പഹല്‍ഗാം ഭീകരാക്രമണം; മോദി-രാജ്നാഥ് സിംഗ് കൂടിക്കാഴ്ച അവസാനിച്ചു
Monday, April 28, 2025 1:19 PM IST
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷമുള്ള സ്ഥിതി അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
രാവിലെ 11ഓടെയാണ് രാജ്നാഥ് സിംഗ് ഇവിടെയെത്തിയത്. അടച്ചിട്ട മുറിയില്‍ നടന്ന ചർച്ച ഏകദേശം 40 മിനിറ്റോളം നീണ്ടു.
സുരക്ഷാക്രമീകരണങ്ങള്‍ അടക്കം രാജ്നാഥ് സിംഗ് പ്രധാനമന്ത്രിയോട് വിശദീകരിച്ചെന്നാണ് വിവരം. യോഗത്തില്‍ എന്ത് തീരുമാനമാണ് ഉണ്ടായതെന്ന് വ്യക്തമല്ല. അതേസമയം പ്രധാനമന്ത്രിയെ കാണുന്നതിന് മുമ്പ് കരസേനാ മേധാവിയുമായും രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു.