വെടിക്കെട്ട് ബാറ്റിംഗുമായി ബട്ട്ലർ; ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം
Saturday, April 19, 2025 7:46 PM IST
അഹമ്മദാബാദ്: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം. ഏഴ് വിക്കറ്റിനാണ് ഗുജറാത്ത് വിജയിച്ചത്.
അഹമ്മദാബാദ്: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം. ഏഴ് വിക്കറ്റിനാണ് ഗുജറാത്ത് വിജയിച്ചത്.
ഡൽഹി ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം നാല് പന്ത് ബാക്കി നിൽക്കെ ഗുജറാത്ത് മറികടന്നു. അർധ സെഞ്ചുറി നേടിയ ജോസ് ബട്ട്ലറുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് ഗുജറാത്ത് മികച്ച വിജയം നേടിയത്.
97 റൺസാണ് ബട്ട്ലർ എടുത്തത്. 54 പന്തിൽ 11 ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ബട്ട്ലറിന്റെ ഇന്നിംഗ്സ്. 43 റൺസെടുത്ത ഷെർഫെയ്ൻ റൂതർഫോഡും 36 റൺസെടുത്ത സായ് സുദർസനും ഗുജറാത്തിനായി തിളങ്ങി.
ഡൽഹിക്ക് വേണ്ടി കുൽദീപ് യാദവും മുകേഷ് കുമാറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് ഡൽഹി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 203 റൺസ് എടുത്തത്.
39 റൺസെടുത്ത നായകൻ അക്സർ പട്ടേലാണ് ഡൽഹിയുടെ ടോപ് സ്കോറർ. അശുതോഷ് ശർമ (37) , ട്രിസ്റ്റൺ സ്റ്റബ്സ് (31) , കരുൺ നായർ (31), കെ.എൽ. രാഹുൽ (28) എന്നിവരും ഡൽഹിക്കായി തിളങ്ങി.
ഗുജറാത്തിന് വേണ്ടി പ്രസിദ് കൃഷ്ണ നാല് വിക്കറ്റുകൾ വീഴ്ത്തി. ഇഷാന്ത് ശർമ, ആർ. സായ് കിഷോർ, മുഹമ്മദ് സിറാജ്, അർഷാദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതം എടുത്തു.
വിജയത്തോടെ പത്ത് പോയിന്റായ ഗുജറാത്ത് ടൈറ്റൻസ് ഒന്നാം സ്ഥാനത്തെത്തി. പരാജയത്തോടെ ഡൽഹി ക്യാപിറ്റൽസ് രണ്ടാം സ്ഥാനത്തായി.