പാക്കിസ്ഥാന് ഒരു തുള്ളി വെള്ളം കൊടുക്കില്ല; കേന്ദ്ര ജലശക്തി മന്ത്രി സി.ആര്. പാട്ടീല്‍
Saturday, April 26, 2025 3:30 AM IST
ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന് ഒരു തുള്ളി വെള്ളം കൊടുക്കില്ലെന്ന സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്ര ജലശക്തി മന്ത്രി സി.ആര്. പാട്ടീല്‍.
സിന്ധുനദീജല കരാര്‍ മരവിപ്പിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചുചേര്‍ത്ത യോഗത്തിനുശേഷമാണ് മന്ത്രിയുടെ പ്രതികരണം. നദീജലം പാക്കിസ്ഥാന് നല്കാതിരിക്കാനുള്ള പദ്ധതി തയാറാക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
ഹ്രസ്വകാല, ദീര്‍ഘകാല നടപടികള്‍ ഇതിനായി സ്വീകരിക്കുമെന്നും പാട്ടീല്‍ പറഞ്ഞു. പാക്കിസ്ഥാന് നദീജലം ലഭിക്കാതിരിക്കാനായി മൂന്ന് തലങ്ങളിലുള്ള നടപടികളാണ് ഇന്ത്യ സ്വീകരിക്കാനിരിക്കുന്നത്.
അടിയന്തരഘട്ടം പൂര്‍ത്തിയാക്കിയാലുടന്‍ ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികളും ആലോചിക്കുമെന്നും പാട്ടീല്‍ വ്യക്തമാക്കി.