വ​യ​നാ​ട്: ന​ന്പ്യാ​ർ​കു​ന്ന് ചീ​രാ​ലി​ൽ പു​ലി ആ​ടി​നെ കൊ​ന്നു. ക്ലീ​യ​ന്പാ​റ ജോ​യി​യു​ടെ ആ​ടി​നെ​യാ​ണ് പു​ലി പി​ടി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ആ​ടി​ന്‍റെ ക​ര​ച്ചി​ൽ​കേ​ട്ട് പു​റ​ത്തി​റ​ങ്ങി​യ വീ​ട്ടു​കാ​ർ പു​ലി​യെ ക​ണ്ടു. പി​ന്നീ​ട് വീ​ട്ടു​കാ​ർ ബ​ഹ​ളം​വ​ച്ച​തോ​ടെ​യാ​ണ് പു​ലി ആ​ടി​നെ ഉ​പേ​ക്ഷി​ച്ച് ഓ​ടി​മ​റ​ഞ്ഞ​ത്. ഇ​ന്ന് രാ​വി​ലെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.

ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ട് കി​ലോ​മീ​റ്റ​ർ അ​പ്പു​റ​ത്ത് വെ​ള്ള​ച്ചാ​ൽ ഒ​പ്പ​മ​റ്റം റെ​ജി​യു​ടെ വീ​ട്ടി​ലെ പ​ശു​വി​നെ പു​ലി ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തോ​ടെ ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ. കൂ​ട് വ​ച്ച് പു​ലി​യെ പി​ടി​കൂ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.