കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ഹാ​ഷി​ഷ് ഓ​യി​ലും സ്റ്റാ​മ്പും ആ​യി 19 കാ​ര​ൻ പി​ടി​യി​ൽ. എ​ള​മ​ക്ക​ര സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ താ​ന്നി​ക്ക​ൽ ഭാ​ഗ​ത്തു താ​മ​സി​ക്കു​ന്ന അ​തു​ൽ കൃ​ഷ്ണ എ​ന്ന യു​വാ​വ് ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം പ​ന​ങ്ങാ​ട് വൈ​ഷ്ണ​വ് എ​ന്ന യു​വാ​വി​നെ പി​ടി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ഹ​സ്യ വി​വ​രം കി​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ണ് അ​തു​ൽ കൃ​ഷ്ണ പി​ടി​യി​ലാ​യ​ത്.

എ​ട്ട് ഗ്രാം ​ഗ്രാം ഹാ​ഷി​ഷ് ഓ​യി​ലും, 16 എ​ൽ​എ​സ്ഡി സ്റ്റാ​മ്പും, 61 സ്റ്റാ​മ്പ് പോ​ലു​ള്ള പേ​പ്പ​റും ആ​ണ് പി​ടി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ എ​സ്എ​ച്ച്ഒ ഹ​രി​കൃ​ഷ്ണ​ൻ, എ​സ്ഐ മ​നോ​ജ്‌, എ​സ്‌​സി​പി​ഒ രാ​ജേ​ഷ്, അ​നീ​ഷ്, ഗി​രീ​ഷ്, സു​ജി​ത്, സി​പി​ഒ സ്റ്റെ​വി​ൻ എ​ന്നി​വ​ർ ആ​ണ് ഉ​ള്ള​ത്.