തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ളി​ച്ച വി​രു​ന്നി​ൽ​നി​ന്ന് പി​ന്മാ​റി ഗ​വ​ർ​ണ​ർ​മാ​ർ. ഇ​ന്ന് ക്ലി​ഫ് ഹൗ​സി​ൽ ആ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി ഡി​ന്ന​ർ വി​ളി​ച്ച​ത്. കേ​ര​ള, ​ബം​ഗാ​ൾ, ഗോ​വ ഗ​വ​ർ​ണ​ർ​മാ​രാ​ണ് വി​രു​ന്നി​ല്‍ നി​ന്ന് പി​ന്മാ​റി​യ​ത്.

ഒ​രാ​ഴ്ച മു​ൻ​പാ​ണ് മു​ഖ്യ​മ​ന്ത്രി​യെ ഇ​വ​ര്‍ ബു​ദ്ധി​മു​ട്ട് അ​റി​യി​ച്ച​ത്. കേ​ര​ള ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ണ് ആ​ദ്യം ആ​സൗ​ക​ര്യം അ​റി​യി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍​ക്കെ​തി​രാ​യ മാ​സ​പ്പ​ടി കേ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ ഡി​ന്ന​ർ തെ​റ്റാ​യ വ്യ​ഖ്യാ​ന​ങ്ങ​ൾ​ക്ക് ഇ​ട ന​ൽ​കു​മെ​ന്ന് ഗ​വ​ർ​ണ​ർ​മാ​ർ വി​ല​യി​രു​ത്തി​യെ​ന്നാ​ണ് സൂ​ച​ന.