ആലപ്പുഴയിൽ ആളുകളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി മൂന്ന് പേർക്ക് പരിക്ക്
Saturday, April 26, 2025 3:11 AM IST
ആലപ്പുഴ: എടത്വയിൽ തിരുനാളിൽ പങ്കെടുത്തുകൊണ്ടിരുന്ന ആളുകളുടെ ഇടയിലേയ്ക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി മൂന്ന് പേർക്ക് പരിക്കേറ്റു. എടത്വാ സെന്റ് ജോർജ് ഫൊറോന പള്ളി തിരുനാളിനിടെ തലവടി പഞ്ചായത്ത് ജംഗ്ഷനിൽ വച്ചാണ് സംഭവം.
പരിക്കേറ്റ മൂന്ന് പേരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.