ജമ്മുകാഷ്മീരിൽ സുരക്ഷാസേന രണ്ട് ഭീകരരെ പിടികൂടി
Saturday, April 26, 2025 10:51 AM IST
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ കുൽഗാമിൽ രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തു. സുരക്ഷാസേനയാണ് ഇരുവരെയും പിടികൂടിയത്.
കുൽഗാമിലെ ഖൈമോ പ്രദേശത്തെ തോക്കെപാറയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്യും.
അതേസമയം, ജമ്മുകാഷ്മീരിൽ വെള്ളിയാഴ്ച അഞ്ച് ഭീകരരുടെ വീടുകൾ ജില്ലാ ഭരണകൂടം തകർത്തു. കാഷ്മീരിലെ ഷോപിയാൻ, കുൽഗാം എന്നീ ജില്ലകളിൽ ഓരോ വീടുകളും പുൽവാമയിൽ മൂന്ന് വീടുകളുമാണ് തകർത്തത്.
ഷോപിയാനിൽ മുതിർന്ന ലഷ്കരെ ത്വയ്ബ കമാൻഡർ ഷാഹിദ് അഹ്മദ് കുട്ടേയുടെയും കുൽഗാമില്‍ ഭീകരൻ സാഹിദ് അഹമ്മദിന്റെയും വീടുകൾ തകർത്തു.
പുൽവാമയിൽ ലഷ്കർ ഭീകരൻ ഇഷാൻ അഹമ്മദ് ഷെയ്ഖ്, ഹാരിസ് അഹമ്മദ്, അഹ്സാൻ ഉൾ ഹഖ് ഷെയ്ഖ് എന്നിവരുടെയും വീടുകൾ തകർത്തു.