വയനാട്ടിൽ കാട്ടാനയാക്രമണം; ഒരാൾ മരിച്ചു
Thursday, April 24, 2025 9:56 PM IST
കൽപ്പറ്റ: കാട്ടാനക്കലിയിൽ വയനാട്ടിൽ വീണ്ടും ഒരു ജീവൻ പൊലിഞ്ഞു. വയനാട് എരുമക്കൊല്ലിയിൽ ആണ് കാട്ടാനയാക്രമണമുണ്ടായത്.
പൂളക്കൊല്ലി സ്വദേശി അറുമുഖനാണ് കൊല്ലപ്പെട്ടത്. അറുമുഖൻ ജോലി കഴിഞ്ഞ് വൈകിട്ട് കോളനിയിലേക്ക് മടങ്ങുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ അറുമുഖൻ മരിച്ചു.
വനംവകുപ്പും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിക്കുകയാണ്. ഡിഎഫ്ഒ എത്തിയശേഷമേ മൃതദേഹം എടുക്കാൻ സമ്മതിക്കൂ എന്ന് നാട്ടുകാർ പറയുന്നു.