പഹൽഗാം ഭീകരാക്രമണത്തിന് ഉചിതമായ മറുപടി നൽകണം: മല്ലികാര്‍ജുൻ ഖാര്‍ഗെ
Thursday, April 24, 2025 7:25 AM IST
ന്യൂഡല്‍ഹി: പഹല്‍ഗാമിൽ ആക്രമണം നടത്തിയ ഭീകരർക്ക് ഉചിതമായ മറുപടി നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുൻ ഖാർഗെ. സര്‍ക്കാരിന് പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്യുന്നുവെന്നും ഖാർഗെ പറഞ്ഞു.
സര്‍വശക്തിയുമെടുത്ത് തീവ്രവാദികളെ തുരത്തണമെന്നും രാജ്യം ഒറ്റക്കെട്ടായി കൂടെ നില്‍ക്കുമെന്നും മല്ലികാര്‍ജുൻ ഖാര്‍ഗെ വ്യക്തമാക്കി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സർവകക്ഷി യോഗം ചേരണമെന്നും ഖാർഗെ ആവശ്യപ്പെട്ടിരുന്നു.