ബിഎസ്എഫ് ജവാൻ പാക്കിസ്ഥാന് കസ്റ്റഡിയിൽ; മോചനത്തിനായി ചർച്ചകൾ പുരോഗമിക്കുന്നു
Thursday, April 24, 2025 6:00 PM IST
ന്യൂഡൽഹി: ബിഎസ്എഫ് ജവാനെ പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. പഞ്ചാബ് അതിർത്തിയിലാണ് സംഭവം. ബിഎസ്എഫ് കോൺസ്റ്റബിൾ പി.കെ. സിംഗിനെയാണ് പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തത്.
ജവാന്റെ മോചനത്തിനായി ഇരു സേനകളും തമ്മിൽ ചർച്ചകൾ നടക്കുന്നതായും റിപ്പോർട്ടുണ്ട്. അന്താരാഷ്ട്ര അതിർത്തി കടന്നെന്ന് ആരോപിച്ച് ജവാനെ പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തെന്നാണ് വിവരം.
കസ്റ്റഡിയിലെടുക്കുന്ന സമയം ജവാൻ യൂണീഫോമിലായിരുന്നു. ഇദ്ദേഹത്തിന്റെ കൈയിൽ സർവീസ് റൈഫിളും ഉണ്ടായിരുന്നു. അബദ്ധത്തിൽ അതിർത്തിക്കപ്പുറം എത്തിയപ്പോഴാണ് ജവാനെ പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
സീറോ ലൈൻ കഴിഞ്ഞ് 30 മീറ്റർ അകലെ വച്ചാണ് ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്തത്.