കാനഡയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി; നിരവധി പേർ മരിച്ചു
Sunday, April 27, 2025 2:37 PM IST
ഒട്ടാവ: കാനഡയില്‍ ആള്‍ക്കുട്ടത്തിലേക്ക് വാഹനം പാഞ്ഞുകയറി നിരവധി പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മരണസംഖ്യ സംബന്ധിച്ച കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കനേഡിയന്‍ തുറമുഖ നഗരമായ വാന്‍കൂവറില്‍ ഫിലിപ്പീനോ വിഭാഗത്തിന്റെ ഫുഡ് ഫെസ്റ്റ് നടക്കുന്നതിനിടെ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
എസ്യുവി ആണ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയത്. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.