നാവിക അഭ്യാസം പ്രഖ്യാപിച്ച് പാക്കിസ്ഥാന്
Thursday, April 24, 2025 2:46 PM IST
ഇസ്ലാമാബാദ്: അറബിക്കടലില്‍ പാക് തീരത്തോടു ചേര്‍ന്നു നാവിക അഭ്യാസം പ്രഖ്യാപിച്ച് പാക്കിസ്ഥാന്. മിസൈല്‍ പരീക്ഷണം നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് ഉള്‍ക്കടലിലേക്കു നീങ്ങിയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതോടൊപ്പം പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് പൊതുവേദിയിലെത്തി. രാജ്യത്തിന്റെ ദുഃഖമാണിത്. ഭാരതത്തിന്റെ ആത്മാവിന്റെ മേലുള്ള ആക്രമണമാണ്. ഇന്ത്യ ഒറ്റക്കെട്ടായി ആക്രമണത്തിൽ രോഷം പ്രകടിപ്പിക്കുകയാണെന്നും മോദി പറഞ്ഞു.
140 കോടി ജനങ്ങൾക്ക് നേരെയുള്ള ആക്രമമാണ് നടന്നത്. അതിന് ഇന്ത്യ പകരം ചോദിക്കുമെന്നും മോദി മുന്നറിയിപ്പ് നല്കി. ആക്രമണത്തിന് ഇന്ത്യ കൃത്യമായി മറുപടി നൽകും. ബാക്കിയുള്ള ഭീകരവാദികളെ കൂടി മണ്ണിൽ മൂടാൻ സമയമായി. ആരെയും വെറുതെ വിടില്ല. ഭീകരർക്ക് പ്രതീക്ഷിക്കാനാകാത്ത ശിക്ഷ നൽകും. കൊല്ലപ്പെട്ടവർക്ക് നീതി ലഭിക്കുമെന്നും മോദി പറഞ്ഞു.