റാപ്പർ വേടന്റെ ഫ്ലാറ്റിൽ റെയ്ഡ്; കഞ്ചാവ് പിടികൂടി
Monday, April 28, 2025 1:05 PM IST
കൊച്ചി: റാപ്പർ വേടന് എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയുടെ ഫ്ലാറ്റിൽനിന്നും കഞ്ചാവ് പിടികൂടി. കൊച്ചി തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽനിന്നുമാണ് കഞ്ചാവ് പിടികൂടിയത്. അഞ്ച് ഗ്രാം കഞ്ചാവാണ് പിടികൂടിയത്.
ഫ്ലാറ്റിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് ഡാൻസാഫ് സംഘം പരിശോധന നടത്തിയത്. തൃപ്പൂണിത്തുറ പോലീസ് തുടർനടപടിയെടുക്കും. കേസിൽ വേടന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
വേടൻ ലഹരി ഉപയോഗിച്ചോ എന്നറിയാൻ മെഡിക്കൽ പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു. ഞായറാഴ്ച രാത്രിയാണ് പ്രോഗ്രാം കഴിഞ്ഞ് വേടൻ സുഹൃത്തുക്കളോടൊപ്പം ഫ്ലാറ്റില്‍ എത്തിയത്. ഒൻപത് പേരായിരുന്നു ഫ്ലാറ്റിൽ ഉണ്ടായിരുന്നത്.
ഒപ്പമുണ്ടായിരുന്നുവരെ കുറിച്ച് വിവരങ്ങള്‍ തേടുമെന്നും പോലീസ് അറിയിച്ചു. കുറച്ച് നാളുകളായി വേടന്റെ ഫ്ലാറ്റ് നിരീക്ഷണത്തിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.