ബിജെഡി ശക്തമായി തിരിച്ചുവരും: നവീൻ പട്നായിക്ക്
Saturday, April 19, 2025 6:43 PM IST
ഭുവനേശ്വർ: ഒഡീഷയിൽ ബിജെഡി ശക്തമായി തിരിച്ചുവരുമെന്ന് മുൻ മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷനുമായ നവീൻ പട്നായിക്ക്. തിരിച്ചടികൾ താത്ക്കാലികം മാത്രമാണെന്നും അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടി വീണ്ടും വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി അധ്യക്ഷനായി തുടർച്ചയായ ഒമ്പതാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമായിരുന്നു നവീൻ പട്നായിക്കിന്റെ പ്രതികരണം. ബിജെഡിക്കെതിരെ തെറ്റായ പ്രചാരണങ്ങൾ നടത്തിയാണ് സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയതെന്നും അവരുടെ സർക്കാർ ജനദ്രോഹ നയങ്ങളാണ് സ്വീകരിക്കുന്നതെന്നും നവീൻ പറഞ്ഞു.
പാർട്ടി പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്നും നവീൻ പറഞ്ഞു. സാങ്കിതിക വിദ്യ ഉപയോഗപ്പെടുത്തി ജനങ്ങളിലേയ്ക്ക് സത്യസന്ധമായ വിവരങ്ങൾ എത്തിക്കേണ്ടതുണ്ടെന്നും നവീൻ പാർട്ടി പാർട്ടി പ്രവർത്തകരോട് പറഞ്ഞു. ജനക്ഷേമ പ്രവർത്തനങ്ങളുമായി പാർട്ടി മുന്നോട്ട് പോകുമെന്നും നവീൻ പട്നായിക്ക് പറഞ്ഞു.