പ​ത്ത​നം​തി​ട്ട: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു നേ​രെ ക​രി​ങ്കൊ​ടി കാ​ണി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍. പ​ത്ത​നം​തി​ട്ട അ​ഴൂ​ര്‍ റെ​സ്റ്റ് ഹൗ​സി​ല്‍ നി​ന്ന് സ​ര്‍​ക്കാ​രി​ന്‍റെ നാ​ലാം വാ​ര്‍​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന "എ​ന്‍റെ കേ​ര​ളം' ജി​ല്ലാ​ത​ല യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി പോ​കു​ന്ന​തി​നി​ടെ​യാ​ണ് ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്.

ഉ​ട​ൻ​ത​ന്നെ പോ​ലീ​സെ​ത്തി പ്ര​വ​ര്‍​ത്ത​ക​രെ പി​ടി​ച്ചു​മാ​റ്റി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജ​യ് ഇ​ന്ദു​ചൂ​ഢ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ആ​ശാ​പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​മ​രം ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്.

ക​ന​ത്ത സു​ര​ക്ഷ​യെ ഭേ​ദി​ച്ചു​കൊ​ണ്ടാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു​നേ​രെ പാ​ഞ്ഞ​ടു​ത്ത​ത്.