കോ​ട്ട​യം: പാ​ല​ക്കാ​ട്, കൊ​ല്ലം കളക്‌ട്രേറ്റുകളിൽ ബോം​ബ് ഭീ​ഷ​ണി. ക​ള​ക്ട​ർ​മാ​രു​ടെ ഇ-​മെ​യി​ലി​ലേ​ക്കാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​രെ പു​റ​ത്തി​റ​ക്കി​യ ശേ​ഷം ബോം​ബ് സ്ക്വാ​ഡും ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഉച്ചയ്ക്ക് രണ്ടിന് ബോം​ബ് പൊ​ട്ടു​മെ​ന്നാ​ണ് പാ​ല​ക്കാ​ട് കളക്‌ട്രേറ്റിൽ ഭീ​ഷ​ണി സ​ന്ദേ​ശം എ​ത്തി​യ​ത്. അ​തേ​സ​മ​യം, കൊ​ല്ലം ജി​ല്ലാ ക​ള​ക്ട​റു​ടെ മെ​യി​ലി​ലെ​ത്തി​യ ഭീ​ഷ​ണി​യി​ൽ, ത​മി​ഴ്നാ​ട്ടി​ൽ ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ലാ​യെ​ന്നും വി​ട്ട​യ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ആ​വ​ശ്യം.

ഇ-​മെ​യി​ൽ ഐ​ഡി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മാ​സ​വും സ​മാ​ന​മാ​യ രീ​തി​യി​ൽ ക​ള​ക്ട​ർ​ക്ക് ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ചി​രു​ന്നു.