ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ഇ​ന്നു കാ​ഷ്മീ​രി​ലേ​ക്ക് പോ​കും. അ​ന​ന്ത്നാ​ഗി​ലെ​ത്തു​ന്ന രാ​ഹു​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ സ​ന്ദ​ര്‍​ശി​ക്കും.

ഇ​ന്ന് രാ​വി​ലെ 11 മ​ണി​യോ​ട് കൂ​ടി രാ​ഹു​ൽ​ഗാ​ന്ധി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം പ​ഹ​ൽ​ഗാ​മി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് ഇ​ന്ന് രാ​ജ്യ​വ്യാ​പ​ക​മാ​യി മെ​ഴു​കു​തി​രി തെ​ളി​യി​ക്കും. ‌

ഇ​ന്ന് കോ​ണ്‍​ഗ്ര​സ് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ റാ​ലി ഏ​പ്രി​ൽ 27-ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.