാരി
മലയാളികൾക്കു ലോകകാഴ്ചകളുടെ വിസ്മയം സമ്മാനിക്കുന്ന സഞ്ചാരിയാണ് സന്തോഷ് ജോർജ് കുളങ്ങര. 2001ൽ ഏഷ്യാനെറ്റ
രാജശിൽപി
അച്ഛൻ സമ്മതിക്കില്ലെന്നുറപ്പായതോടെ അമ്മയുടെയും അമ്മാവന്റെയും അനുമതിയോടെയാണ് ചിത്രകല പഠിക്കാൻ മദ്രാസ് ഫൈൻ ആ
സുകുമാരക്കുറുപ്പ്; പോലീസ് അന്വേഷണം തുടരുകയാണ്
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെത്തേടി പോലീസ് അന്വേഷണം തുടങ്ങിയിട്ട് 38 വർഷമാകുന്നു. കേരളത്തെ നടുക്കിയ ചാക്
പ്രകാശം പരത്തിയ 100 വർഷങ്ങൾ
ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള സലേഷ്യൻ സമൂഹത്തിന്റെ ആഗമനത്തിന് 100 വർഷം തികയുകയാണ്. ആസാം, മ
ദയാനിധി
“നീതി സൂര്യശോഭയോടെ നേരിന്റെ പക്ഷംചേർന്നുള്ള പോരാട്ടം ആറര പതിറ്റാണ്ടു പിന്നിടുന്നു. എണ്‍പത്തിരണ്ട് വയസ് പിന്നി
അനുഭവങ്ങളുടെ സ്വന്തം ലേഖകർ
തലസ്ഥാന നഗരത്തിലെയും അയൽ സംസ്ഥാനങ്ങളിലെയും തെരുവുകളിൽ ബാല്യത്തിന്റെ മധുരമെന്തെന്നറിയാതെ അതിജീവനത്തിനായി അധ
ക്ഷുഭിത യൗവനത്തിന് 80
എഴുപതുകളും എണ്‍പതുകളും തൊണ്ണൂറുകളുടെ ആദ്യപകുതിയും ചേർന്ന കാൽ നൂറ്റാണ്ടിൽ ഇന്ത്യൻ സിനിമയുടെയും ജനതയുടെയും
സ്മരണകളുടെ അടയാളം
മഹാത്മാ ഗാന്ധി റിംഗ് റോഡിൽ സെൻട്രൽ ഡൽഹിയെ വകഞ്ഞൊഴുകുന്ന യമുനയ്ക്കു സമാന്തരമായുള്ള ഹരിതാഭ ഇടമാണ് മഹാത്മാ ഗാന്
മഹാനുഭാവന് മന്മോഹന്
കർമമേഖലകളിലെ വൈഭവം കൊണ്ട് പകരം വയ്ക്കാൻ മറ്റൊരാളില്ലാത്ത വ്യക്തിത്വമായി മാറിയ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹ
കടലാണ് ജീവിതം
ഞങ്ങളുടെ കടൽ വറ്റിച്ചതുപോലെ അധികാരികൾ ഞങ്ങളുടെ കണ്ണീരും വറ്റിച്ചു. കരയാൻ കണ്ണീര് ബാക്കിയില്ലാതെ ഞങ്ങൾ കടലിന്റെ മക്
പൂരനഗരിയിൽ പുലിയിറക്കം
പൂരനഗരത്തിൽ പുലിയിറക്കം മടവിട്ട് മഹാനഗരത്തിന്റെ മാറിടത്തിലേക്ക്...ഒരു പുലിയുടെ അല്ല ഒരുപാട് പുലികളുടെ ഗർജ
അമ്മ വിളമ്പിയ ഓണ രുചി
ഇല്ലായ്മകളുടെ ബാല്യകാലത്തെ ഓണം. അത്തം മുതൽ വീട്ടിൽ ഓണസദ്യയുണ്ടാകും. തിരുവനന്തപുരം കുമാരപുരത്തെ ചെറിയതും പഴയതുമാ
Latest News
സൗദിയിൽ ആംബുലൻസുകൾക്ക് വഴി മാറികൊടുത്തില്ലെങ്കിൽ വാഹനങ്ങൾക്ക് പിഴ
കാട്ടാനകൾ ആക്രമിച്ചു; യുവതിക്ക് ദാരുണാന്ത്യം
ഇന്നസെന്റിന്റെ സംസ്കാരം ഇന്ന്
അഞ്ച് മക്കളെ കൊലപ്പെടുത്തിയ യുവതിക്ക് 10 വര്‍ഷത്തെ തടവുശിക്ഷ
ബിസിസിഐയുടെ അപ്പീൽ; ഇൻഡോർ പിച്ചിന്റെ റേറ്റിംഗ് മെച്ചപ്പെടുത്തി ഐസിസി
Latest News
സൗദിയിൽ ആംബുലൻസുകൾക്ക് വഴി മാറികൊടുത്തില്ലെങ്കിൽ വാഹനങ്ങൾക്ക് പിഴ
കാട്ടാനകൾ ആക്രമിച്ചു; യുവതിക്ക് ദാരുണാന്ത്യം
ഇന്നസെന്റിന്റെ സംസ്കാരം ഇന്ന്
അഞ്ച് മക്കളെ കൊലപ്പെടുത്തിയ യുവതിക്ക് 10 വര്‍ഷത്തെ തടവുശിക്ഷ
ബിസിസിഐയുടെ അപ്പീൽ; ഇൻഡോർ പിച്ചിന്റെ റേറ്റിംഗ് മെച്ചപ്പെടുത്തി ഐസിസി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top